ബോഗെയ്ന്‍വില്ലയിലെ റോയ്‌സ് തോമസ് എന്ന കഥാപാത്രത്തിലൂടെ വീണ്ടും അഭിനയത്തിന്റെ മറ്റൊരു തലം പരീക്ഷിച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.
ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ താരം തിരഞ്ഞെടുക്കുന്നതെല്ലാം ഒന്നിനൊന്ന് വ്യത്യസ്ത കഥാപാത്രങ്ങളുമാണ്. സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെയുള്ള തന്റെ കാഴ്ചപ്പാട് പറയുകയാണ് കുഞ്ചാക്കോ ബോബന്‍.
ചില സിനിമകള്‍ നമ്മുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുമെന്നും അത്തരത്തിലൊന്നായിരുന്നു ലോഹിതദാസിന്റെ സംവിധാനത്തിലെത്തിയ കസ്തൂരിമാനെന്നും ചാക്കോച്ചന്‍ പറയുന്നു.
സിനിമയില്‍ നമുക്ക് എങ്ങനെയും പെരുമാറാം, അപ്പോള്‍ പരമാവധി അര്‍മാദിക്കുക: ഷൈന്‍ ടോം ചാക്കോ
ഒരു തകര്‍ച്ചയുണ്ടാകുമ്പോള്‍അതില്‍ നിന്ന് കരകയറാന്‍ നോക്കണമെന്നും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോല്‍ അതില്‍ ഒരുപാട് ആഹ്ലാദിക്കരുതെന്നും താരം പറയുന്നു.
‘ജീവിതം എന്ന് പറയുന്നത് ഒരുപാട് കയറ്റിറക്കങ്ങള്‍ ഉള്ള കാര്യമാണ്. സ്‌ട്രേറ്റ് ആയിട്ട് പോകുകയാണെങ്കില്‍ നമ്മുടെ ഹാര്‍ട്ട് ബീറ്റ് പോലെയാണ് മരിച്ചു.
ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ അതില്‍ ഒരുപാട് അര്‍മാദിക്കാതിരിക്കുക. എല്ലാത്തിനേയും, ഒരു ലിമിറ്റില്‍ ഫേസ് ചെയ്യുക. തെറ്റുകളില്‍ നിന്ന് പഠിക്കുക. പാഠങ്ങള്‍ ഉള്‍ക്കൊള്ളുക. ഇങ്ങനത്തെ ഒരുപാട് കാര്യങ്ങളുണ്ട്. അപ്പോള്‍ തന്നെ നമ്മള്‍ മെച്ച്വര്‍ ആവും.
ഞാന്‍ ആഗ്രഹിച്ചു കിട്ടിയ കുട്ടിയാണ്, അപ്പോള്‍ ഞാനല്ലേ അവളെ വളര്‍ത്തേണ്ടത്: മഞ്ജു പിള്ള
കസ്തൂരിമാന്‍ സിനിമയെ സംബന്ധിച്ച് ആ സമയത്ത് എന്റെ പേഴ്‌സണല്‍ ലൈഫിനോട് ഒരുപാട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രവും കഥാസാഹചര്യങ്ങളുമായിരുന്നു ആ സിനിമയിലേത്.
ലോഹിതദാസിന്റെ വരികള്‍ക്ക് ജീവിതവുമായി ഒരുപാട് ചേര്‍ന്നു നില്‍ക്കുന്ന ഫീലുണ്ട്. അത് തീര്‍ച്ചയായും കസ്തൂരിമാനിലും സാജന്‍ ജോസഫ് ആലുക്കയിലും ഉണ്ടായിരുന്നു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Actor Kunchacko boban about Kasthooriman Movie and Character