ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ പാടി അഭിനയിക്കാനുള്ള അവസരം തന്നിലേക്ക് എത്തിയതിനെ കുറിച്ചും തുടക്കത്തില്‍ ആ വേഷം നിരസിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.
ഗുരുവായൂരമ്പലത്തില്‍ കച്ചേരി നടത്തുന്ന ആളുടെ കഥാപാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഞാനോ, ഒരിക്കലും ചെയ്യില്ല, എയറിലായിരിക്കുമെന്നായിരുന്നു പറഞ്ഞതെന്നും അജു വര്‍ഗീസ് പറയുന്നു.
‘ വിപിന്‍ പാട്ട് പാടാന്‍ വിളിച്ചത് വലിയ സര്‍പ്രൈസ് ആയിരുന്നു. അഭിനയിച്ച ശേഷമാണ് പാടാനുള്ള കാര്യം വന്നത്.
ഗസ്റ്റ് റോളിലേക്കാണ് ആദ്യം വിളിച്ചത്. ഗുരുവായൂരമ്പലത്തില്‍ കച്ചേരി നടത്തുന്ന ആളായി ഞാനോ, ഒരിക്കലും ഇല്ല. വലിയ ട്രോള്‍ ആകും. എയറിലായിരിക്കുമെന്ന് പറഞ്ഞ് ഞാന്‍ ഒഴിവായി.
രേഖാചിത്രത്തിലെ ക്ലൈമാക്‌സ്; അത് മമ്മൂക്കയുടെ ജീവിതത്തില്‍ നടന്നതാണ്: ജോഫിന്‍ ടി. ചാക്കോ
അങ്ങനെയാണ് അതിന്റെ ലിറിക്‌സ് വരുന്നത്. ഗംഭീര ലിറിക്‌സ്. എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നി. വേറെ ഒരു മതസ്ഥന്‍ ആണെങ്കിലും ഞാന്‍ ഭയങ്കരായി ചെറിഷ് ചെയ്യുന്ന ഒന്നു രണ്ട് കാര്യങ്ങളുണ്ട്.
അതിലൊന്നാണ് വടക്കുംനാഥന്റെ മുന്‍പില്‍ നിന്നുള്ള എന്റേയും ജയേട്ടന്റേയും ഒരു വീഡിയോ. എല്ലാ ജനുവരി 1 നും ആരെങ്കിലും അയച്ചുതരും. അതും വടക്കുംനാഥന്റെ മുന്‍പില്‍. അത് വലിയൊരു ഭാഗ്യമാണ്.
അന്ന് ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഒരു ഷോട്ട് എടുത്തു. അവര്‍ ഓടിക്കണോ എന്ന് ചോദിച്ചു. ഈ ടേണിങ് കൂടി ഓടിക്കട്ടേ എന്ന് പറഞ്ഞ് കുടജാദ്രി വരെ ഓടിച്ചു.
അപ്പോള്‍ പിന്നെ ഗുരുവായൂരില്‍ കൂടി ഒരു ചാന്‍സ് കിട്ടുകയല്ലേ ആയിക്കോട്ടെ എന്ന് വിചാരിച്ചു.
അങ്ങനെ ഞാന്‍ ചെയ്തു. ഇതൊരു അനുഗ്രഹമാണോ എന്നറിയില്ല. വരികള്‍ കണ്ടപ്പോഴാണ് ആ വേഷം ചെയ്യാന്‍ തീരുമാനിച്ചത്.
വിപിന്‍ അത് യൂസ് ചെയ്തു കണ്ടപ്പോള്‍ എനിക്കൊരു പേടിയുണ്ടായിരുന്നു. എന്നാല്‍ ബേസില്‍ പിറ്റേ ദിവസം വിളിച്ചു. ഷോട്ട് കണ്ടു അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു.
നേരെ മമ്മൂക്കയുടെ അടുത്തേക്ക്; വര്‍ഷത്തിന്റെ തുടക്കം ഗംഭീരമായതില്‍ സന്തോഷം: ആസിഫ്
അവന്‍ പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്. വിപിന്‍ എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാണോ എന്നറിയില്ലല്ലോ.
അതിന് ശേഷമാണ് എന്നാല്‍ പിന്നെ ഇതൊന്ന് പാടിക്കോട്ടെ എന്ന് ചോദിച്ചത്. ഒരു അത്യാഗ്രഹം. അങ്ങനെ ചോദിച്ചതാണ്. വിപിനോടും അങ്കിതിനോടുമാണ് ചോദിച്ചത്.
ശ്രമിച്ചോളാന്‍ പറഞ്ഞു. ഒരു മുഴുനീള വേഷം കിട്ടിയതിനേക്കാള്‍ റീച്ച് ആ പാട്ടുകൊണ്ട് കിട്ടി. ഒരു പുതിയ തലമുറിലേക്ക് നമ്മുടെ മുഖം എത്തി,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Actor Aju Varghese about Guruvayoor ambalanadayil Song