എന്റെ മുടിയും താടിയുമെല്ലാം വേഗം നരക്കാനുള്ള കാരണം അതാണ്; ഇത്രയേറെ ടെന്‍ഷനുള്ള പരിപാടി വേറെയില്ല: അജു വര്‍ഗീസ്

/
Aju Varghese

നടനായും നിര്‍മാതാവായും ഗായകനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ചെറിയ വേഷങ്ങളിലൂടയും ക്യാരക്ടര്‍ റോളുകളിലൂടെയും എത്തിയ അജു നായകനായി മാറുന്നത് വളരെ കുറഞ്ഞ കാലം കൊണ്ടാണ്.

ഇതിനിടെ ലൗ ആക്ഷന്‍ ഡ്രാമയെന്ന ഒരു സിനിമയും അജു നിര്‍മിച്ചു. നിര്‍മാതാവ് എന്ന ജോലിയെ കുറിച്ച് സംസാരിക്കുകയാണ് അജു. ഇത്രയേറെ ടെന്‍ഷന്‍ പിടിച്ച പരിപാടി വേറെയില്ലെന്നാണ് അജു പറയുന്നത്.

നിര്‍മാണത്തെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അഭിനയത്തില്‍ മാത്രമാണ് ഇപ്പോഴത്തെ തന്റെ ശ്രദ്ധയെന്നും അജു പറയുന്നു.

‘ലവ് ആക്ഷന്‍ ഡ്രാമ’ നിര്‍മിച്ചപ്പോഴാണ് എന്റെ മുടിയും താടിയുമെല്ലാം വേഗം നരച്ചത്. ഇത്രയേറെ ടെന്‍ഷനുള്ള പരിപാടി വേറെയില്ല. ഇപ്പോള്‍ അഭിനയത്തിലാണു ശ്രദ്ധ. കഥാപാത്രങ്ങള്‍ക്കായാണു കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഇപ്പോഴും പഠിക്കുകയാണ് പലതും, അജു പറയുന്നു.

ഇനി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്; 60തിന്റെ നിറവില്‍ ജയറാം

ഗഗനചാരി സിനിമയെ കുറിച്ചും അജു അഭിമുഖത്തില്‍ സംസാരിച്ചു. ‘മലയാള സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത പരീക്ഷണമായിരുന്നു ആ സിനിമ.

എന്നേക്കാളേറെ ആ സിനിമയുടെ കഥയും കഥാപാത്രങ്ങളും മുതിര്‍ന്ന താരമായ ഗണേഷ്‌കുമാറിനു കണക്ട് ആയി. അദ്ദേഹമാണ് ആ സിനിമയുടെ ജീവന്‍ എന്നു പറയാം.

തിയറ്ററിലും ഒ.ടി.ടിയിലും മികച്ച അഭിപ്രായം ഗഗനചാരി നേടിയപ്പോള്‍ അതൊരു വലിയ ധൈര്യം കൂടിയാണ് തരുന്നത്. ഇനിയും ഇത്തരം ചിത്രങ്ങള്‍ പുറത്തിറക്കാന്‍ സാധിക്കട്ടെയെന്നാണ് കരുതുന്നത്,’ അജു വര്‍ഗീസ് പറയുന്നു.

മാര്‍ക്കോയിലെ ഗാനം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍; സിനിമ സംവിധാനം വലിയ ആഗ്രഹമെന്ന് താരം

ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ ഗായകനായി എത്തിയതിനെ കുറിച്ചും താരം സംസാരിച്ചു.

കൃഷ്ണാ.. കൃഷ്ണാ എന്ന പാട്ട് ഞാന്‍ പാടിയെന്നു പറയുന്നത് ശരിയല്ല. ഞാന്‍ ശരിക്കും വരികള്‍ വായിച്ചതേയുള്ളൂ. സംഗീത സംവിധായകന്‍ അങ്കിത് മേനോനോടാണ് കടപ്പാട്.

അദ്ദേഹമാണ് പാട്ട് ഇന്നത്തെ രൂപത്തിലാക്കിയത്. പരിപാടികള്‍ക്കൊക്കെ പോകുമ്പോള്‍ ആ പാട്ട് വീണ്ടും പാടണമെന്നു ചിലര്‍ ആവശ്യപ്പെടാറുണ്ട്. ഞാന്‍ നേരിട്ടു പാടിയാല്‍ ആളുകള്‍ ഉറപ്പായും എന്നെ വെറുക്കും, അജു പറയുന്നു.

Content Highlight: Actor Aju Varghese about his career and production

Exit mobile version