ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ സ്വന്തമാക്കിയതിന് പിന്നാലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2.
നെഗറ്റീവുകള്‍ വന്നെങ്കിലും റിലീസിന് മുന്‍പ് സിനിമയ്ക്ക് ഉണ്ടായിരുന്ന അതേ ഹൈപ്പ് റിലീസിന് ശേഷവും നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നാണ് കളക്ഷന്‍സ് നല്‍കുന്ന സൂചന.
600 കോടിയിലധികം രൂപ പുഷ്പ 2 ഇതിനകം നേടി കഴിഞ്ഞു. 300 മുതല്‍ 400 കോടി വരെയാണ് ചിത്രത്തിന്റെ നിര്‍മാണത്തിനായി ചിലവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്.
ഞാന്‍ ആ വലയത്തില്‍ കിടന്ന് കറങ്ങുകയാണെന്ന് മനസിലായി: ഉണ്ണി മുകുന്ദന്‍
രണ്ടാം ദിനത്തില്‍ തെലുങ്ക് പതിപ്പ് 27.1 കോടി നേടിയപ്പോള്‍ ഹിന്ദി പതിപ്പ് 55 കോടിയാണ് നേടിയത്. ഇതോടെ ഹിന്ദി പതിപ്പ് മാത്രം 125.3 കോടിയാണ് നേടിയത്. തെലുങ്ക് പതിപ്പാകട്ടെ 118.05 കോടിയും കളക്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ താരമായി അല്ലു അര്‍ജുന്‍ എന്ന നടന്‍ മാറിക്കഴിഞ്ഞെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഇപ്പോള്‍ അല്ലു അര്‍ജുനെ കുറിച്ച് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അല്ലു തങ്ങളുടെയെല്ലാം പ്രചോദനമാണെന്നാണ് അമിതാഭ് ബച്ചന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
‘ബോളിവുഡില്‍ എന്നെ ഏറ്റവും പ്രചോദിപ്പിച്ച താരം അമിതാഭ് ജി ആണ്. ദീര്‍ഘകാലം നീണ്ട ഒരു കരിയര്‍ ആണ് അദ്ദേഹത്തിന്റേത്. രാജ്യത്തിന്റെ മെഗാ സ്റ്റാറാണ് അദ്ദേഹം.
ഞാന്‍ ആ വലയത്തില്‍ കിടന്ന് കറങ്ങുകയാണെന്ന് മനസിലായി: ഉണ്ണി മുകുന്ദന്‍
അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ആ സിനിമകള്‍ എല്ലാം എന്നില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ പ്രായത്തിലും അദ്ദേഹം പെര്‍ഫോം ചെയ്യുകയാണ്.
അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും അമിതാഭ് ജിയെപ്പോലെ അത്രയും മനോഹരമായി അഭിനയിക്കാന്‍ സാധിക്കണേ എന്നാണ് എന്റേയും പ്രാര്‍ത്ഥന’, എന്നായിരുന്നു അല്ലു അര്‍ജുന്‍ പറഞ്ഞത്.
ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അമിതാഭ് ബച്ചന്റെ പോസ്റ്റ്.
‘അല്ലു അര്‍ജുന്‍ ജീ, അങ്ങയുടെ ഈ നല്ല വാക്കുകള്‍ക്ക് നന്ദി. ഇത്രയും നല്ല വാക്കുകള്‍ ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല. നിങ്ങളുടെ വര്‍ക്കിന്റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം.
ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ മുന്നോട്ടുള്ള വിജയങ്ങള്‍ക്ക് എന്റെ എല്ലാ പ്രാര്‍ഥനകളും ഉണ്ടാകും’, അമിതാഭ് ബച്ചന്‍ കുറിച്ചു.
Content Highlight: Amitabh Bachchan says he’s humbled after ‘Pushpa 2: The Rise’ star Allu Arjun calls him inspiration