അതൊക്കെ കയ്യില്‍ നിന്നിട്ടതാണ്; ‘ഷാല്‍ ഐ’ എന്ന് ചോദിക്കും: ഭ്രമയുഗം വിട്ടുകളഞ്ഞതില്‍ വിഷമമുണ്ടായിരുന്നു: സജിന്‍ ഗോപു

ചുരുളി, ജാന്‍ എ മന്‍, ചാവേര്‍, രോമാഞ്ചം, ആവേശം തുടങ്ങി മലയാള സിനിമയില്‍ ഒരുപിടി മികച്ച വേഷങ്ങളിലൂടെ വലിയ ആരാധകരെ നേടിയെടുത്ത നടനാണ് സജിന്‍ ഗോപു. സ്വപ്‌നം കണ്ട ഒരു സിനിമാ ജീവിതം കൈപ്പിടിയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് സജിന്‍. ഒപ്പം തന്റെ സിനിമാവിശേഷങ്ങളും താരം പങ്കുവെക്കുകയാണ്.

രോമാഞ്ചത്തിലേക്ക് എന്നെ നിര്‍ദേശിച്ചത് സുഹൃത്താണ് ജോണ്‍ പോളാണ്. ആ സെറ്റില്‍ വെച്ചു തന്നെ ആവേശത്തിന്റെ കഥ പറഞ്ഞിരുന്നു. ഈ റോള്‍ പൊളിക്കുമെന്ന് അന്നേ മനസില്‍ തോന്നി.

ചാവേറിന്റെ ലൊക്കേഷനില്‍ ഇരിക്കുമ്പോഴാണ് ജിത്തു വീണ്ടും വിളിക്കുന്നത്. ആവേശം തുടങ്ങാന്‍ പോകുകയാണ് നേരെ വന്നോളൂ എന്ന് പറഞ്ഞു. നേരെ ബെംഗളൂരുവിലെ ലൊക്കേഷനിലെത്തി.

ആ നടന് മമ്മൂട്ടിയെ പോലെ വെറൈറ്റിയായ സിനിമ ചെയ്യാന്‍ മടിയാണ്: കുര്യന്‍ വര്‍ണശാല

ഗുണ്ടയാകാനുള്ള വര്‍ക്ക് ഔട്ട് അവിടെ ചെന്നിട്ടാണ് തുടങ്ങിയത്. വലിയ കൃതാവും മീശയും അമ്പാന്റെ ട്രേഡ്മാര്‍ക്കാണ്. അതുപോലെ അലമ്പത്തരവും. കുറച്ചൊക്കെ കയ്യില്‍ നിന്നിട്ടു.

അങ്ങനെ ചെയ്‌തോട്ടെ, ‘ഷാല്‍ ഐ’ എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. മുന്‍പ് ചെറിയ അടിപിടിയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വലിയ ഫൈറ്റ് ചെയ്തത് ആവേശത്തിലാണ്.

ചുരുളിയിലും ജാന്‍ എ മന്നിലും രോമാഞ്ചത്തിലും ആവേശത്തിലും പരുക്കന്‍ സ്വഭാവമുള്ള റോളുകളാണ്. ഒന്ന് മറ്റൊന്ന് പോലെ ആകാതിരിക്കാന്‍ മനപൂര്‍വം ശ്രമിച്ചിരുന്നു.

അന്ന് മമ്മൂട്ടിയുടെ പേര് സജിന്‍ എന്നായിരുന്നു, പിന്നീടാണ് മമ്മൂട്ടിയായത്; ലേലം മമ്മൂട്ടിയെ മനസില്‍ കണ്ടെഴുതിയ സിനിമ: ജോഷി

അമ്പാന്‍ വലിയ ഗുണ്ടയാണെങ്കിലും ഹ്യൂമര്‍ വിടില്ല. അത് കുറച്ച് പണിപ്പെട്ട ജോലിയായിരുന്നു. ജാന്‍ എ മന്നിന് ശേഷം കുറേ ഗുണ്ടാ റോള്‍ വന്നെങ്കിലും എല്ലാം വേണ്ടെന്ന് വെച്ചു. ആവേശത്തിന്റെ ഷൂട്ടിങ്ങിനിടെ അഞ്ച് സിനിമകള്‍ ഒഴിവാക്കേണ്ടി വന്നു. അതില്‍ ഭ്രമയുഗവും ഉണ്ട്.

ആ വിഷമമൊക്കെ പക്ഷേ ആവേശത്തില്‍ മുങ്ങിപ്പോയി,’ സജിന്‍ പറയുന്നു.

Content Highlight: Actor Sajin Gopu About Aavsham Movie and Bramayugam

Exit mobile version