ഐശ്വര്യ ലക്ഷ്മിയുടെ കരിയറില്‍ പ്രേക്ഷകര്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് മായാനദി. ആഷിഖ് അബു സംവിധാനം ചെയ്ത് 2017ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസും ഐശ്വര്യയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായത്.
ചിത്രത്തിലെ ഇരുവരുടേയും കോമ്പോ വലിയ ഹിറ്റായിരുന്നു. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത പോലെ തന്നെ മാത്തനേയും അപ്പുവിനേയും എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇരുവരും ഗംഭീരമാക്കി.
മായാനദിക്ക് ശേഷം തനിക്കും ടൊവിനോക്കും ഒന്നിച്ചഭിനയിക്കാന്‍ ഒരുപാട് സിനിമകള്‍ വന്നിരുന്നുവെന്നും പക്ഷേ പലതും സ്വീകരിച്ചില്ലെന്നും പറയുകയാണ് ഐശ്വര്യലക്ഷ്മി.
മോഹന്‍ലാലും മീനയും അഭിനയിക്കുന്ന സിനിമയില്‍ പിന്നെ ഞാന്‍ എന്തിനാണെന്ന് തോന്നി: ദിവ്യ ഉണ്ണി
പണം മാത്രം നോക്കിയാണെങ്കില്‍ ഒരുപാട് സിനിമകള്‍ ചെയ്യാമായിരുന്നുവെന്നും അതിലൂടെ പോപ്പുലര്‍ ജോഡി എന്ന നിലയിലേക്ക് തനിക്കും ടോവിനോയ്ക്കും മാറാമായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.
‘മായാനദിക്ക് ശേഷം എനിക്കും ടോവിനോയ്ക്കും ഒന്നിച്ചഭിനയിക്കാനുള്ള ഒരുപാട് സിനിമകള്‍ വന്നിരുന്നു. പക്ഷെ എനിക്ക് മായാനദിയോട് ഒരു റെസ്പെക്ട് ഉണ്ട്.
പണം മാത്രം നോക്കിയാണെങ്കില്‍ ബാക്ക് ടു ബാക്കായി ഒരുപാട് സിനിമകള്‍ എനിക്ക് ചെയ്യാമായിരുന്നു. അതിലൂടെ ഹിറ്റ് ജോഡി എന്ന പേരില്‍ ഞങ്ങള്‍ക്ക് അറിയപ്പെടാമായിരുന്നു. ഹിറ്റ് ജോഡിയല്ല, പോപ്പുലര്‍ ജോഡി എന്ന രീതിയില്‍.
അല്ലു അര്‍ജുന്‍ ജീ, ഞാന്‍ നിങ്ങളുടെ ആരാധകന്‍, നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി: അമിതാഭ് ബച്ചന്‍
പക്ഷെ അതല്ലായിരുന്നു, എനിക്ക് ആ മായാനദി എന്ന ഫാക്ടര്‍ വളരെ വലുതായിരുന്നു. എനിക്ക് അതുപോലെ ഒരു സിനിമയാണ് വേണ്ടിരുന്നത്.
അത്തരത്തില്‍ പറയാവുന്ന ഒരു ചിത്രം കാണെക്കാണെയാണ്. ആ ചിത്രം മായാനദിയോടൊപ്പം തന്നെ വെക്കാം. കാരണം അത് സ്റ്റോറിയിലും കഥാപാത്രങ്ങളിലുമെല്ലാം വളരെ സ്‌ട്രോങ്ങായിട്ടുള്ള ഒരു സിനിമയായിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Actress Aishwarya Lekshmi about Movies with Tovino Thomas