വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണ് നടന്‍ ജഗദീഷ്. കരിയറിലെ മറ്റൊരു പേസിലാണ് അദ്ദേഹം ഇപ്പോള്‍.
ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി അദ്ദേഹം പരീക്ഷണം തുടരുകയാണ്. കൂടുതല്‍ ഞെട്ടിക്കുന്ന ജഗദീഷിന്റെ ചില കഥാപാത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.
ഒരു നടന്‍ ആകണമെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ വേണമെന്ന് പറയുകയാണ് ജഗദീഷ്. അഭിനയിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്കും സ്റ്റാര്‍ പട്ടം കിട്ടില്ലെന്നും ആക്ടിങ് കപ്പാസിറ്റി എന്നത് പ്രധാനമാണെന്നും താരം പറയുന്നു.
‘വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പൃഥ്വിരാജിനോട് ഇപ്പോഴുള്ള യങ്‌സ്റ്റേഴ്സില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചിരുന്നു.
പരിചയപ്പെട്ടപ്പോള്‍ തന്നെ ഇഷ്ടം തോന്നിയ ചുരുക്കം നടന്മാരേ ഉള്ളൂ, അതിലൊരാളാണ് അദ്ദേഹം: ജോജു
അങ്ങനെ പറയാന്‍ പറ്റില്ല എന്നാലും എനിക്ക് ഏറ്റവും പ്രതീക്ഷയുള്ള ഒരാള്‍ ടൊവിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇന്നിപ്പോള്‍ പൃഥ്വിരാജിന്റെ ആ അനാലിസിസ് വളരെ ശരിയായിരുന്നു എന്ന് തെളിയുകയാണ്.
ടൊവിനോ ഒരു സ്റ്റാര്‍ മെറ്റീരിയല്‍ ആണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സ്റ്റാര്‍ ആകണമെങ്കില്‍ ആക്ടിങ് കപ്പാസിറ്റി കൂടെ വേണം.
എല്ലാവരും വിചാരിക്കും അഭിനയിക്കാനുള്ള കഴിവില്ലെങ്കിലും സ്റ്റാര്‍ പട്ടം കിട്ടുമെന്ന്. അത് തെറ്റിദ്ധാരണയാണ്.
ആക്ടിങ് പൊട്ടന്‍ഷ്യല്‍ തന്നെയാണ് ഒരു നടനെ സൂപ്പര്‍സ്റ്റാറും സൂപ്പര്‍താരവുമൊക്കെ ആക്കുന്നത്.
ഇപ്പോള്‍ പൃഥ്വിരാജിന്റെ കാര്യം തന്നെ എടുത്താല്‍ അദ്ദേഹം ഒരു സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ അതിലെ എല്ലാ ഡിപാര്‍ട്‌മെന്റിനെ കുറിച്ചുമുള്ള ധാരണ അദ്ദേഹത്തിനുണ്ടാകും.
150 കോടിയില്‍ നിന്ന് പ്രതിഫല തുക 100 കോടിയായി കുറച്ച് പ്രഭാസ്; കാരണം ഇതാണ്
മറിച്ച് അതിനെ കുറിച്ചെല്ലാം അറിഞ്ഞിരിക്കുക എന്നാണ്. അതേ രീതി തന്നെയാണ് ടൊവിനോയ്ക്കും,’ ജഗദീഷ് പറഞ്ഞു.
Content Highlight: Actor Jagadhish about Prithviraj Prediction