ദാവീദ് എന്ന സിനിമയില്‍ പെര്‍ഫോമന്‍സിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം പെപ്പെ. ഇടിക്കാരന്‍ എന്ന ലേബല്‍ തുടക്കം മുതലേ ലഭിച്ച പെപ്പെ ദാവീദിലും ആ പേര് ഉറപ്പിക്കുന്നുണ്ട്.
മലയാള താരങ്ങള്‍ ഇതര ഭാഷ ചിത്രങ്ങള്‍ ചെയ്യുകയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുമ്പോഴും മലയാള സിനിമയില്‍ തന്നെ തുടരുകയാണ് പെപ്പെ.
എന്തുകൊണ്ടാണ് മറ്റു ഭാഷകളില്‍ പോയി അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് പെപ്പെയുടെ കയ്യില്‍ കൃത്യം ഉത്തരമുണ്ട്. മറ്റു ഭാഷകളില്‍നിന്ന് വിളി വരുന്നുണ്ടെന്നും ചില സാഹചര്യങ്ങള്‍ തന്നെ ഇവിടെ നിര്‍ത്തുകയാണെന്നും പെപ്പെ പറയുന്നു.
നമ്മളെ ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ ‘പഠിച്ചിട്ട് വിമര്‍ശിക്ക്’ എന്ന് പറയുന്നത് ശരിയല്ല: ജഗദീഷ്
‘മറ്റു ഭാഷകളില്‍നിന്ന് വിളി വരുന്നുണ്ട്. പക്ഷേ മലയാളത്തില്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം കൂടുതല്‍ സമയം ആവശ്യമുള്ള സിനിമകളാണ്. ‘ദാവീദും’ ‘കൊണ്ടലു’മൊക്കെ വളരെയധികം സമയമെടുത്ത് ചെയ്ത സിനിമയാണ്.
ആ സിനിമയില്‍നിന്ന് മാറി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. വേറെ ഷൂട്ട് ഇല്ലാത്ത സമയമാണെങ്കില്‍ അന്യഭാഷാ സിനിമ ചെയ്തിരിക്കും.
അത്തരം സങ്കല്‍പ്പങ്ങളൊന്നും ഇല്ല, പക്ഷേ ലൈഫ് പാര്‍ട്ണര്‍ക്ക് ഈ ക്വാളിറ്റികള്‍ ഉണ്ടാകണം: ഗൗരി
ഈ വര്‍ഷം നല്ലൊരു ലൈനപ്പുണ്ട്. ആക്ഷനുണ്ട്. പല ജോണറുകളിലുള്ള സിനിമകളുമുണ്ട്. എല്ലാം നന്നാവുമെന്നാണ് പ്രതീക്ഷ,’ പെപ്പെ പറയുന്നു.
ദാവീദിലെ ആഷിഖ് അബു എന്ന കഥാപാത്രമാകാന്‍ 24 കിലോയാണ് പെപ്പെ കുറച്ചത്. അതിനുവേണ്ടി നന്നായി കഷ്ടപ്പെടേണ്ടിവന്നെന്നും താരം പറഞ്ഞു.
ചിത്രത്തിലെ ബോക്‌സിങ് രംഗങ്ങള്‍ ചിത്രീകരിച്ചത് ഏറ്റവും അവസാനമാണെന്നും ഇതിനായി ഭാരം കുറച്ചു കുറച്ച് 74 കിലോ വരെ എത്തിച്ചെന്നും പെപ്പെ പറയുന്നു.
Content Highlight: Antony Varghese Peppe about Pan Indian Movies