എന്റെ കഴിവിന്റെ പോരായ്മ കൊണ്ടാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അങ്ങനെ സംഭവിച്ചത്: ജിയോ ബേബി

മലയാള സിനിമയിലും പ്രേക്ഷകര്‍ക്കിടയിലും ഏറെ വിപ്ലവം ഉണ്ടാക്കിയ സിനിമയായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചും സമൂഹത്തിലും വീടിനുള്ളിലും സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയായിരുന്നു ചിത്രം പറഞ്ഞുവെച്ചത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലായിരുന്നെങ്കില്‍ കുറച്ചുകൂടെ സ്വീകാര്യത ലഭിക്കുമായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ജിയോ ബേബി.

ശബരിമല വിഷയമില്ലാത്ത, ഇതിലും മികച്ചൊരു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉണ്ടാക്കാമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ജിയോ ബേബി പറഞ്ഞു.

ദളപതി 69 ല്‍ വിജയ്‌യുടെ പ്രതിഫലം 275 കോടി; ബോളിവുഡ് താരങ്ങളെ കടത്തിവെട്ടി സൗത്ത് ഇന്ത്യന്‍ താരങ്ങള്‍; കണക്കുകള്‍

എന്റെ കഴിവിന്റെ പോരായ്മ കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്. സിനിമയെ മുന്നോട്ടുകൊണ്ടുപോകണം, ഈ സിനിമ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ യാദൃച്ഛികവശാല്‍ ആ സമയത്ത്, നാട്ടില്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട വിഷയമൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്.

ഒരുതരം രക്ഷപ്പെടലാവുമോയെന്ന് പലവട്ടം ആലോചിച്ചു. കുറേയൊക്കെ അങ്ങനെ ആവുമ്പോഴും, അത് പ്രസക്തമല്ലെന്ന് ഞാന്‍ സമ്മതിച്ചുതരില്ല.

ഒരുപക്ഷേ അതില്ലാത്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇതിലും മനോഹരമായിരിക്കും. എന്നാല്‍, അതുണ്ടാക്കാന്‍ എനിക്കറിയില്ല. പക്ഷേ ഞാന്‍ ചെയ്തത് ഒട്ടും പ്രാധാന്യം ഇല്ലാത്ത കാര്യവുമല്ല.

എന്റെ ഫിലിംമേക്കറുടെ കഴിവുകുറവുകൊണ്ട് കൂടെയാണത് സംഭവിക്കുന്നത്. ഈ വിമര്‍ശനവും സ്വീകാര്യതയുമൊക്കെയാണ് സിനിമയുടെ വിജയമെന്ന് വിചാരിക്കുന്നു.

ആ മമ്മൂട്ടി ചിത്രത്തിന്റെ കഥയെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായി; എല്ലാവരും എന്റെ ഗുരുനാഥന്മാര്‍: ശ്രീനിവാസന്‍

നിലവിലെ സിനിമ ക്രിയേറ്റീവ്‌ലി ഹൈ ആണെന്ന അഭിപ്രായം എനിക്കില്ല. സിനിമ എഴുതി, ആലോചിച്ചുപോയി ഒരു ഘട്ടംവരെ എത്തിയപ്പോള്‍ മുന്നോട്ടുപോകാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ടായിരുന്നു.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ കുറിച്ച് ആലോചിച്ചപ്പോള്‍ ഏത് പശ്ചാത്തലത്തില്‍ സിനിമ പറയണം എന്നാലോചിച്ചിരുന്നു. പല പല വീട്ടില്‍ സെറ്റ് ചെയ്തുനോക്കി. ക്രിസ്ത്യന്‍, മുസ്ലിം സംസ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ എങ്ങനെയായിരിക്കുമെന്ന് നോക്കി.

ആ സമയത്ത് മനഃപൂര്‍വ്വമായി പെണ്ണുങ്ങള്‍ എഴുതുന്ന കണ്ടന്റ് വായിക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നുവര്‍ഷത്തെ എന്റെ വായനയും സിനിമാകാണലും അന്വേഷണങ്ങളും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ഉപകരിച്ചു.

എന്റെ അന്വേഷണത്തില്‍ മനസിലായ കാര്യം, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നൊരു സിനിമയാണല്ലോ ചെയ്യുന്നത്. ഇന്ത്യന്‍ എന്ന് പറയുമ്പോള്‍ ഹിന്ദുത്വം ആണ്.

ആ ഒരു കാരണം കൊണ്ട് ആടുജീവിതത്തിലെ സൗണ്ട്ട്രാക്കിന് ഗ്രാമി അവാര്‍ഡില്‍ മത്സരിക്കാനായില്ല: എ.ആര്‍. റഹ്‌മാന്‍

ആരെയെങ്കിലും ഞാന്‍ ഇതിനകത്ത് വിമര്‍ശനാത്മകതയോടെ സമീപിക്കണമെങ്കില്‍, ഹിന്ദു എന്ന കള്‍ച്ചറിനെയല്ല, ഇന്ത്യയിലെ അവസ്ഥയില്‍ ഇപ്പോള്‍ നില്‍ക്കുന്ന പുരുഷാധിപത്യം ശക്തമായി നില്‍ക്കുന്ന സിസ്റ്റം ഇതിലാണ്. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്. മതത്തോടുള്ള വിരോധമല്ല.

വിമര്‍ശനമാണ് സിനിമയെങ്കില്‍ അവിടെതന്നെ വിമര്‍ശിക്കണമെന്ന് തോന്നി. കേവലം ഹിന്ദു കള്‍ച്ചറിനോടുള്ള വിരോധമല്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതങ്ങളോടുള്ള പ്രതിഷേധം തന്നെയാണ് സിനിമയില്‍ കാണിച്ചത്,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Director Jeo Baby about The Great Indian Kitchen Movie and Sabarimala

 

Exit mobile version