മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയ നായിക നടിയാണ് നയന്‍താര. സത്യന്‍ അന്തിക്കാടാണ് നയന്‍താരയെ ആദ്യമായി സിനിമയിലെത്തിക്കുന്നത്.
ചിത്രത്തില്‍ ഗൗരിയെന്ന കഥാപാത്രത്തെ വളരെ അനായാസമായി അവതരിപ്പിക്കാന്‍ നയന്‍താരക്കായി. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് നയന്‍താര.
മനസിനക്കരെയ്ക്ക് പിന്നാലെ മോഹന്‍ലാലിന്റെ നായികയായി വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലാണ് നയന്‍താര എത്തുന്നത്.
ചില പെണ്‍കുട്ടികള്‍ നമ്മളെ പിടിച്ചുവലിക്കും; അതിലൊക്കെ ഞാന്‍ അണ്‍കംഫേര്‍ട്ടബിളാണ്: അനാര്‍ക്കലി
ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താര അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
ചിത്രത്തിന്റെ ഷൂട്ടിനിടെ വളരെ വിഷമിച്ച് നയന്‍താര തന്നെ വിളിച്ചതിനെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.
‘വിസ്മയത്തുമ്പത്തിന്റെ നാലഞ്ചു ദിവസത്തെ ഷൂട്ട് കഴിഞ്ഞ ശേഷം ഒരു ദിവസം നയന്‍താര എന്നെ വിളിച്ചു. ഷൂട്ടിങ് സ്ഥലത്ത് പൊതുവെ നല്ല അന്തരീക്ഷമാണ്.
എല്ലാവരും വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എങ്കിലും എന്റെ അഭിനയത്തില്‍ ഫാസില്‍ സര്‍ തൃപ്തനല്ല എന്നൊരു തോന്നല്‍’ എന്നായിരുന്നു നയന്‍താര എന്നെ വിളിച്ചിട്ട് പറഞ്ഞത്.
ഫാസില്‍ അങ്ങനെ പറഞ്ഞോ, എന്ന് ഞാന്‍ ചോദിച്ചു. പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം എന്ന് പറഞ്ഞു.
ഞാനപ്പോള്‍ ചിന്തിച്ചത് ഫാസിലിനെപ്പറ്റിയാണ്. ചില കഥാപാത്രങ്ങള്‍ ചിലര്‍ അഭിനയിച്ചുതുടങ്ങുമ്പോള്‍ ഇങ്ങനെയല്ല വേണ്ടത് എന്ന് തോന്നാറുണ്ട്. ഒന്നു രണ്ട് സിനിമകളില്‍ ഈ കാരണം കൊണ്ട് ഞാന്‍ പോലും നായികമാരെ മാറ്റിയിട്ടുണ്ട്.
അത്തരമൊരു സാഹചര്യമാണെങ്കില്‍ അത് പറയാനുള്ള മനപ്രയാസത്തിലാകും ഫാസില്‍. വാസ്തവത്തില്‍ മറ്റൊരു സിനിമ വേണ്ടെന്നു വെച്ചിട്ടാണ് നയന്‍താര വിസ്മയത്തുമ്പത്തിലെത്തുന്നത്.
എങ്കിലും ഞാന്‍ ചോദിച്ചു, ‘ ഈ സിനിമയില്‍ നിന്ന് പിന്‍മാറേണ്ടി വരികയാണെങ്കില്‍ വിഷമമാകുമോ? ഒരു വിഷമവുമില്ല.
എന്നെയോര്‍ത്ത് മറ്റുള്ളവര്‍ വിഷമിക്കരുതെന്നേയുള്ളൂ. എന്നായിരുന്നു തെളിഞ്ഞ മനസോടെയുള്ള അവരുടെ മറുപടി.
എങ്കില്‍ അക്കാര്യം ഫാസിലിനോട് നേരിട്ട് പറയൂവെന്ന് ഞാന്‍ പറഞ്ഞു. ഒരുമടിയുമില്ലാതെ അന്ന് തന്നെ അവരത് പറയുകയും ചെയ്തു. പിന്നെ നയന്‍താരയുടെ ഫോണില്‍ നിന്ന് എന്നെ വിളിക്കുന്നത് ഫാസിലാണ്.
ചിരിച്ചുകൊണ്ട് ഫാസില്‍ പറഞ്ഞു. ‘ ഞാന്‍ പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നത്. എന്ത് നിഷ്‌ക്കളങ്കമായ നോട്ടമാണ്.
കഥാപാത്രത്തിന്റെ പേടിയും വിഹ്വലതകളുമൊക്കെ എത്ര അനായാസമായാണ് മുഖത്ത് പ്രതിഫലിക്കുന്നത്. ഞാനത് പറഞ്ഞിരുന്നില്ല എന്നേയുള്ളൂ, ഫാസില്‍ പറഞ്ഞു. ഇതോടെ നയന്‍താര ഹാപ്പിയായി.
അത് അവരുടെ ആദ്യസിനിമ ആയതുകൊണ്ടാണ്. ഫാസിലിന്റെ സെറ്റില്‍ നയന്‍താര എത്തുന്നത് ഒരു പുതുമുഖമായിട്ടല്ല.
40 വര്‍ഷത്തിനിടെ മോഹന്‍ലാലിന് വായിക്കാന്‍ കൊടുത്തത് ആ സിനിമയുടെ മാത്രം തിരക്കഥ: പ്രിയദര്‍ശന്‍
ചെറിയ കാര്യമാണെങ്കിലും മനസില്‍ അങ്ങനെയൊരു സംശയം തോന്നിയപ്പോള്‍ പക്വതയോടെ നയന്‍താര അതിനെ നേരിട്ട രീതി എനിക്കിഷ്ടമായി.
നയന്‍താരയുടെ ജീവിതത്തിലുടനീളം ഈ സത്യസന്ധമായ സമീപനമുണ്ട് അതു തന്നെയാണ് അവരെ ഉയരങ്ങളിലേക്ക് നയിക്കുന്നതും,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Director Sathyan Anthikkad about Nayantharas Call