വിവാഹശേഷം അഭിനയം നിര്‍ത്തുമെന്ന് താന്‍ എവിടേയും പറഞ്ഞിരുന്നില്ലെന്നും എന്നാല്‍ ചിലര്‍ അങ്ങനെ തെറ്റിദ്ധരിക്കുകയായിരുന്നെന്നും നടി നസ്രിയ.
വിവാഹശേഷം കഥകളൊന്നും തന്നെ തേടിയെത്തിയില്ലെന്നും താരം പറഞ്ഞു.
‘ സത്യം പറഞ്ഞാല്‍ കല്യാണത്തിന് ശേഷമുള്ള ബ്രേക്ക് ഞാനായിട്ടാണോ എടുത്തത് അതോ ആള്‍ക്കാരായിട്ടാണോ തീരുമാനിച്ചതെന്നത് ഒരു ചോദ്യമാണ്.
പ്ലാന്‍ഡ് ആയിട്ടുള്ള ബ്രേക്കേ അല്ലായിരുന്നു അത്. എല്ലാ ദിവസവും കഥകള്‍ കേട്ടിട്ട് പറ്റില്ലെന്ന് പറയുകയോ കഥകള്‍ കേള്‍ക്കാതിരിക്കുകയോ ചെയ്തിട്ടില്ല.
ആ കാര്യം എന്നെ വല്ലാതെ തളര്‍ത്തി, ചിരിക്കുന്നതൊക്കെ കുറഞ്ഞു: ഐശ്വര്യ ലക്ഷ്മി
പിന്നെ ഒരു നാല് വര്‍ഷം കഴിഞ്ഞ് ഞാന്‍ പടം ചെയ്തപ്പോള്‍ അവര്‍ക്ക് മനസിലായി. പിന്നെ എന്റെ ഭര്‍ത്താവിനൊപ്പം മാത്രമേ അഭിനയിക്കുമെന്ന് ചിലര്‍ കരുതി.
പിന്നെ തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ അത് മാറി. അപ്പോള്‍ വെല്‍ക്കം ബാക്ക് എന്ന് പറഞ്ഞു. പിന്നെ വീണ്ടും വന്നപ്പോള്‍ ഇടയ്ക്ക് ഇടവേള എടുക്കുകയും തിരിച്ചുവരികയും ചെയ്യുന്ന ഒരാളാണ് ഞാനെന്ന് തോന്നിക്കാണും,’ നസ്രിയ പറയുന്നു.
ഫഹദിന കുറിച്ചുള്ള ചോദ്യത്തിന് ഫഹദ് ഷൂട്ടുമായി നടക്കുന്നുണ്ടെന്നായിരുന്നു നസ്രിയയുടെ മറുപടി. സൂക്ഷ്മദര്‍ശിനിയുടെ കഥ ഫഹദ് കേട്ടിരുന്നെന്നും എക്‌സൈറ്റഡായെന്നും നസ്രിയ പറഞ്ഞു.
‘ ഞാനും ഷാനുവും സിനിമയെ പറ്റി സംസാരിക്കാറുണ്ട്. ജസ്റ്റ് ഒരു കഥ കേള്‍ക്കും എന്നല്ലാതെ കൂടുതലായി സംസാരിക്കില്ല. ഒരുമിച്ച് പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയെ കുറിച്ചാണ് കൂടുതലും സംസാരിക്കുന്നത്. നമ്മള്‍ പ്രൊഡ്യൂസ് ചെയ്യുന്ന സമയത്താണ് എല്ലാ രീതിയിലും ക്രിയേറ്റീവ്‌ലി ഒരുമിച്ച് സംസാരിക്കാറ്.
പേടിപ്പിക്കുന്നതിലല്ല ഈ മമ്മിയുടെ ത്രില്ല്, നമ്മളെ കൊല്ലാതെ കൊല്ലും: ഷറഫുദ്ദീന്‍
പ്രൊഡ്യൂസര്‍ എന്ന രീതിയിലുള്ള വലിയ ഭാരമൊന്നും എനില്ല. ഫഹദിന്റെ കാര്യം പറഞ്ഞാല്‍ പ്രൊഡ്യൂസ് ചെയ്യുന്ന പടത്തില്‍ അഭിനയിക്കുന്നു എന്നത് എക്‌സ്ട്രാ സ്ട്രസ് ആണ്. പിന്നെ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്. അദ്ദേഹത്തെ എനിക്ക് സഹായിക്കാന്‍ പറ്റുന്ന രീതിയില്‍ സഹായിക്കും.
അമല്‍ നീരദാണ് എന്നെ പ്രൊഡ്യൂസര്‍ ആക്കിയത്. ഒരുപക്ഷേ ഞാന്‍ കോമഡി പോലെ കാര്യം പറഞ്ഞ് പോകുമല്ലോ. അതുകൊണ്ട് കൂടിയായിരിക്കാം,’ നസ്രിയ പറയുന്നു.
Content Highlight: Nazriya Nazim about career and Gap