പുഷ്പ 2 വിനായി 300 കോടിയല്ല അല്ലു വാങ്ങിയത്; പ്രതിഫലത്തെ കുറിച്ച് ജിസ് ജോയ്

/

പുഷ്പ 2 വില്‍ അല്ലു അര്‍ജുന്‍ പ്രതിഫലമായി വാങ്ങിയിരിക്കുന്നത് 300 കോടിയാണെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുഷ്പ 2 വിനായി രശ്മികയും ഫഹദ് ഫാസിലുമൊക്കെ കൈപ്പറ്റിയ പ്രതിഫലവും വാര്‍ത്തയായിരുന്നു.

എന്നാല്‍ അതിലെ സത്യാവസ്ഥ പറയുകയാണ് ഡബ്ബിങ് ആര്‍ടിസ്റ്റും സംവിധായകനുമായ ജിസ് ജോയ്. പുഷ്പ 2 മലയാളം വേര്‍ഷനില്‍ അല്ലു അര്‍ജുന് ശബ്ദം നല്‍കിയിരിക്കുന്നത് ജിസ് ജോയ് ആയിരുന്നു.

300 കോടിയൊക്കെ അല്ലു പ്രതിഫലമായി വാങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്രയും തുകയൊന്നും പ്രതിഫലം കൊടുത്തിട്ടില്ലെന്നായിരുന്നു ജിസ് ജോയിയുടെ മറുപടി.

അതൊരു സത്യമാണെന്നിരിക്കെ മറച്ചു വയ്ക്കുന്നതെന്തിന്; അസ്തമയ പോസ്റ്റിനെ കുറിച്ച് സലിം കുമാര്‍

300 കോടിയൊന്നും ഇല്ല. പക്ഷേ ഏതാണ്ട് അതിന്റെ അടുത്തായി വരും. ഒരു 30 ശതമാനം കുറച്ചാല്‍ അത് കറക്ടായിരിക്കും. പിന്നെ ഇതൊക്കെ മാര്‍ക്കറ്റല്ലേ. അടുത്ത പടത്തിന്റെ കച്ചവടം നടക്കാന്‍ പോകുന്നത് 1500 കോടിക്കാണെങ്കില്‍ ഈ 200 കോടി പ്രതിഫലം 300 കോടിയായി മാറും.

കാരണം അയാളുടെ പേരിലാണ് കച്ചവടം നടക്കുന്നത്. അയാളെ മാറ്റിക്കഴിഞ്ഞാല്‍ ആ കച്ചവടം ഇല്ലല്ലോ,’ ജിസ് ജോയ് പറയുന്നു.

അല്ലു അര്‍ജുനുമായുള്ള കണക്ഷന്‍ എങ്ങനെയാണെന്ന ചോദ്യത്തിന് തന്റെ കയ്യില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ ഉണ്ടെന്നും പക്ഷേ ആകെ രണ്ടോ മൂന്നോ തവണ ബര്‍ത്ത് ഡേ വിഷ് ചെയ്യാനോ മറ്റോ മാത്രമേ താന്‍ മെസ്സേജ് അയച്ചിട്ടുള്ളൂ എന്നുമായിരുന്നു ജിസ് ജോയിയുടെ മറുപടി.

മോഹന്‍ലാല്‍ ആണ് നായകനെങ്കിലും ആ സിനിമ ആശിര്‍വാദിന്റെ ബാനറില്‍ വേണ്ടെന്ന് തോന്നി: ആന്റണി പെരുമ്പാവൂര്‍

സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം സിനിമ കണ്ടെന്നും ഡബ്ബിങ് കഴിഞ്ഞെന്നും നിങ്ങള്‍ കൊള്ളാമെന്നും ഒന്നും പറഞ്ഞ് ഞാന്‍ മെസ്സേജ് അയച്ചിട്ടില്ല. അമ്മാതിരി പരിപാടിക്ക് ഞാനില്ല.

അല്ലു ഇവിടെ പ്രൊമോഷന് വരുന്നതിന് ഒരാഴ്ച മുന്‍പേ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. പക്ഷേ ആ സമയത്ത് ഞാന്‍ ഒരു പടത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് സൗദിയില്‍ ആയിരുന്നു. അക്കാര്യം ഞാന്‍ അവരോട് പറയുകയും ചെയ്തിരുന്നു,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy About Allu Arjun Remmunaration on Pushpa 2

Exit mobile version