സിനിമകള്‍ക്ക് ഭാഷകള്‍ വലിയ തടസമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ലോകത്തിന്റെ ഏത് കോണില്‍ നിര്‍മിക്കപ്പെടുന്ന സിനിമയും ഇന്ന് പ്രേക്ഷകന് അവന്റെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നു.
സിനിമകള്‍ പാന്‍ ഇന്ത്യന്‍ റിലീസുകള്‍ ആയതോടെ ഭാഷയെന്ന അതിര്‍വരമ്പ് പൂര്‍ണമായും ഇല്ലാതായെന്നും പറയാം.
സിനിമകള്‍ റീ മേക്ക് ചെയ്യപ്പെടുമ്പോള്‍ പോലും അതില്‍ യഥാര്‍ത്ഥ ഭാഷയില്‍ അഭിനയിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാത്ത ഒരു കാലം പോലും സിനിമയില്‍ ഉണ്ടായിരുന്നു.
അത്തരമൊരു സമയത്ത് പോലും നോര്‍ത്ത് ഇന്ത്യക്കാര്‍ക്കിടയില്‍ തന്നെ പരിചയപ്പെടുത്തിയ സിനിമയെ കുറിച്ചും സൂപ്പര്‍സ്റ്റാറിനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ സൂര്യ.
ഒരു പാസ്സിങ് ഷോട്ട് തന്നാലും ചെയ്യാന്‍ റെഡിയാണെന്നാണ് പറഞ്ഞത്; കല്‍ക്കി 2 വിനെ കുറിച്ച് ദുല്‍ഖര്‍
കാക്ക കാക്കയും ഗജിനിയും സിങ്കവും ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നെങ്കിലും ഗജിനി എന്ന ചിത്രമാണ് നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ തനിക്ക് സ്വീകാര്യത ഉണ്ടാക്കിയതെന്നാണ് സൂര്യ പറയുന്നത്.
2008ല്‍ പുറത്തിറങ്ങിയ ഗജിനി റീമേയ്ക്കില്‍ ആമിര്‍ ഖാനായിരുന്നു നായകന്‍. എന്നാല്‍ സാധാരണ ഒരു സിനിമ റീമേക്ക് ചെയ്യുമ്പോള്‍ ഒറിജിനല്‍ സിനിമയില്‍ അഭിനയിച്ച നടനോ സംവിധായകനോ ക്രെഡിറ്റ് കൊടുക്കുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഇല്ലെന്ന് സൂര്യ പറയുന്നു.
എന്നാല്‍ ഗജിനി റീമേക്ക് ചെയ്തപ്പോള്‍ ആമിര്‍ ഖാന്‍ എല്ലാ സ്ഥലങ്ങളിലും ഒറിജിനല്‍ സിനിമയിലെ അഭിനേതാക്കളെ കുറിച്ചും അണിയറപ്രവര്‍ത്തകരെ കുറിച്ചും സംസാരിച്ചിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ് സംസാരിക്കാത്ത നോര്‍ത്തിലുള്ള ആളുകള്‍ തന്നെ കുറിച്ചറിയാന്‍ കാരണം ആമിര്‍ ഖാന്‍ ആണെന്ന് സൂര്യ പറയുന്നു.
‘റീമേക്ക് ചെയ്യപ്പെടുന്ന സിനിമകള്‍ ആഘോഷിക്കപ്പെടുമ്പോഴും അതിന്റെ ഒറിജിനല്‍ വേര്‍ഷനില്‍ അഭിനയിച്ചത് ആരാണെന്ന് പലപ്പോഴും ആളുകള്‍ അറിയാറില്ല. പലരും പറയാറുമില്ല.
എന്നാല്‍ ഗജിനിയുടെ റീമേക്ക് നടന്ന് റിലീസിന് മുന്നോടിയായി നടന്ന എല്ലാ പരിപാടികളും ആമിര്‍ സാര്‍ ഞാനുള്‍പ്പെടെയുള്ള എല്ലാ താരങ്ങള്‍ക്കും ക്രഡിറ്റ് തന്നു. ഞങ്ങളെ കുറിച്ച് സംസാരിച്ചു. നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ എന്നെ അറിയുന്നത് പോലും അങ്ങനെയാണ്,’ സൂര്യ പറയുന്നു.
Content Highlight: Actor Suriya about Aamir Khan