തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മലയാള സിനിമയില്‍ ഇന്ന് ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത സാന്നിധ്യായി മാറിയിരിക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.
ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലെ ഹിറ്റായ സൂക്ഷ്മദര്‍ശിനിയിലും ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെയാണ് ബേസില്‍ പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത്.
ബേസില്‍-നസ്രിയ എന്നിവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളില്‍ നേടിയത്.
മമ്മൂക്ക തുടങ്ങിയിട്ടേയുള്ളൂ; യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ ടീസര്‍
സൂക്ഷ്മ ദര്‍ശിനി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചും ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും കംഫര്‍ട്ടബിളായ കോ ആക്ട്രസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍.
താന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ-ആക്ട്രസ് നസ്രിയ തന്നെയാണെന്നാണ് ബേസില്‍ പറയുന്നത്.
‘ വ്യക്തിപരമായും അവരവരുടെ വര്‍ക്കിനോടുമുള്ള ബഹുമാനം രണ്ടുപേര്‍ക്കുമുണ്ട്. എങ്കില്‍പ്പോലും ലൊക്കേഷനിലെത്തിയാല്‍ പരസ്പരം അടിപിടി ബഹളമായിരുന്നു.
ചിലപ്പോള്‍ അമ്പത് ടേക്ക് ഒക്കെ പോകും. അപ്പോള്‍ ‘ഞാന്‍പോയി ഉറങ്ങിയിട്ട് വരാം’ എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കും. പരസ്പരം അപമാനങ്ങളൊക്കെ വാങ്ങിക്കൂട്ടും.
ചില സിനിമകള്‍ ചെയ്യുമ്പോള്‍ വര്‍ക്കിന് പോകുന്നപോലെയൊക്കെ തോന്നും. പക്ഷേ, ഇന്ന് അവളെ എങ്ങനെ ശരിയാക്കും അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്താണ് ഈ ലൊക്കേഷനിലേക്കുപോകുക.
ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് നല്ലതാണ്, ഒടിയനും അതില്‍പ്പെടും: മോഹന്‍ലാല്‍
ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ-ആക്ട്രസാണ് നസ്രിയ. ഞങ്ങളുടെ സ്വഭാവത്തില്‍ സാമ്യതകളേറെയുണ്ട്. ഒരേ എനര്‍ജിയാണ്.
സൂക്ഷ്മദര്‍ശിനിയുടെ സെറ്റില്‍വെച്ചാണ് നസ്രിയയെ ആദ്യമായി കാണുന്നത്. അതുവരെ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുകയും സുഹൃത്തുക്കള്‍ വഴി പരസ്പരം അറിയുകയും കേള്‍ക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂ.
നിങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന് എന്നാടും നസ്രിയയോടും സുഷിനും ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ അതിനുള്ള ശ്രമങ്ങള്‍ മുന്‍പ് നടത്തിയിട്ടുമുണ്ട്. സൂക്ഷ്മദര്‍ശിനിയിലൂടെ അത് നടന്നു,’ ബേസില്‍ പറയുന്നു.
Content Highlight: Actor Basil Joseph About his Most Comfortable co star