ആ മഹാ നടന്മാരൊന്നും ഇല്ലെങ്കില്‍ ഈ സ്റ്റാര്‍സ് എന്ന് പറയുന്നവരാരും ഇന്നില്ല: വിനായകന്‍

മലയാളത്തിലെ അഭിനയ കുലപതികളെ കുറിച്ചും താരങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ വിനായകന്‍. ചില ആളുകള്‍ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കുമെന്നു ചില ആളുകള്‍ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്.

‘ചില ആളുകള്‍ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകള്‍ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അള്‍ട്ടിമേറ്റായി എല്ലാവരും ആക്ടേഴ്‌സാണ്.

കോമഡിക്കാര്‍ എന്ന ഒരു ലൈന്‍, മിമിക്രിക്കാര്‍ എന്ന ഒരു ലൈന്‍, മിമിക്രിക്കാര്‍ എന്ന ഒരു ലൈന്‍, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകള്‍ അങ്ങനെയൊന്നും ഇല്ല.

ജയറാമിന്റെ കാറില്‍ നിന്ന് എന്നെ വലിച്ചിറക്കി, വിവാഹ ദിവസവും മിണ്ടിയില്ല, എട്ട് മാസം പിണങ്ങിയിരുന്നു: പാര്‍വതി

തിലകന്‍ സാറും ഒടുവില്‍ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കില്‍ ഈ സ്റ്റാര്‍സ് എന്നു പറയുന്നവരാരും ഇല്ല. സത്യം അതാണ്’, വിനായകന്‍ പറയുന്നു.

‘എനിക്ക് അഭിനയത്തിന്റെ ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു തന്നത് തിലകന്‍ സാറും നെടുമുടി വേണു ചേട്ടനുമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോള്‍ തിലകന്‍ ചേട്ടന് ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നു.

പൊസിഷനില്‍ വന്നിരുന്നാല്‍ തിലകന്‍ ചേട്ടനെ അവിടെ നിന്ന് മാറ്റില്ല. അപ്പോള്‍ ഞാനും കൂടെ ഇരുന്നു. തമിഴ് പടം ക്ഷത്രിയനില്‍ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞാനപ്പോള്‍ ചില കാര്യങ്ങളൊക്കെ ചോദിച്ചു. കുറച്ചു ടെക്‌നിക് എനിക്ക് തിലകന്‍ ചേട്ടന്‍ പറഞ്ഞു തന്നു’, വിനായകന്‍ പറഞ്ഞു.

സൗബിന്‍ മള്‍ട്ടി ടാലന്റഡെന്ന് കാര്‍ത്തി, ഒരൊറ്റ സിനിമയിലൂടെ ഫാനാക്കി കളഞ്ഞെന്ന് അരവിന്ദ് സ്വാമി

ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ക്കു ശേഷം എസ്. ഹരീഷ് രചിച്ച തെക്ക് വടക്ക് എന്ന ചിത്രമാണ് വിനായകന്റെ ഏറ്റവും പുതിയ ചിത്രം. സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. മാധവന്‍ എന്ന കഥാപാത്രമായാണ് വിനായകന്‍ എത്തുന്നത്.

‘മാധവന്‍ വെല്‍ എജ്യുക്കേറ്റഡാണ്, എഞ്ചിനീയറാണ്, ക്ലീനായി നടക്കുന്ന ക്യാരക്ടറാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അതുതന്നെ എനിക്ക് രസമായി തോന്നി. ഇതുപോലെ ഒരു ക്യാരക്ടര്‍ ഞാന്‍ ചെയ്തിട്ടില്ല. ക്യാരക്ടറിന്റെ ബേസിക് ബോഡി ഡിസൈന്‍ എനിക്ക് വളരെ ഇഷ്ടമായി. അതാണ് ഞാനീ പടത്തിലേക്കു വരാനുള്ള കാരണം.’, താരം പറഞ്ഞു.

Content Highlight: Actor Vinayakan About  Super Stars of Malayalam Industry

 

Exit mobile version