വ്യത്യസ്ത തരം കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ ഇടംനേടിയെടുത്ത നടനാണ് ഷൈന്‍ ടോം ചാക്കോ.
ദീര്‍ഘനാളായി കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന ഷൈന്‍ 2011 ല്‍ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.
തുടര്‍ന്ന് അന്നയും റസൂലും, അഞ്ച് സുന്ദരികള്‍, ഇതിഹാസ, ഓപ്പറേഷന്‍ ജാവ, കമ്മട്ടിപ്പാടം, ഗോദ, പറവ, ഇഷ്‌ക്ക്,
ഉണ്ട, ഭീഷ്മപര്‍വം തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയെടുത്തു.
സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്ന അഭിമുഖങ്ങളിലെ താരമായും ഇടക്കാലത്ത് ഷൈന്‍ മാറി. ചില വിവാദങ്ങളും കരിയറില്‍ ഷൈന് നേരിടേണ്ടതായി വന്നിട്ടുണ്ട്.
ഞാന്‍ ആഗ്രഹിച്ചു കിട്ടിയ കുട്ടിയാണ്, അപ്പോള്‍ ഞാനല്ലേ അവളെ വളര്‍ത്തേണ്ടത്: മഞ്ജു പിള്ള
കുറച്ച് മിസ്റ്ററിയുള്ള കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ അല്‍പം കൂടി എളുപ്പമാണെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഷൈന്‍ ടോം ചാക്കോ.
‘ കഥകള്‍ എന്ന് പറഞ്ഞാല്‍ അതല്ലേ. മിസ്റ്ററിയും ഫാന്റസിയും എല്ലാം ഉണ്ടാകുമ്പോഴാണ് കഥകള്‍ രസകരമാകുന്നത്. പിന്നെ കുറച്ച് നെഗറ്റീവും ബാഡും ഒക്കെ ചെയ്യാന്‍ രസമാണ്.
മലയാളത്തില്‍ ഒരു സിനിമ ചെയ്യും, വൈകാതെ അത് സംഭവിക്കട്ടെ: സൂര്യ
കാരണം ജീവിതത്തില്‍ അങ്ങനെയൊക്കെ ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കില്ല. നന്നായി പെരുമാറണമല്ലോ. അതുകൊണ്ടാണ് പലരും രക്ഷപ്പെട്ടു പോകുന്നത് എന്ന് തോന്നിയിട്ടുണ്ട്.
ഇല്ലെങ്കില്‍ ഒറ്റയടിക്ക് എല്ലാവരും തീരില്ലേ. അങ്ങനെ നമ്മള്‍ പെരുമാറില്ല. നന്നായി പെരുമാറും. പക്ഷേ സിനിമയില്‍ മാത്രം നമുക്ക് എങ്ങനെയും പെരുമാറാം. അപ്പോള്‍ പരമാവധി അര്‍മാദിക്കുക,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.
Content Highlight: Actor Shine Tom Chacko About Negative Roles