നടന്‍ രജ്നികാന്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ കെ.എസ് രവികുമാര്‍. രജ്നീകാന്തിന്റെ ഇടപെടല്‍ കാരണം പരാജയപ്പെട്ട തന്റെ ചിത്രത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
രജ്നീകാന്തിനെ നായകനാക്കി വലിയ ഹൈപ്പില്‍ റിലീസിനെത്തിയ ചിത്രമായിരുന്നു ലിംഗ. വലിയ ബജറ്റില്‍ പുറത്തിറങ്ങിയ സിനിമ പക്ഷേ തിയേറ്ററില്‍ പരാജയപ്പെട്ടു.
സിനിമയിലെ ചല രംഗങ്ങള്‍ക്കെതിരെ വലിയ രീതിയില്‍ ട്രോളുകളും ഉയര്‍ന്നിരുന്നു. അന്നത്തെ പരാജയത്തിന് ഉത്തരവാദി മറ്റാരുമല്ലെന്നും നായകന്‍ രജ്നീകാന്ത് തന്നെയാണെന്നുമാണ് രവികുമാര്‍ പറയുന്നത്.
എന്റെ കഴിവിന്റെ പോരായ്മ കൊണ്ടാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അങ്ങനെ സംഭവിച്ചത്: ജിയോ ബേബി
സിനിമയില്‍ ഏറ്റവും അധികം വിമര്‍ശനം ഏറ്റുവാങ്ങിയ ബലൂണ്‍ രംഗവും രജനികാന്തിന്റെ നിര്‍ബന്ധമായിരുന്നുവെന്നും കെ.എസ് രവികുമാര്‍ വ്യക്തമാക്കി.
സി.ജി ചെയ്യാനുള്ള സമയമൊന്നും അദ്ദേഹം നല്‍കിയില്ല. സിനിമയുടെ രണ്ടാം പകുതി പൂര്‍ണ്ണമായും മാറ്റി. അനുഷ്‌കയെ അവതരിപ്പിക്കുന്ന ഒരു ഗാനം ഒഴിവാക്കി. ക്ലൈമാക്‌സിലെ സര്‍പ്രൈസ് ട്വിസ്റ്റ് മാറ്റുകയും ബലൂണ്‍ രംഗം ചേര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു,’ കെ.എസ് രവികുമാര്‍ പറഞ്ഞു.
2014ല്‍ പുറത്തിറങ്ങിയ ആക്ഷന്‍-കോമഡി ചിത്രമായിരുന്നു ലിംഗാ. രാജ ലിംഗേശ്വരന്‍, ലിംഗേശ്വരന്‍ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് രജനികാന്ത് സിനിമയില്‍ അഭിനയിച്ചത്.
അനുഷ്‌ക ഷെട്ടി, സൊനാക്ഷി സിന്‍ഹ, ജഗപതി ബാബു, സന്താനം എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
Content Highlight: Director Criticise Rajnikanth