കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗെയ്ന്‍വില്ല.
11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിര്‍മയിയുടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ബോഗെയ്ന്‍വില്ല. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ജ്യോതിര്‍മയിയുടേത്.
ഒരു മൂന്ന് വയസുകാരന്റെ അമ്മ കൂടിയാണ് ഇന്ന് ജ്യോതിര്‍മയി. മദര്‍ഹുഡ് എന്നതിനെ ഏത് രീതിയിലാണ് എന്‍ജോയ് ചെയ്യുന്നതെന്ന് പറയുകയാണ് ജ്യോതിര്‍മയി.
സമൂഹത്തിന്റെ നിര്‍ബന്ധത്തിലായിരിക്കരുത് ഒരു സ്ത്രീ അമ്മയാകേണ്ടതെന്നും അവള്‍ക്ക് എപ്പോഴാണോ ഒരു അമ്മയാകണമെന്ന് തോന്നുന്നത് അപ്പോള്‍ മാത്രമേ അത് സംഭവിക്കാന്‍ പാടുള്ളൂവെന്നും ജ്യോതിര്‍മയി പറയുന്നു.
അവന്‍ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് അഭിനയിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. ഇതുവരെ പുള്ളി ഒഫീഷ്യലി അഭിനയിച്ചിട്ടില്ല. ഈ മൂന്ന് വര്‍ഷം അടിപൊളിയായിരുന്നു.
അമ്മയാവാന്‍ മാനസികമായി ഒരുങ്ങിയതിന് ശേഷമാണ് ഞാന്‍ ഒരു അമ്മയായത്. അത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു സ്ത്രീ അമ്മയാകണമെന്ന് സൊസൈറ്റി തല്ലി ചെയ്യിപ്പിക്കുന്നതുപോലെയാണ് പലപ്പോഴും.
ആ സിനിമ ചെയ്താല്‍ നിങ്ങളോടുള്ള ഇഷ്ടം വെറുപ്പായി മാറുമെന്ന് പലരും പറഞ്ഞു: ആസിഫ് അലി
സ്ത്രീക്ക് മദര്‍ഹുഡിനോട് ഒരു താത്പര്യം തോന്നി ഒരു അമ്മയാകുമ്പോള്‍ അതൊരു ബ്യൂട്ടിഫുള്‍ ഫീലിങ്ങാണ്. എന്റെ ഫസ്റ്റ് പ്രയോറിറ്റി എന്റെ മോനാണ്. അതില്‍ കൂടുതല്‍ പിന്നെ പറയേണ്ടതില്ലല്ലോ,’ ജ്യോതിര്‍മയി പറയുന്നു.
യഥാര്‍ത്ഥ ജീവിതത്തില്‍ അമ്മയാകുന്നതിന് മുന്‍പ് ആദ്യമായിട്ട് സിനിമയില്‍ അമ്മയായത് എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലാണെന്നും ജ്യോതിര്‍മയി പറയുന്നു.
കാളിദാസിനെ ഞാന്‍ അന്ന് കണ്ടതാണ്. പിന്നെ ഇതുവരെ കണ്ടിട്ടേയില്ല. അന്ന് അവന്‍ വളരെ ചെറിയ കുട്ടിയാണ്. നമ്മളെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു അഭിനയിച്ചത്.
പിന്നെ ജയറാമേട്ടനും അവനെ നന്നായി ഹെല്‍പ്പ് ചെയ്യാന്‍ പറ്റി. ചെറിയ കുട്ടികള്‍ ചെയ്യുന്ന രീതിയിലുള്ള ഇമോഷന്‍സ് ആയിരുന്നില്ല ആ സിനിമയില്‍. എടുത്താല്‍ പൊങ്ങാത്ത രീതിയിലുള്ള ഇമോഷന്‍സ് ഉണ്ടായിരുന്നു. അത് അവന്‍ ഗംഭീരമായി ചെയ്തു. അഭിനയിച്ച നമ്മള്‍ പോലും പലപ്പോഴും കരഞ്ഞുപോയിട്ടുണ്ട്,’ ജ്യോതിര്‍മയി പറയുന്നു.
Content Highlight: Actress Jyothirmayi about Motherhood