കുഞ്ചാക്കോ ബോബന് കാര്യമുണ്ടായേക്കും, ഈ സിനിമ വിജയിച്ചതുകൊണ്ട് തനിക്ക് ഒരു ഗുണവുമില്ലെന്ന് ആ നടന്‍ പറഞ്ഞു: ലാല്‍ജോസ്

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. നിലവില്‍ ഫഹദ് ഫാസിലിനെ നായനാക്കി ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയിലാണ് ലാല്‍ ജോസ്.

ഫഹദിന് പുറമെ വേറെയും നായകന്‍മാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. എന്തായാലും ചെറിയൊരു ഇടവേളയ്ക്ക് ശേഷം എത്തുന്ന ലാല്‍ജോസ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

ഒരു സിനിമില്‍ ഒന്നിലേറെ നായക നടന്മാര്‍ ഉണ്ടാകുമ്പോഴുള്ള പ്രശ്‌നത്തെ കുറിച്ചും മലയാളത്തിലെ ചില നടന്മാരുടെ ഈഗോയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലാല്‍ജോസ്. താന്‍ തന്നെ സംവിധാനം ചെയ്ത ഒരു സിനിമയുടെ അനുഭവത്തില്‍ നിന്നാണ് ലാല്‍ ജോസ് ഇക്കാര്യം പറയുന്നത്.

ആ കാരണം കൊണ്ട് 1000 ബേബീസ് ചെയ്യേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു: റഹ്‌മാന്‍

കുഞ്ചാക്കോ ബോബന്‍, ആന്‍ അഗസ്റ്റിന്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2010 ല്‍ റിലീസ് ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തെ കുറിച്ചായിരുന്നു ലാല്‍ ജോസ് സംസാരിച്ചത്.

സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നടന്‍ ഇന്ദ്രജിത്ത് തന്നെ ഫോണില്‍ വിളിച്ചെന്നും ഈ സിനിമയുടെ വിജയം കൊണ്ട് അദ്ദേഹത്തിന് ഒരു ഗുണവും കിട്ടില്ലെന്ന് പറഞ്ഞെന്നുമായിരുന്നു ലാല്‍ജോസ് വെളിപ്പെടുത്തിയത്.

ആന്‍ അഗസ്റ്റിനും കുഞ്ചാക്കോ ബോബനും അറ്റന്‍ഷന്‍ കിട്ടുമെന്നും എന്നാല്‍ തനിക്ക് സിനിമ കൊണ്ട് ഗുണം കിട്ടില്ലെന്ന് ഇന്ദ്രജിത്ത് പറഞ്ഞത് തന്നെ വിഷമിപ്പിച്ചെന്നും ലാല്‍ ജോസ് പറയുന്നുണ്ട്.

‘ എല്‍സമ്മ എന്ന ആണ്‍കുട്ടി ഏറെ പ്രതീക്ഷയോടെ സംവിധാനം ചെയ്ത ചിത്രമാണ്. സിനിമ തിയേറ്ററില്‍ ഹിറ്റായെന്നും പ്രേക്ഷകര്‍ ഏറ്റെടുത്തെന്നുമറിഞ്ഞ സന്തോഷത്തിലായിരുന്നു ഞാന്‍. ആ സമയത്താണ് ഇന്ദ്രജിത്ത് എന്നെ വിളിക്കുന്നത്. ‘ചേട്ടാ, ഈ സിനിമ കൊണ്ട് എനിക്ക് യാതൊരു ഗുണവും ഉണ്ടാകില്ല, ചാക്കോച്ചനും ആനിനും ഗുണമുണ്ടായേക്കും,’ എന്ന് പറഞ്ഞു. ആ പറച്ചില്‍ എന്നെ ആകെ വിഷമിപ്പിച്ചു.

ഇപ്പോഴുള്ള യങ്‌സ്റ്റേഴ്സില്‍ ആരിലാണ് പ്രതീക്ഷയെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വിയോട് ചോദിച്ചു; അദ്ദേഹം പറഞ്ഞത് ആ നടന്റെ പേര്: ജഗദീഷ്

ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന് ഇതില്‍ ഒരു പോസിറ്റീവ് എന്‍ഡിങ് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന് ഒരു പാട്ടും കൊടുത്തിട്ടുണ്ട്. നിനക്ക് മാത്രം ഗുണമില്ല എന്നൊക്കെ പറയുന്നത് എന്തര്‍ത്ഥത്തിലാണ് എന്ന് ഞാന്‍ ചോദിച്ചു.

അങ്ങനെ ഒരാള്‍ക്ക് ഗുണമുണ്ടാകാന്‍ വേണ്ടിയല്ല സിനിമ ചെയ്യുന്നതെന്നും സിനിമക്കും അതിന്റെ നിര്‍മാതാവിനും ഗുണമുണ്ടാകണം എന്ന ചിന്തയിലാണ് ഈ പടം ചെയ്തതെന്നും അത് ലക്ഷ്യം കണ്ടെന്നും ഞാന്‍ പറഞ്ഞു.

എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ എല്ലാ പരസ്യങ്ങളിലും ബാക്കി കാര്യങ്ങളിലുമെല്ലാം ഇന്ദ്രജിത്തിന് പൂര്‍ണമായും പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഇക്കാര്യവും ഞാന്‍ അദ്ദേഹത്തോട് ഫോണില്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ സിനിമ വിജയിച്ചിട്ടും അതിന്റെ സന്തോഷം അനുഭവിക്കാന്‍ പറ്റാത്തഅവസ്ഥയിലായിപ്പോയി ഞാന്‍,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Director Laljose criticise Actor Indrajith

 

Exit mobile version