ആ കാരണം കൊണ്ട് 1000 ബേബീസ് ചെയ്യേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു: റഹ്‌മാന്‍

മലയാളികളുടെ ഒരു കാലത്തെ ചോക്ലേറ്റ് നായകനായിരുന്നു റഹ്‌മാന്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍ക്ക് തിരശീലയില്‍ ജീവന്‍നല്‍കിയ അദ്ദേഹത്തോട് ഇന്നും മലയാളികള്‍ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ട്.

ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത റഹ്‌മാന്‍ മികച്ച കഥാപാത്രങ്ങള്‍ തേടിയെത്തിയപ്പോഴൊക്കെ സിനിമയല്‍ സജീവമായി.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് തുടരുന്ന ‘1000 ബേബീസ്’ ആണ് റഹ്‌മാന്റെ ഏറ്റവും പുതിയ വെബ് സീരീസ്. നജീം കോയയുടെ സംവിധാനത്തിലെത്തിയ സീരീസില്‍ അജി കുര്യന്‍ എന്ന പൊലീസ് ഓഫീസറായിട്ടാണ് റഹ്‌മാന്‍ എത്തുന്നത്.

ഇപ്പോഴുള്ള യങ്‌സ്റ്റേഴ്സില്‍ ആരിലാണ് പ്രതീക്ഷയെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വിയോട് ചോദിച്ചു; അദ്ദേഹം പറഞ്ഞത് ആ നടന്റെ പേര്: ജഗദീഷ്

റഹ്‌മാന്‍ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസ് കൂടിയാണ് 1000 ബേബീസ്. വളരെ മികച്ച അഭിപ്രായമാണ് സീരീസിനും റഹ്‌മാന്റെ കഥാപാത്രത്തിനും ലഭിക്കുന്നത്.

എന്നാല്‍ 1000 ബേബീസിന്റെ കഥയുമായി നജീം കോയ തന്നെ സമീപിച്ചപ്പോള്‍ ആദ്യം തനിക്ക് താത്പര്യം തോന്നിയിരുന്നില്ലെന്ന് പറയുകയാണ് റഹ്‌മാന്‍.

ഒരു കേസന്വേഷണം നടത്തുന്ന പൊലീസ് ഓഫീസറുടെ വേഷമാണെന്ന് പറഞ്ഞപ്പോള്‍ അതില്‍ വലിയ എക്‌സൈറ്റ്‌മെന്റ് തോന്നിയില്ലെന്നും പുതിയ എന്തെങ്കിലും സബ്ജക്ട് നോക്കിക്കൂടെ എന്ന് ചോദിച്ചിരുന്നെന്നും റഹ്‌മാന്‍ പറയുന്നു.

എന്നാല്‍ രണ്ട് ദിവസമെടുത്ത് കഥ കേട്ടതോടെ തീരുമാനം മാറുകയായിരുന്നെന്നും റഹ്‌മാന്‍ പറഞ്ഞു.

‘1000 ബേബീസ് എന്റെ ആദ്യത്തെ വെബ് സീരീസാണ്. വെബ് സീരീസുകളോട് തുടക്കകാലത്ത് അത്ര താത്പര്യം കാണിച്ചിരുന്ന ആളായിരുന്നില്ല ഞാന്‍.

ഫൈറ്റ് രംഗം ചിത്രീകരിക്കുമ്പോള്‍ ആ നടന് മുന്നില്‍ നില്‍ക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല: സൂര്യ

ഒ.ടി.ടി വന്ന ശേഷം പല ഭാഷകളില്‍ നിന്നായി നിരവധി ഓഫറുകളൊക്കെ വന്നിരുന്നു. എന്നാല്‍ വെബ് സീരീസ് ആകുമ്പോള്‍ അത് ചെറിയ ടി.വിയിലേക്ക് ഒതുങ്ങി പോകുകയാണല്ലോ എന്ന ചിന്തയായിരുന്നു.

എന്നാല്‍ ഇന്ന് അത് മാറി. പ്രേക്ഷകര്‍ മാറി. ആ സമയത്താണ് നജീം കോയ 1000 ബേബീസിന്റെ കഥയുമായി എന്റെ അടുത്തേക്ക് വരുന്നത്. തുടക്കത്തില്‍ അദ്ദേഹം ഇത് വെബ് സീരീസായി ചെയ്യാനാണ് പ്ലാന്‍ എന്ന് പറഞ്ഞിരുന്നില്ല. സിനിമയാണെന്നാണ് ഞാനും കരുതിയത്.

വെബ് സീരീസാണെന്ന് പിന്നെയാണ് പറയുന്നത്. പൊലീസ് ഓഫീസറുടെ വേഷമാണെന്ന് കൂടി കേട്ടതോടെ എനിക്ക് വലിയ താത്പര്യം തോന്നിയില്ല.

വേറെ ഏതെങ്കിലും സബ്ജക്ട് നോക്കിക്കൂടെ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ കഥയൊന്ന് കേട്ടുനോക്കൂ എന്നായി അദ്ദേഹം. രണ്ട് ദിവസമെടുത്താണ് കഥ കേള്‍ക്കുന്നത്. അതോടെ ഞാന്‍ ആകെ എക്‌സൈറ്റഡായി. പിന്നെ ഒന്നും നോക്കിയില്ല. ഉടന്‍ തന്നെ നമുക്ക് ചെയ്യാമെന്ന് പറയുകയായിരുന്നു,’ റഹ്‌മാന്‍ പറയുന്നു.

ഞാനുണ്ടെങ്കില്‍ മാത്രം ആ സിനിമയില്‍ അഭിനയിക്കാമെന്ന് രാജു; അവന്‍ അഡ്വാന്‍സും വാങ്ങിയില്ല: ലാല്‍ ജോസ്

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന മലയാളത്തിലെ അഞ്ചാമത്തെ വെബ് സീരിസാണ് 1000 ബേബീസ്. നീന ഗുപ്തയാണ് സീരീസില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് എപ്പിസോഡുകളിലായി നീളുന്ന സീരീസ് പലപ്പോഴും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.

Content Highlight: Actor Rahman about 1000 Babies

Exit mobile version