നിങ്ങളെന്താണ് ഈ ചത്ത ശവം പോലെ നില്‍ക്കുന്നത്; എന്നോടുള്ള ആ ചോദ്യം മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല: ബിജു കുട്ടന്‍

/

ലൊക്കേഷനില്‍ സഹതാരങ്ങളോട് മമ്മൂട്ടി കാണിക്കുന്ന കരുതലിനെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും മിമിക്രി ആര്‍ടിസ്റ്റുമായ ബിജു കുട്ടന്‍.

ഒരാളേയും മോശക്കാരനാക്കി സംസാരിക്കുന്നത് മമ്മൂക്ക അനുവദിക്കില്ലെന്നും അദ്ദേഹം അതിനെ ചോദ്യം ചെയ്യുമെന്നും ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജു കുട്ടന്‍ പറഞ്ഞു.

പോത്തന്‍വാവ സെറ്റില്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു ബിജു കുട്ടന്‍ ഇക്കാര്യം പറഞ്ഞത്.

‘പോത്തന്‍വാവയിലെ സോംഗ് എടുക്കുകയാണ്. അതില്‍ ഞാന്‍ മമ്മൂക്കയ്ക്ക് കിരീടം വെച്ചുകൊടുക്കുന്ന ഒരു ഷോട്ടൊക്കെയുണ്ട്.

ഡാന്‍സ് കൊറിയോഗ്രാഫര്‍ക്ക് എന്നെ അറിയില്ല. പുള്ളിയോട് എന്റെ ക്യാരക്ടറിനെ കുറിച്ചൊന്നും ആരും പറഞ്ഞുകൊടുത്തിട്ടുമില്ല.

മമ്മൂക്ക ലിറിക്‌സ് പാടുമ്പോള്‍ ഞാന്‍ ബാക്കില്‍ ഇരുന്ന് ഇങ്ങനെ കൈ കൊട്ടുന്നുണ്ട്. ഞാന്‍ കൈ കൊട്ടുന്ന് മാത്രമേയുള്ളൂ. അതിന് ശേഷമാണ് കിരീടം വെച്ചുകൊടുക്കുന്നത്.

ടൊവിനോയുമായി അതിന് ശേഷം ഒരുപാട് സിനിമകള്‍ വന്നിരുന്നു, ആ കാരണം കൊണ്ട് ചെയ്തില്ല: ഐശ്വര്യ ലക്ഷ്മി

ക്യാമറ വേറൊരു പൊസിഷനില്‍ വെച്ചപ്പോള്‍ എനിക്ക് മനസിലായി ആ ഷോട്ടില്‍ ഞാനില്ല എന്ന്. അപ്പോള്‍ ഞാന്‍ ഇങ്ങനെ വെറുതെ നില്‍ക്കുകയായിരുന്നു. ഔട്ടിലാണ് ഞാന്‍ നില്‍ക്കുന്നത്.

അപ്പോള്‍ കൊറിയോഗ്രാഫര്‍ എന്റെ അടുത്ത് വന്നിട്ട് നിങ്ങളെന്താണ് ഈ ചത്ത ശവം പോലെ നില്‍ക്കുന്നത്. ഇദ്ദേഹമൊക്കെയുള്ളതല്ലേ ഇങ്ങനെ ശവം പോലെ നിക്കല്ലേ എന്തെങ്കിലുമൊക്കെ കാണിക്ക് എന്ന് പറഞ്ഞു.

അത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല. മമ്മൂക്ക അദ്ദേഹത്തെ വിളിച്ചു. ഇതാരാണെന്ന് അറിയുമോ എന്ന് ചോദിച്ചു. ഇല്ല സാര്‍ എന്ന് പറഞ്ഞു.

നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല കേട്ടോ. ഈ സിനിമയില്‍ എനിക്കൊപ്പം അഭിനയിക്കുന്ന ആളാണ് എന്ന് പറഞ്ഞു. ഇത് കേട്ടതും പുള്ളി ആകെ ഡെസ്പ്പായിപ്പോയി.

പിന്നെ അവന്‍ ആക്ഷന്‍ എന്നൊക്കെ പറയുന്നത് പേടിച്ചിട്ടാണ്. അതിന് ശേഷം സാറേ എന്ന് വിളിച്ച് എന്റെ പിറകെ നടപ്പായി.

മോഹന്‍ലാലും മീനയും അഭിനയിക്കുന്ന സിനിമയില്‍ പിന്നെ ഞാന്‍ എന്തിനാണെന്ന് തോന്നി: ദിവ്യ ഉണ്ണി

ഒരാളെ കൊച്ചാക്കുന്ന രീതിയില്‍ സംസാരിക്കുന്നതൊന്നും മമ്മൂക്ക അനുവദിക്കില്ല. ഞാനത് അന്ന് മനസിലാക്കിയതാണ്. പുള്ളി എന്നെ കുറിച്ച് ഒരുപാട് പൊക്കിപ്പറഞ്ഞു.

മമ്മൂക്കയ്ക്ക് അന്ന് ശരിക്കും ദേഷ്യം വന്നിരുന്നു. മമ്മൂക്ക കര്‍ക്കശക്കാരനാവണം. അല്ലെങ്കില്‍ നമുക്ക് വിഷമമാണ്. ലാലേട്ടന്‍ എന്താ മോനെ എന്നൊക്കെ ചോദിച്ച് ഇങ്ങനെ നില്‍ക്കും. ലാലേട്ടന്‍ നമ്മളോട് ചൂടായാല്‍ ചിലപ്പോള്‍ നമുക്ക് വിഷമം വരും.

മമ്മൂക്ക അലമ്പ് തമാശയും കാര്യങ്ങളുമൊക്കെ പറഞ്ഞാലും നമുക്ക് വിഷമം വരും. മമ്മൂക്ക ഇങ്ങനെ തന്നെയായിരിക്കണം.

സെറ്റില്‍ വന്നുടനെ വയറ് ചാടിയല്ലേ, ചോറ് തീറ്റ കൂടുതലാണല്ലേ, നീ കാറ് വാങ്ങിച്ചോ അങ്ങനെ വീട്ടിലെ കാര്യങ്ങള്‍ വരെ പുള്ളി അന്വേഷിക്കും. മമ്മൂക്ക അങ്ങനെ നില്‍ക്കുന്നതാണ് നമുക്കും ഇഷ്ടം.

നമ്മളെ ഭക്ഷണം കഴിക്കാനൊക്കെ കണ്ടില്ലെങ്കില്‍ അന്വേഷിക്കും. ഞാന്‍ പലപ്പോഴും യൂണിറ്റുകാരുടെ കൂടെയൊക്കെയിരുന്ന് തമാശയൊക്കെ പറഞ്ഞ് ഭക്ഷണം കഴിക്കും.

നമ്മളെ കണ്ടില്ലെങ്കില്‍ നീ എന്താണ് അവിടെ പോയിരുന്ന് കഴിച്ചത് നീ ഇവിടെ ഇരുന്നല്ലേ കഴിക്കേണ്ടത് എന്നൊക്കെ പറയും.

അല്ലു അര്‍ജുന്‍ ജീ, ഞാന്‍ നിങ്ങളുടെ ആരാധകന്‍, നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി: അമിതാഭ് ബച്ചന്‍

മമ്മൂക്ക് സെറ്റിലേക്ക് വരുമ്പോള്‍ തന്നെ പത്തഞ്ഞൂറ് പേര് കാണും. അപ്പോള്‍ നമ്മള്‍ അവിടെ നിന്ന് മാറി നില്‍ക്കും. എന്നാല്‍ പുള്ളി ഇതൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകും.

ലാസ്റ്റ് നമമുടെ അടുത്ത് വന്നിട്ട് നീ ഇന്നെനിക്ക് ഗുഡ് മോണിങ് തന്നില്ലല്ലോ എന്ന് ചോദിക്കും. അങ്ങനെയൊക്കെ ശ്രദ്ധിക്കുന്ന ആളാണ് പുള്ളി,’ ബിജു കുട്ടന്‍ പറയുന്നു.

Content Highlight: Actor Biju kuttan about Mammootty

Exit mobile version