റൈഫിള്‍ ക്ലബ്ബിന്റെ സെറ്റിനെ പറ്റിയും ഷൂട്ടിങ് രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിജയരാഘവന്‍.
സിനിമയുടെ സെറ്റില്‍ തനിക്ക് ഒരു പേര് വീണെന്നും രണ്ടര കുട്ടേട്ടന്‍ എന്നാണ് അതെന്നും വിജയ രാഘവന്‍ പറഞ്ഞു. പേരിന് പിന്നിലെ കഥയും അദ്ദേഹം പങ്കുവെച്ചു.
‘ ഈ സിനിമയിലെ എന്റെ കഥാപാത്രത്തിന് എന്റെ വലിയ മിടുക്കൊന്നും വേണ്ട. ഇതൊരു ആഷിഖ് അബു സിനിമയാണ്. എനിക്ക് നടക്കാന്‍പോലും സമയമില്ല. ഇരിപ്പല്ലേ. ഒരു കസേരയില്‍ ഇരുന്ന് ഒരു നടന് എന്ത് ചെയ്യാന് പറ്റും. ഒന്നും ചെയ്യാന്‍ പറ്റില്ല. ഇതിനകത്ത് ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് ആഷിഖിന്റെ കഴിവാണ്.
32 ദിവസത്തോളം ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചു. ചിലപ്പോള്‍ ഒരു ദിവസം ഒരു ഷോട്ടേ ഉണ്ടാകൂ. അതില്‍ എനിക്ക് സങ്കടമൊന്നും ഇല്ല.
സിനിമയിലെ ഈ സ്പേസുകളെല്ലാം ആഷിക്കേട്ടന്‍ എനിക്ക് നല്‍കിയതാണ്: ദിലീഷ് പോത്തന്‍
എല്ലാവരും ഒരു മുറിയില്‍ ഇരിക്കും. പരസ്പരം തള്ളുക, കളിയാക്കുക, കൊല്ലുക ഇതൊക്കെയാണ്. എനിക്ക് രണ്ടരക്കുട്ടേട്ടന്‍ എന്ന വിളിപ്പേര് വന്നു. വെളുപ്പിന് രണ്ടര മണിക്കാണ് ഒരു ഷോട്ട് വരിക.
ഞാന്‍ രാവിലെ മേക്കപ്പിടും. രാത്രി രണ്ട് മണിക്കാണ് എനിക്ക് ഒരു ഷോട്ട് വരിക. ചിലപ്പോള്‍ എനിക്ക് നേരത്തെ ഷോട്ട് വരും. അപ്പോള്‍ സുരഭിയൊക്കെ പോയിട്ട് ആഷിഖിനോട് കുട്ടേട്ടന്‍ ഉറങ്ങുകയാണ് അല്‍പ്പം കഴിഞ്ഞിട്ട് എടുത്തോളൂ എന്ന് പറയും.
ആഷിഖും വിചാരിക്കും എന്നാല്‍ ഉറങ്ങിക്കോട്ടെ അല്‍പം കഴിഞ്ഞ് വിളിക്കാമെന്ന്. അങ്ങനെ ലാസ്റ്റ് ഷോട്ട് എന്റേത് എടുക്കും, രണ്ട് മണിക്ക്. അപ്പോഴേക്ക് ബാക്കിയുള്ളവരൊക്കെ സുഖമായി ഷോട്ടൊക്കെ കഴിഞ്ഞ് പോയിട്ടുണ്ടാകും. അങ്ങനെ രണ്ടര കുട്ടേട്ടന്‍ എന്ന പേര് എനിക്ക് കിട്ടി.
ഞാന്‍ മലയാള സിനിമയില്‍ ഇത്രയും വര്‍ഷമായി നിന്നിട്ടും ഇതിന്റെ കൂടെ നില്‍ക്കുക എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. പിന്നെ ഞാന്‍ സര്‍വൈവ് ചെയ്ത് വരുന്നുണ്ട്.
രുധിരത്തിലെ മെമ്പര്‍ വര്‍ഗീസ് എനിക്കൊരു ചലഞ്ചായിരുന്നു: കുമാരദാസ്
സുരഭിയുടെ അടുത്ത് നിന്ന് എനിക്ക് തരണം ചെയ്യാന്‍ പറ്റുമെങ്കില്‍ ഞാന്‍ കുറേക്കൂടി മലയാള സിനിമയില്‍ നില്‍ക്കും. ഇനി എന്നെ ആര്‍ക്കും തടുക്കാന്‍ പറ്റില്ല(ചിരി), വിജയരാഘവന്‍ പറഞ്ഞു.
Content Highlight: Actor Vijayaraghavan about Rifle Club Movie set and his Nickname