എന്റെ ബോഡി ലാംഗ്വേജില്‍ നിന്ന് മനസിലായിട്ടും അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു, അതത്ര നിഷ്‌ക്കളങ്കമല്ല: ഐശ്വര്യ ലക്ഷ്മി

/

സ്ത്രീകളുടെ കംഫര്‍ട്ട് സ്‌പേസിനെ കുറിച്ചും അത് മനസിലാക്കാതെ നമ്മളിലേക്ക് ഇടിച്ചുകയറി വരുന്ന ആളുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

ബോധപൂര്‍വം താന്‍ ഒഴിവാക്കിയ ഒരാള്‍ തന്റെ പെര്‍മിഷനില്ലാതെ വന്ന് ഹഗ്ഗ് ചെയ്‌തെന്നും താന്‍ വിറച്ചുപോയെന്നും ഐശ്വര്യ പറയുന്നു. സുഹൃത്തുക്കളോട് നമുക്ക് തോന്നുന്ന സ്‌നേഹവും അറ്റാച്ച്‌മെന്റും ചിലരുടെ അടുത്ത് തോന്നില്ലെന്നും അത് മനസിലാക്കി സ്വയം മാറി നില്‍ക്കാന്‍ അവര്‍ തയ്യാറാവുകയാണ് വേണ്ടതെന്നും താരം പറയുന്നു.

ഒരു വര്‍ഷ്‌ഷോപ്പിനിടെ തനിക്കുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്.

‘അടുത്തിടെ ഞാനൊരു വര്‍ക്ക് ഷോപ്പിന് പോയിരുന്നു. നമ്മള്‍ എവിടേയും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നമ്മുടെ സുഹൃത്തുക്കളെ കാണുമ്പോള്‍ ഗുഡ് മോണിങ് എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കും. അവിടെ ഒരാളെ ഞാന്‍ ഹഗ്ഗ് ചെയ്യുന്നേയില്ല. എന്താണ് കാരണമെന്ന് എനിക്കറിയില്ല.

ഒരൊറ്റ പടം മതി നിവിന്‍ ചേട്ടന് ; തിരിച്ചു വന്നാല്‍ പിന്നെ പൊളിയായിരിക്കും: ബേസില്‍

അദ്ദേഹത്തെ ഹഗ്ഗ് ചെയ്യാന്‍ എനിക്ക് തോന്നിയില്ല. അതിന് ശേഷം ഞാന്‍ അത് ചിന്തിക്കാന്‍ തുടങ്ങി. എന്തുകൊണ്ടായിരിക്കും എനിക്ക് അങ്ങനെ തോന്നിയത് എന്ന്. രണ്ട് മൂന്ന് ദിവസം കഴിയുമ്പോഴാണല്ലോ ആ ഒരു ചിന്ത വരുന്നത്. പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ ശരീരം അത് സെന്‍സ് ചെയ്യുന്നതാണെന്ന്.

കാരണം എനിക്കറിയില്ല. എനിക്കുറപ്പാണ് അദ്ദേഹത്തിനും അത് സെന്‍സ് ചെയ്തിട്ടുണ്ട് ഞാന്‍ ഒരു മറ അദ്ദേഹത്തില്‍ നിന്ന് വെക്കുന്നുണ്ട് എന്ന്. ഒരു ദിവസം രാവിലെ ഞാന്‍ ബ്രേക്ക്ഫാസ്റ്റോ മറ്റോ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ പിറകിലൂടെ വന്ന് ഗുഡ്‌മോണിങ് എന്ന് പറഞ്ഞ് എന്നെ ഹഗ്ഗ് ചെയ്തു.

ഒന്നുമില്ല ഞാന്‍ ഇരിക്കുകയാണ്. അതൊരു ബാഡ് മൂവ് ആയിട്ടല്ല ചെയ്തത് ബാക്കില്‍ നിന്ന് എന്നെ കെട്ടിപ്പിടിക്കുകയാണ്. കസേരയുണ്ട്. എന്റെ തലയുടെ ഭാഗത്താണ് ടച്ച് ചെയ്തത്.

ആ റിലേഷന്‍ഷിപ്പ് ബ്രേക്ക് ആയതിന് കാരണം ഞാനാണ്: ഇപ്പോള്‍ സിംഗിള്‍: പാര്‍വതി

ഓക്കെ ഓക്കെ എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി. അദ്ദേഹം ഒരു നോര്‍മല്‍ പേഴ്‌സണ്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം നമ്മളില്‍ നിന്ന് ഒരാള്‍ ഡിസ്റ്റന്‍സ് ഇടുന്നുണ്ട് എന്ന് ഒരു സാധാരണ മനുഷ്യന്‍ മനസിലാക്കിയാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുത്ത് വന്ന് സംസാരിക്കാം.

എന്താണ് എന്തെങ്കിലും പ്ലോബ്ലം എന്നോടുണ്ടോ, നിങ്ങള്‍ ഒരു അകല്‍ച്ച വെക്കുന്ന പോലെ തോന്നി എന്ന് പറയാം. അല്ലെങ്കില്‍ നമ്മുടെ അടുത്ത് വന്നിട്ട് എനിക്ക് നിങ്ങളെ ഒന്ന് ഹഗ്ഗ് ചെയ്യാന്‍ തോന്നുന്നു. ചെയ്‌തോട്ടോ എന്ന് ചോദിക്കാം.

എന്നാല്‍ ഈ മനുഷ്യന്‍ ഞാന്‍ അയാളില്‍ നിന്നും ഒരു അകലം പാലിക്കുന്നുണ്ടെന്ന് മനസിലാക്കിയിട്ടും എന്നെ പിറകിലൂടെ വന്ന് ഹഗ്ഗ് ചെയ്തു. അത് അത്ര നിഷ്‌ക്കളങ്കമല്ല. അതിനര്‍ത്ഥം എന്റെ സെന്‍സിങ് കറക്ട് ആയിരുന്നു എന്ന് കൂടിയാണ്,’ ഐശ്വര്യ പറയുന്നു.

Content Highlight: Aishwarya Lekshmi share a Bad Experiance she faced

Exit mobile version