ആ കാര്യം എന്നെ വല്ലാതെ തളര്‍ത്തി, ചിരിക്കുന്നതൊക്കെ കുറഞ്ഞു: ഐശ്വര്യ ലക്ഷ്മി

/

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയിലെ നായികാനിരയിലേക്ക് കയറി വന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി.

നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രമായ ‘ഹലോ മമ്മി’ യാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

ചില സിനിമകളും കഥാപാത്രങ്ങളും തന്നെ മോശമായി ബാധിച്ചതിനെ കുറിച്ചും ഹലോ മമ്മി പോലൊരു സിനിമ കമ്മിറ്റ് ചെയ്തതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഐശ്വര്യ.

‘ എനിക്ക് കാണാന്‍ ഇഷ്ടമുള്ള സിനിമയാണ് ഇത്. തമാശയുള്ള, രസമുള്ള സിനിമ. എന്നാല്‍ ഇമോഷന്‍സും ഉണ്ട്. റിയല്‍ ആയി ഫീല്‍ ചെയ്യുന്ന ഇമോഷന്‍സാണ്.

തമാശ കേള്‍ക്കാനും കൗണ്ടര്‍ കേള്‍ക്കാനും ഇഷ്ടമുള്ള ഒരു ഓഡിയന്‍സ് വിഭാഗമാണ് ഞാന്‍. വൈശാഖിന്റെ നരേഷന്‍ എന്നെ ഒരുപാട് രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.

പേടിപ്പിക്കുന്നതിലല്ല ഈ മമ്മിയുടെ ത്രില്ല്, നമ്മളെ കൊല്ലാതെ കൊല്ലും: ഷറഫുദ്ദീന്‍

പിന്നെ എനിക്ക് തന്നെ തോന്നി ഞാന്‍ കൂടുതലും ഈ ഇന്റന്‍സ് സീരിയസ് സാധനങ്ങളാണ് ചെയ്യുന്നത് എന്ന്. അത് എന്നെ തന്നെ പേഴ്‌സണലി എഫക്ട് ചെയ്യാന്‍ തുടങ്ങി. ഞാന്‍ ചിരിക്കുന്നതൊക്കെ കുറഞ്ഞു.

ഹലോ മമ്മി ആ സന്തോഷം എനിക്ക് തിരിച്ചു തന്നു എന്ന് തോന്നി. ഭയങ്കര എന്‍ജോയ് ചെയ്ത് ചെയ്ത സിനിമയാണ്. നല്ല ലൊക്കേഷനാണ്. ജഗദീഷ് സാറാണെങ്കിലുമൊക്കെ ഭയങ്കര ഫ്രീ ആയിരുന്നു

നല്ലൊരു ആക്ടര്‍ ആയി അറിയപ്പെടണം എന്ന ആഗ്രഹം കൂടിയിട്ട് ആക്ടിങ് പോസിബിലിറ്റി കൂടുതല്‍ ഉള്ള ടൈപ്പ് കഥാപാത്രങ്ങള്‍ തേടി നടക്കുകയായിരുന്നു.

ഒന്ന് രണ്ട് സിനിമകള്‍ ആ രീതിയില്‍ ചെയ്ത ശേഷം പിന്നെ തേടി വന്നതും അങ്ങനെയുള്ള സിനിമകള്‍ ആയിരുന്നു. അതോടെ നമ്മള്‍ അതിലേക്ക് പതിയെ മാറി. ഇപ്പോള്‍ ആ ആഗ്രഹം മാറിക്കിട്ടി.

നല്ല പടങ്ങള്‍ ചെയ്യണം നല്ല ക്യാരക്ടേഴ്‌സ് ചെയ്യണം എന്റര്‍ടൈനിങ് ആയിട്ടുള്ള സിനിമകളുടെ ഭാഗമാകണമെന്ന തോന്നല്‍ വന്നു.

നമ്മള്‍ ചെയ്യുന്ന കഥാപാത്രവും അസോസിയേറ്റ് ചെയ്യുന്ന സെറ്റുകളും നമ്മളെ എഫക്ട് ചെയ്യും.

മലയാളത്തിലെ ഒരുവിധം നടന്മാര്‍ എല്ലാം ആ വേലിക്കെട്ട് പൊളിച്ചുകഴിഞ്ഞു: മമ്മൂട്ടി

സ്ഥിരമായി ഇന്റന്‍സ് ചെയ്തപ്പോള്‍ ഞാന്‍ ഇച്ചിരി ഡള്‍ ആയി. അതൊന്ന് മാറ്റിപ്പിടിക്കണമെന്ന് തോന്നി. ജീവിക്കാന്‍ ഒരു ലൈഫ് അല്ലേ ഉള്ളൂ. അത് ഫുള്‍ ഡൗണ്‍ ആയാല്‍ ശരിയാവില്ലല്ലോ.

എന്റെ ലൈഫില്‍ ഒന്നും പ്ലാന്‍ ഞാന്‍ ചെയ്ത് സംഭവിച്ചിട്ടില്ല. ഇപ്പോള്‍ ചെയ്യുന്ന സിനിമകളുടെ ചോയ്‌സ് എന്റെ കയ്യില്‍ ആയിരിക്കും.

പക്ഷേ മായാനദി ചെയ്തതായാലും മണി സാര്‍ വിളിച്ചതുമൊക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്.

എന്നെ സംബന്ധിച്ച് കിട്ടിയതെല്ലാം ബോണസ് ആണ്. പോകുന്നതുപോലെ പോകട്ടെ എന്നാണ് കരുതുന്നത്.

മലയാളത്തില്‍ ചെയ്തുവെച്ച കഥാപാത്രം മോശമാണെന്നോ ഈ കഥാപാത്രം ചെയ്ത കുട്ടിയെന്തിനാ അത് ചെയ്തത് എന്നൊന്നും ആളുകള്‍ പറയരുത് എന്ന് തോന്നിയിട്ടുണ്ട്.

Content Highlight: Actress Aishwarya Lekshmi about the setback she faced

Exit mobile version