മലയാളത്തിലെ അഭിനയ സാമ്രാട്ടുകളാണ് മമ്മൂട്ടിയും മോഹന്‍ലാല്‍ ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തി ഇരുവരും ഇന്ന് മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളാണ്.
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറും മോഹന്‍ലാലിന്റെ മകന്‍ പ്രണവും സിനിമയില്‍ തങ്ങളുടെ ഇടം ഉറപ്പിച്ചു കഴിഞ്ഞു. ദുല്‍ഖര്‍ മലയാളത്തിന് പുറത്തും തന്റെ അഭിനയ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
മലയാള സിനിമയില്‍ തന്നെ സ്വാധീനിച്ച ചിലരെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍. വാപ്പച്ചിയും മോഹന്‍ലാലും തീര്‍ച്ചയായും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.
‘എന്റെ അച്ഛന്‍ നല്ല ഗ്ലാമര്‍ ഉള്ളയാളാണ് എന്നാണ് എല്ലാവരും പറയുന്നത്. സത്യം പറഞ്ഞാല്‍ അതില്‍ എനിക്കു സന്തോഷമാണ്. നമുക്കു ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഓരോ പ്രത്യേകതകള്‍ ഇഷ്ടപെടും.
എപ്പോളും ചിരിപ്പിക്കുന്ന സ്വഭാവവും ചില സമയത്തെ ഭാവങ്ങളും ഒക്കെ ആരെയും ആകര്‍ഷിക്കുന്നതാണ്. അതുപോലെ സുരേഷേട്ടന്‍ ഭയങ്കര കമാന്‍ഡിങ് ആണ്. നല്ല പൊക്കവും ശരീരവും ഒക്കെ ഉള്ളത് കൊണ്ട് ആദ്യ ശ്രദ്ധ അദ്ദേഹത്തിലേക്കേ പോകും.
വാപ്പച്ചിക്ക് ഗാഡ്ജറ്റ്‌സ് ഒക്കെ വലിയ ക്രേസ് ആണ്. എനിക്ക് കാറുകളോടാണ് കൂടുതല്‍ ഇഷ്ടം. എനിക്ക് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ആണ്‍കുട്ടികള്‍ക്കും അങ്ങനെ തന്നെ ആകും,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
Content Highlight: Dulquer Salmaan about Mammootty and Mohanlal