മാര്‍ക്കോയിലെ ഗാനം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍; സിനിമ സംവിധാനം വലിയ ആഗ്രഹമെന്ന് താരം

/

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാര്‍ക്കോയുടെ ഒരു പ്രമോ വീഡിയോ സോങ് ഇന്നലെ പുറത്തിറങ്ങിയിരുന്നു.

ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് നടന്‍ ഉണ്ണി മുകുന്ദനാണ്.

സംവിധാനം എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്ന് പറയുകയാണ് ഉണ്ണി. വൈകാതെ അത് സംഭവിക്കുമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ബറോസ് 3 ഡിയില്‍ മാത്രം; 2ഡി വേര്‍ഷന്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

‘സംവിധാനം എന്നത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തും പെട്ടെന്ന് മടുക്കുന്നൊരാളാണ് ഞാന്‍. എപ്പോഴും പുതുതായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാന്‍ ആഗ്രഹമുള്ളയാള്‍. അതുകൊണ്ടാണ് സിനിമയില്‍ ഞാന്‍ പാടിയത്. പാട്ട് എഴുതിയിട്ടുമുണ്ട്.

അത് വലിയ എഴുത്തുകാരനായതുകൊണ്ടല്ല. ശ്രമിച്ചുനോക്കാന്‍ ഇഷ്ടമായതുകൊണ്ട് ചെയ്തതാണ്. ഒരു സിനിമയെങ്കിലും എനിക്ക് സംവിധാനം ചെയ്യണമെന്നുണ്ട്. സംവിധാനം വേറൊരു ലെവലാണ്. ഇതുവരെ വിചാരിച്ചതെല്ലാം നടന്നിട്ടുണ്ട്, ഇതും നടക്കുമെന്ന് തോന്നുന്നു,’ ഉണ്ണി മുകുന്ദന്‍ പറയുന്നു .

എന്നെ സംബന്ധിച്ച് ഇതെല്ലാം ബോണസ് ആണ്, അവിടെ വില്ലന്‍, ഹീറോ വ്യത്യാസമില്ല: രാജ് ബി ഷെട്ടി

നിര്‍മാതാവായപ്പോള്‍ സിനിമയോടുള്ള സമീപനം മാറിയോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ‘പലരും പറഞ്ഞത് നിര്‍മാതാവാകുമ്പോള്‍ ആര്‍ട്ടിസ്റ്റിക് താത്പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ്.

അഭിനേതാക്കള്‍ക്ക് ആഗ്രഹങ്ങള്‍ ഒരുപാടുണ്ടാവും. അപ്പോള്‍ നിര്‍മാതാവ് അവരുടെ ശേഷിക്കനുസരിച്ച് പൈസ ചെലവാക്കും. ഇവിടെ ഞാന്‍ തന്നെ നായകന്‍, ഞാന്‍ തന്നെ നിര്‍മാതാവ്. എനിക്ക് വലിയ സിനിമകളോടും ആശയങ്ങളോടും ഒരുപാട് ഇഷ്ടമാണ്. എല്ലായിപ്പോഴും നല്ല ക്വാളിറ്റി കണ്ടന്റ് കൊടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നിര്‍മാതാവായപ്പോള്‍ എല്ലാത്തിനും ഒരു നിയന്ത്രണം വന്നു. പ്രൊഡക്ഷന്‍ ക്വാളിറ്റി കണ്ടിട്ടാണല്ലോ ഒരു പ്രേക്ഷകന്‍ അത് കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

ഞാന്‍ അങ്ങനെയാണ്. സ്വന്തമായിട്ട് നിര്‍മാണ കമ്പനിയുള്ളതുകൊണ്ട് എനിക്ക് മേപ്പടിയാനും മാളികപ്പുറവും ജയ്ഗണേഷും പോലത്തെ കുറച്ച് നല്ല സിനിമകള്‍ ചെയ്യാനായി.

നിങ്ങളെന്താണ് ഈ ചത്ത ശവം പോലെ നില്‍ക്കുന്നത്; എന്നോടുള്ള ആ ചോദ്യം മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല: ബിജു കുട്ടന്‍

ഈ സിനിമകളെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് പ്രധാനകാരണം മിനിമം ക്വാളിറ്റിയുണ്ടെന്നുള്ളതാണ്. ഒരു വ്യക്തി കുടുംബസമേതം തിയേറ്ററില്‍ സിനിമ കാണാന്‍ പോകുമ്പോള്‍ മുടക്കുന്ന പണത്തിന് മൂല്യമുള്ള സിനിമയാണോ അതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.

എന്നിലെ നിര്‍മാതാവിന് അത്തരം കാര്യങ്ങളില്‍ ഇടപെടാം. അതുകൊണ്ടുതന്നെ സിനിമയോടുള്ള സമീപനം ആ സെന്‍സില്‍ മാറിയിട്ടുണ്ട്. എനിക്ക് ഒരു നല്ല സിനിമ ചെയ്യണമെന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാനുള്ള സാഹചര്യം ഇപ്പോഴുണ്ട്,’ ഉണ്ണി മുകുന്ദന്‍ പറയുന്നു.

Content Highlight: Unni Mukundan about Direction

Exit mobile version