മലയാള സിനിമയുടെ ഭാഗമാകാനുള്ള തന്റെ ആഗ്രഹം പങ്കുവെച്ച് നടന്‍ സൂര്യ. എന്നെങ്കിലും ഒരു മലയാള സിനിമ ചെയ്യാനാകുമെന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും വൈകാതെ അത് സംഭവിക്കട്ടെയെന്നും സൂര്യ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ കങ്കുവയുടെ റിലീസിനോടനുബന്ധിച്ച് കൊച്ചിയില്‍ ആരാധകരോട് സംസാരിക്കുകയായിരുന്നു സൂര്യ.
ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ റോള്‍ മോഡലാണ് മലയാള സിനിമയെന്നും താരം പറഞ്ഞു.
‘ഇവിടെ വന്ന് സംസാരിക്കുന്നത് കൊണ്ട് പറയുകയാണെന്ന് കരുതരുത്. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ റോള്‍ മോഡലാണ് മലയാളം സിനിമ.
മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ സാധിക്കട്ടയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്, പ്രാര്‍ത്ഥിക്കുകയാണ്.
എന്നെങ്കിലും അത് സംഭവിക്കും. ഇവിടെ ഉള്ള ഓരോരുത്തരേയും ഞാന്‍ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നതായി നിങ്ങള്‍ കരുതണം. നിങ്ങള്‍ ഇല്ലെങ്കില്‍ ഞാനില്ല,’ സൂര്യ പറഞ്ഞു.
നവംബര്‍ പതിനാലിനാണ് ശിവ സംവിധാന ചെയ്യുന്ന സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം കങ്കുവ റിലീസ് ചെയ്യുന്നത്.
മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്.
കൊച്ചിയില്‍ ചൊവ്വാഴ്ചയെത്തിയ സൂര്യ വൈകീട്ട് ലുലുമാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ..ഇ ജ്ഞാനവേല്‍ രാജ, യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലന്‍ വേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിഷ പട്ടാണിയാണ്.
ആട്ടം സിനിമയില്‍ ആ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചതാണ് എനിക്കും സംഭവിച്ചത്: സാന്ദ്ര തോമസ്
യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
Content Highlight: Actor Suriya About Malayalam Movie