ഒരു ജാതി ജാതകം കണ്ട് ആളുകള്‍ ചിരിക്കുന്നു, വേറെ എന്തുവേണം: വിനീത്

/

വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹനന്‍ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് വിനീതിന്റെ പ്രതികരണം.

ഒരു ജാതി ജാതകം കണ്ട് തിയേറ്ററില്‍ ആളുകള്‍ പൊട്ടിച്ചിരിക്കുന്നുണ്ടെന്നും അതിനേക്കാള്‍ വലിയ എന്ത് സന്തോഷമാണ് വേണ്ടതെന്നുമായിരുന്നു വിനീതിന്റെ മറുപടി.

‘ വളരെ ആസ്വദിച്ച് ഷൂട്ട് ചെയ്ത സിനിമയാണ് ഒരു ജാതി ജാതകം. ഒരുപാട് അത്തരത്തിലുള്ള സീനുകള്‍ ഉണ്ടായിരുന്നു. ഒന്നര വര്‍ഷത്തിന്റെ കാത്തിരിപ്പിന് ശേഷമാണ് സിനിമ തിയേറ്ററില്‍ എത്തിയത്.

അത്തരം സക്‌സസ് സെലിബ്രേഷനുകളോട് എനിക്ക് താത്പര്യമില്ല: ജഗദീഷ്

ഈ സിനിമ എന്ന് റിലീസ് ആകുമെന്ന് എനിക്കും അറിയില്ലായിരുന്നു. ഫൈനലി റിലീസ് ആയപ്പോള്‍ തിയേറ്ററില്‍ ആളുകള്‍ അങ്ങനെ ചിരിക്കുന്നു എന്നതിനേക്കാള്‍ സന്തോഷമുള്ള വേറെ ഒരു കാര്യവുമില്ല.

സത്യം പറഞ്ഞാല്‍ അതിലെ ക്യാരക്ടേഴ്‌സ് ആരും നോര്‍മല്‍ അല്ല. മഷിയിട്ട് നോക്കിയാല്‍ പോലും മാന്യനായിട്ടുള്ള ഒരാള്‍ പോലും ഇല്ലാത്ത സിനിമയാണ്.

പിന്നെ എന്റെ കഥാപാത്രത്തിന് ഒരു എഡ്ജുണ്ട്. റിയല്‍ െൈലഫില്‍ പിടിക്കാന്‍ പറ്റാത്ത ഒരു സാധനം വരുമ്പോള്‍ അത് ചെയ്യാന്‍ ഇഷ്ടമാണ്. മുകുന്ദനുണ്ണി, അതുപോലെ തങ്കത്തിലെ കഥാപാത്രം, ജയേഷ്, തണ്ണീര്‍മത്തനിലെ കഥാപാത്രം, കുഞ്ഞിരാമായണത്തിലെ കഥാപാത്രം അത്തരത്തില്‍ ഇച്ചിരി വട്ടുള്ള കഥാപാത്രം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്.

എന്തിനേയും അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ലേ: കുഞ്ചാക്കോ ബോബന്‍

ഈ ക്യാരക്ടര്‍ കുറേ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ടെന്ന് പറഞ്ഞു. ഈ ക്യാരക്ടര്‍ ഭയങ്കര ഷോവനിസ്റ്റാണ്. പിന്തിരിപ്പനാണ്. അങ്ങനെ അല്ലാത്ത ആളുകള്‍ക്കും ഈ സിനിമ കണക്ട് ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഒരു പാട്ണറെ കണ്ടുപിടിക്കുക ടാസ്‌കാണ്. ആ രീതിയിലും കണക്ടായിരുന്നു.

ഇതിന്റെ പോസ്റ്റര്‍ ഒക്കെ കണ്ടപ്പോള്‍ ആളുകളൊക്കെ കരുതിയത് ഞാന്‍ എന്തോ വലിയ കാസിനോവ ആയി അഭിനയിച്ചു എന്നാണ്. നമുക്ക് അറിയാമല്ലോ എന്താണ് അവസ്ഥയെന്ന്,’ വിനീത് പറയുന്നു.

Content Highlight: Vineeth Sreenivasan about Oru Jaathi jaathakam

Exit mobile version