മലയാള ചലച്ചിത്രരംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തുടരുന്ന നടനാണ് മോഹന്‍ലാല്‍. 1980 കളില്‍ മലയാള സിനിമയിലെത്തിയ ലാല്‍ ഇനി ആടിത്തീര്‍ക്കാനുള്ള കഥാപാത്രങ്ങള്‍ ചുരുക്കമാണ്.
മകനായും സഹോദരനായും കാമുകനായും ഭര്‍ത്താവായും അച്ഛനായും മുത്തച്ഛനായും വിവിധ കഥാപാത്രങ്ങളിലൂടെ മോഹന്‍ലാല്‍ മലയാളികളുടെ സ്വന്തം ലാലേട്ടനായി.
ഇന്നും സിനിമയിലെ തന്റെ യാത്ര അദ്ദേഹം തുടരുകയാണ്. ബറോസ് എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധാനക്കുപ്പായവും അണിഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍.
കാലവും പ്രായവും തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. ഓരോ പ്രായത്തിലും ചെയ്യാന്‍ കഴിയുന്ന വേഷങ്ങളുണ്ടെന്നും അതൊന്നും വീണ്ടും ആവര്‍ത്തിക്കുക സാധ്യമല്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
താളവട്ടം പോലൊരു സിനിമ ഇന്ന് ചെയ്യാന്‍ പറഞ്ഞാല്‍ എനിക്ക് പറ്റില്ല. ആ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്ന വേഷമായിരുന്നു അത്,’ മോഹന്‍ലാല്‍ പറഞ്ഞു.
ആ നടന് മമ്മൂട്ടിയെ പോലെ വെറൈറ്റിയായ സിനിമ ചെയ്യാന്‍ മടിയാണ്: കുര്യന്‍ വര്‍ണശാല
കോളേജ് വിദ്യാര്‍ത്ഥിയായുള്ള വേഷങ്ങളെല്ലാം പണ്ട് ഉത്സാഹത്തോടെ ആസ്വദിച്ച് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് നമ്മളെ ഇഷ്ടപ്പെടുന്നവര്‍ പോലും അത്തരം വേഷങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുകയില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘ കോളേജ് കാലഘട്ടവും കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷങ്ങളുമൊക്കെ പണ്ട് ഒരുപാട് ഉത്സാഹത്തോടെ ചെയ്തിട്ടുണ്ട്. വളരെ ആസ്വദിച്ചാണ് അ്ന്ന് അതൊക്കെ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇന്ന് അത്തരം വേഷങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയില്ല.
പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള വേഷങ്ങളും സിനിമകളും തീര്‍ച്ചായും നമ്മള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Actor Mohanlal About Thalavattam Movie