മലയാളത്തില്‍ സിനിമ ചെയ്യാത്തതിന്റെ കാരണം; ഹലോ മമ്മിയുടെ കാര്യത്തില്‍ ഞാന്‍ അത് മാത്രമേ നോക്കിയുള്ളൂ: ഐശ്വര്യ ലക്ഷ്മി

/

മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്ത കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന രീതിയില്‍ ഗംഭീരമാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി.

ഒരു സമയത്ത് മലയാളത്തില്‍ നിന്ന് ഒരു ഇടവേളയെടുത്ത് മറ്റു ഭാഷകളില്‍ സജീവമായിരുന്നു താരം. എന്തുകൊണ്ടാണ് മലയാളത്തില്‍ നിന്ന് ഇടവേളയെടുത്തതെന്ന് പറയുകയാണ് താരം.

നല്ല കഥകള്‍ കിട്ടിയാലേ സിനിമ ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനത്തിലാണ് താനെന്നും മലയാളത്തില്‍ നിന്നും കഥകള്‍ വരുന്നത് കുറവാണെന്നും ഐശ്വര്യ പറയുന്നു.

‘ഞാന്‍ കഥകള്‍ കേള്‍ക്കുന്നത് നിര്‍ത്തിയതല്ല. നേരിട്ട് സമീപിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടാണെങ്കില്‍ ഇപ്പോള്‍ ഒരു ഏജന്‍സിയെ വച്ചിട്ടുണ്ട്. അവരുവഴി കഥകള്‍ വരട്ടെ എന്നു കരുതി. പക്ഷേ നല്ല കഥകള്‍ വരുന്നില്ല.

അതേസമയം തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിക്കുന്നുമുണ്ട്. അഭിനേതാവ് എന്ന നിലയില്‍ മറ്റുള്ള ഭാഷകള്‍ ചെയ്യാന്‍ പറ്റുന്നത് വലിയ ഒരുവസരമാണ്.

ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ-ആക്ട്രസ് അവരാണ്: ബേസില്‍

ഒരു മലയാളി എന്ന രീതിയില്‍ മറ്റു ഭാഷകളില്‍ അംഗീകരിക്കപ്പെടുന്നതും വലിയ കാര്യമാണ്. ഹലോ മമ്മി ഒരു എന്റര്‍ടെയ്‌നിങ് കഥയാണ്.

അതില്‍ എന്റെ ക്യാരക്ടര്‍ എത്രത്തോളം ഉണ്ട് എന്നതിലുപരി എങ്ങനെ അതില്‍ നന്നായി ചെയ്യാം എന്ന് ചിന്തിച്ചാണ് ഈ സിനിമയിലേക്കെത്തിയത്,’ ഐശ്വര്യ പറയുന്നു.

ഞാന്‍ പഠിക്കുന്ന സമയത്തോ പഠിച്ചു കഴിഞ്ഞോ സിനിമയിലേക്കു വരുമെന്ന് കരുതിയിരുന്നില്ല. ആദ്യം സിനിമയിലേക്കു വിളിച്ചപ്പോള്‍ താല്‍പര്യമില്ല എന്നാണ് പറഞ്ഞത്.

ആദ്യ സിനിമ കഴിയുന്നതു വരെ അഭിനയം എന്നൊരു താല്‍പര്യം വരുമെന്ന് എനിക്കറിയില്ലായിരുന്നു. നമ്മുടെ ഭാഗ്യവും ഇവിടെ ഒരു ഘടകമാണ്.

നമ്മള്‍ മുന്‍പു ചെയ്ത സിനിമകളിലെ അഭിനയം നല്ലതാണോ എന്നു നോക്കിയാണ് അടുത്ത സിനിമ കിട്ടുന്നത്.

വലിയൊരു താരം ആകുന്നതു വരെ എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാണ്. ഇതൊന്നും നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന കാര്യമല്ല,’ താരം പറയുന്നു.

മമ്മൂക്ക തുടങ്ങിയിട്ടേയുള്ളൂ; യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ ടീസര്‍

കാസ്റ്റ് ചെയ്യുന്നവര്‍ക്ക് നമ്മളെ ഇഷ്ടപ്പെടണം, നമ്മുെട കൂടെ വര്‍ക് ചെയ്യാന്‍ ഇഷ്ടപ്പെടണം അതിന് നമുക്ക് ഭാഗ്യം കൂടി വേണം. എനിക്ക് ചെയ്യാന്‍ പറ്റുന്ന രണ്ടു കാര്യം എന്റെ അഭിനയവും എങ്ങനെയാണ് ഒരു സെറ്റില്‍ പെരുമാറുന്നതും എന്നതു മാത്രമാണ്.

പരിശ്രമിക്കുന്നതിനനുസരിച്ച് എവിടെയും എത്താന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നീടൊരു നിരാശ തോന്നാതിരിക്കാന്‍ നമുക്കൊരു ഒരു ബാക്അപ് കരിയര്‍ ഉള്ളത് നല്ലതാണ്, താരം പറഞ്ഞു.

Content Higjlight: Actress Aishwarya Lekshmi about why she not Commit Malayalam Movies

 

 

Exit mobile version