ശ്രീനിവാസന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഒരു മറവത്തൂര്‍ കനവ്.
മമ്മൂട്ടി, ബിജു മേനോന്‍, മോഹിനി, ദിവ്യ ഉണ്ണി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഒരു മറവത്തൂര്‍ കനവ്.
ചിത്രത്തില്‍ ചാണ്ടി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ഒരു പുതുമുഖ സംവിധായകന് മമ്മൂട്ടി ഡേറ്റ് തന്നതിനെ കുറിച്ചും ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചതിനെ കുറിച്ചുമൊക്കെ പറയുകയാണ് ലാല്‍ ജോസ്.
മമ്മൂക്ക കോഴിയുടെ പിറകില്‍ ഓടുന്ന സീന്‍ ഷൂട്ട് ചെയ്തതിന് ശേഷം ചിലരുടെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി നല്‍കിയ മറുപടിയെ കുറിച്ചും ലാല്‍ ജോസ് സംസാരിക്കുന്നുണ്ട്.
ഇപ്പോഴുള്ള നായികമാര്‍ ബോള്‍ഡാണ്, ഞങ്ങളുടെയൊന്നും കാലത്ത് പലതും പറഞ്ഞിരുന്നില്ല: വാണി വിശ്വനാഥ്
‘മമ്മൂക്ക ആദ്യമായി കോഴിയുടെ പിറകെ ഓടുകയാണ്. അവിടെ ഉള്ളവര്‍ക്കൊക്കെ ടെന്‍ഷനായിരുന്നു. മമ്മൂക്ക കോഴിയുടെ പിറകെ ഓടുന്നു, തോര്‍ത്തുമുണ്ട് കോഴിയുടെ മീതെ ഇട്ട് മറിഞ്ഞ് വീണ് അതിനെ പിടിക്കുന്നു ഇതൊക്കെയാണ് ചെയ്യുന്നത്.
കോഴിയെ ഓടിക്കുന്ന ഷോട്ട്‌സ് ഒക്കെ ഇങ്ങനെ എടുക്കുമ്പോള്‍ എല്ലാവരും ടെന്‍ഷനടിച്ചു നില്‍ക്കുകയാണ്. മമ്മൂക്ക എങ്ങനെ റിയാക്ട് ചെയ്യുമെന്നൊന്നും അറിയില്ലല്ലോ.
അങ്ങനെ ഷോട്ടൊക്കെ കഴിഞ്ഞ ശേഷം ആരോ അദ്ദേഹത്തോട് ചോദിച്ചത്രെ എന്നാലും ഈ പുതിയ പയ്യന്‍ നിങ്ങളെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നത് എന്ന്.
അതുകൊണ്ടാണ് അവന് ഞാന്‍ ഡേറ്റ് കൊടുത്തതെന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ഈയൊരു സീക്വന്‍സ് ഒറ്റ ഷോട്ടില്‍ വേണമെങ്കില്‍ ചെയ്യാമെന്നും എന്നാല്‍ ഇത്രയും ഷോട്ടുകള്‍ എടുത്ത് ഇംപാക്ട് ഉണ്ടാക്കാന്‍ അവന് അറിയാമെന്നും മമ്മൂക്ക അവരോട് പറഞ്ഞു,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Lal Jose About Mammootty and oru Maravathoor Kanavu Movie