ഫൈറ്റ് രംഗം ചിത്രീകരിക്കുമ്പോള്‍ ആ നടന് മുന്നില്‍ നില്‍ക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല: സൂര്യ

പുതിയ ചിത്രമായ കങ്കുവയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സൂര്യ.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന കങ്കുവ. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കാറ്.

ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളും ചിത്രീകരണ അനുഭവങ്ങളുമൊക്കെ പങ്കുവെക്കുകയാണ് സൂര്യ. ചിത്രത്തില്‍ വില്ലന്‍ റോളിലെത്തുന്നത് ബോളിവുഡിന്റെ സ്വന്തം ബോബി ഡിയോളായിരുന്നു.

ചിത്രീകരണ വേളയില്‍ ബോബി ഡിയോളുമായുള്ള ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശരിക്കും താന്‍ ഭയന്നിരുന്നെന്ന് പറയുകയാണ് സൂര്യ.

സ്വയം ധൈര്യം സംഭരിക്കുകയായിരുന്നെന്നും താരം പറഞ്ഞു. വളരെ രസകരമായാണ് ബോബി ഡിയോളുമായുള്ള സീന്‍ ചിത്രീകരിച്ചതിനെ കുറിച്ച് സൂര്യ സംസാരിച്ചത്.

ബോബി ഡിയോളിന്റെ എതിരാളിയാകാനുള്ള ഉയരം തനിക്കില്ലാത്തത് ഒരു സമയത്ത് ആത്മവിശ്വാസം കുറിച്ചിരുന്നു എന്നാണ് സൂര്യ പറയുന്നത്.

എന്നാല്‍ സൂര്യയുടെ അഭിനയം വളരെ ഉയരത്തിലാണെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ട് താന്‍ വിസ്മയിച്ചു പോയെന്നുമായിരുന്നു ഇതിനോടുള്ള ബോബി ഡിയോളിന്റെ പ്രതികരണം.

പരിചയപ്പെട്ടപ്പോള്‍ തന്നെ ഇഷ്ടം തോന്നിയ ചുരുക്കം നടന്മാരേ ഉള്ളൂ, അതിലൊരാളാണ് അദ്ദേഹം: ജോജു

‘ചിത്രത്തില്‍ ബോബി ഡിയോളമായി ഫൈറ്റ് ചെയ്യാന്‍ ഞാന്‍ സ്വയം ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന് മുന്നില്‍ നില്‍ക്കാന്‍ ഞാന്‍ ധൈര്യം സംഭരിച്ചു.

അദ്ദേഹത്തിന്റെ ശരീരപ്രകൃതവും മസിലും എല്ലാം എങ്ങനെയുള്ളതാണെന്ന് നിങ്ങള്‍ക്ക് അറിയുന്നതല്ലേ, അദ്ദേഹത്തിന്റെ എതിരാളിയാകാനുള്ള ഉയരം എനിക്കില്ല. അത് എന്നെ സംബന്ധിച്ച് ഒരു പ്രശ്‌നം തന്നെയായിരുന്നു.

ഒടുവില്‍ ഫൈറ്റ് ചെയ്യാനുള്ള കരുത്ത് സ്വയം ഉണ്ടാക്കുകയായിരുന്നു. ശാരീരികമായി അദ്ദേഹത്തിനെ നേരിടാന്‍ എനിക്ക് കഴിയില്ല എന്ന ബോധ്യത്തോടെയാണ് ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചത്. എന്നാലും ഷോര്‍ട്ടുകള്‍ എടുക്കുമ്പോള്‍ ആത്മവിശ്വാസം ഉണ്ടായിരുന്നു,’ സൂര്യ പറഞ്ഞു.

ഇതിന് പിന്നാലെ പ്രസംഗിച്ച ബോബി ഡിയോള്‍ തന്നെ നേരിടാന്‍ സൂര്യയ്ക്ക് പൊക്കത്തിന്റെ ആവശ്യം ഇല്ലെന്നായിരുന്നു പറഞ്ഞത്.

‘സൂര്യ ഒരു ഗംഭീര ആക്ടറാണ്. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞാന്‍ വിസ്മയിച്ചുപോയിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ എത്രയോ ഉയരത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം.

സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ മനോഹരമായിട്ടാണ് സൂര്യ ചെയ്തിരിക്കുന്നത്,’ ബോബി ഡിയോള്‍ പറഞ്ഞു.

150 കോടിയില്‍ നിന്ന് പ്രതിഫല തുക 100 കോടിയായി കുറച്ച് പ്രഭാസ്; കാരണം ഇതാണ്

നവംബര്‍ 14 നാണ് കങ്കുവ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കേരളത്തില്‍ 500 ല്‍ അധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുക.

കങ്കുവ, ഫ്രാന്‍സിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളില്‍ സൂര്യ എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്.

Content Highlight: Actor Suriya about kanguva movie and Boby Deol

Exit mobile version