അതൊരു സത്യമാണെന്നിരിക്കെ മറച്ചു വയ്ക്കുന്നതെന്തിന്; അസ്തമയ പോസ്റ്റിനെ കുറിച്ച് സലിം കുമാര്‍

/

‘ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു.

എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല.

എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം,’ 55-ാം പിറന്നാള്‍ ദിനത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തരണം ചെയ്തുള്ള തന്റെ യാത്രയെക്കുറിച്ച് നടന്‍ സലിം കുമാര്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.

ഇത്തരമൊരു കുറിപ്പ് എഴുതിയ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സലിം കുമാര്‍.

അങ്ങനെ ഒരു എഴുത്ത് വേണ്ടിയിരുന്നോ എന്ന് പലരും ചോദിച്ചെന്നും അതൊരു സത്യമാണെന്നിരിക്കെ മറച്ചു വയ്ക്കുന്നതെന്തിന് എന്തിനാണെന്നാണ് തനിക്ക് തോന്നിയത് എന്നായിരുന്നു സലിം കുമാറിന്റെ മറുപടി.

മോഹന്‍ലാല്‍ ആണ് നായകനെങ്കിലും ആ സിനിമ ആശിര്‍വാദിന്റെ ബാനറില്‍ വേണ്ടെന്ന് തോന്നി: ആന്റണി പെരുമ്പാവൂര്‍

’55 -ാം വയസ്സില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ അസ്തമയത്തെക്കുറിച്ചുളള സൂചനകളുണ്ട്. അത് വേണ്ടിയിരുന്നോ എന്ന് പലരും ചോദിച്ചു. അതൊരു സത്യമാണെന്നിരിക്കെ മറച്ചു വയ്ക്കുന്നതെന്തിന് എന്നാണ് എനിക്ക് തോന്നിയത്.

നമ്മളെല്ലാം ഒരു തോണിയില്‍ സഞ്ചരിക്കുന്ന ആളുകളാണ്. ഒരിക്കല്‍ ഒരു ചുഴിയില്‍ നമ്മള്‍ അകപ്പെടും. നമുക്ക് മുന്‍പ് സഞ്ചരിച്ചവരൊക്കെ അകപ്പെട്ടിട്ടുണ്ട്.അത് മനസിലുണ്ടെങ്കില്‍ നാം അന്യരെ ദ്രോഹിക്കില്ല.

ആ ചിന്ത ഇല്ലാത്തവര്‍ക്കാണ് എനിക്ക് അവരെ ശരിപ്പെടുത്തി കളയാമെന്ന് തോന്നുന്നത്. ഞാന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാറില്ല. കാരണം അസ്തമയത്തെക്കുറിച്ചുളള ചിന്ത മനസിലുണ്ട്.

ഭൂമിയില്‍ നിന്ന് വിട പറഞ്ഞ് പോകേണ്ടവന്‍ മറ്റൊരു ജീവനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതില്‍ എന്താണ് അര്‍ത്ഥം? അങ്ങനെ നോക്കുമ്പോള്‍ അസ്തമയത്തെക്കുറിച്ചുളള ചിന്തയും പോസിറ്റീവല്ലേ?

എന്റെ മുടിയും താടിയുമെല്ലാം വേഗം നരക്കാനുള്ള കാരണം അതാണ്; ഇത്രയേറെ ടെന്‍ഷനുള്ള പരിപാടി വേറെയില്ല: അജു വര്‍ഗീസ്

പക്ഷെ ആളുകള്‍ പറയുന്നത് അത് നെഗറ്റീവാണെന്നാണ്. നെഗറ്റീവും പോസിറ്റീവും തമ്മില്‍ തിരിച്ചറിയാത്തവരാണ് നമ്മുടെ നാട്ടില്‍ കൂടുതലും. (ചിരി), സലിം കുമാര്‍ പറയുന്നു.

വിമര്‍ശനങ്ങളോട് തനിക്ക് ഒരു തരത്തിലും അസഹിഷ്ണുതയില്ലെന്നും താനും പലരെയും വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യാറുണ്ടെന്നും സലിം കുമാര്‍ പറഞ്ഞു.

‘തിരിച്ച് ഞാനും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കാന്‍ ബാധ്യസ്ഥനാണെന്ന ബോധം എനിക്കുണ്ട്. അല്ലാതെ വിമര്‍ശിക്കുന്നവരെ ഫോണില്‍ വിളിച്ച് തെറി പറയാറില്ല,’ സലിം കുമാര്‍ പറയുന്നു.

Content Highlight: Actor Salim Kumar about his life

 

Exit mobile version