ജയ് മഹേന്ദ്രനില്‍ മിയയുടെ കഥാപാത്രത്തിന് ഇത്രയും സ്‌ക്രീന്‍ സ്‌പേസ് ഉണ്ടായിരുന്നില്ല, കൂട്ടിച്ചേര്‍ത്തതാണ്: തിരക്കഥാകൃത്ത്

സോണി ലിവിന്റെ ആദ്യത്തെ മലയാള വെബ് സീരീസ് ആയ ‘ജയ് മഹേന്ദ്രന്’ സ്ട്രീമിങ് തുടരുകയാണ്. മികച്ച പ്രതികരണമാണ് വെബ് സീരീസിന് പൊതുവില്‍ ലഭിക്കുന്നത്. സൈജു കുറുപ്പ്, മിയ, സുഹാസിനി തുടങ്ങിയ ഒരു വലിയ താരനിര തന്നെ വെബ് സീരീസിലുണ്ട്.

ചിത്രത്തിലെ മിയയുടെ കഥാപാത്രത്തെ കുറിച്ചും കൂട്ടിച്ചേര്‍ത്ത ചില രംഗങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തിരക്കഥാകൃത്ത് രാഹുല്‍ റിജി നായര്‍.

മിയ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം തുടക്കത്തില്‍ ഇത്ര ദൈര്‍ഘ്യമുള്ളതായിരുന്നില്ലെന്നും ചിത്രീകരണം തുടങ്ങിയപ്പോഴാണ് കുറച്ച് കൂടെ സ്‌ക്രീന്‍ സ്പെയ്സ് ആവാമെന്ന് വന്നതെന്നും റിജില്‍ പറയുന്നു.

ഞങ്ങളുടെ ജീവിതത്തില്‍ പറയാറുള്ള ഡയലോഗാണ് അമല്‍ ഭീഷ്മപര്‍വത്തില്‍ ഉപയോഗിച്ചത്: ജ്യോതിര്‍മയി

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂട്ടി കൊടുത്ത സ്‌ക്രിപ്പ്റ്റ് പ്രകാരം മാത്രമാണോ ചിത്രീകരണം നടക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു റിജിലിന്റെ മറുപടി.

‘അങ്ങനെ അല്ല. ഉദാഹരണത്തിന് ചിത്രത്തില്‍ മിയ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം തുടക്കത്തില്‍ ഇത്ര ദൈര്‍ഘ്യമുള്ളതല്ല. ചിത്രീകരണം തുടങ്ങിയപ്പോഴാണ് കുറച്ച് കൂടെ സ്‌ക്രീന്‍ സ്പെയ്സ് ആവാമെന്ന് വന്നത്.

ചാക്കോച്ചനും ഫഹദും ആ കാര്യത്തില്‍ മാത്രം ഒരുപോലെ; അവരില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി: ജ്യോതിര്‍മയി

മിയയുടെയും സുഹാസിനി മാഡത്തിന്റെയും സീനൊക്കെ രാത്രി എഴുതി സോണിലിവിന്റെ ടീമിനോട് അപ്രൂവല്‍ വാങ്ങിയാണ് അടുത്ത ദിവസം ചിത്രീകരിച്ചത്.

അതുപോലെയാണ് ജെനുവിനിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വരുന്ന ആളിന്റെ കഥാപാത്രവും. കുറച്ചൂടെ സ്‌കോപ്പ് ഉണ്ടല്ലോ എന്ന് കരുതി പിന്നീട് വന്നതാണ് കുറച്ച് കഥാപാത്രങ്ങള്‍.

അതൊക്കെ വിശദീകരിക്കാന്‍ വേണ്ടത്ര സമയം കിട്ടിയെന്ന് വരില്ല. അവര്‍ക്ക് നമ്മുടെ ആശയം എന്താണെന്ന് അറിയാവുന്നത് കൊണ്ട് വലിയ പ്രശ്നങ്ങളൊന്നും വന്നിട്ടില്ല,’ റിജില്‍ പറയുന്നു.

ലോകം മുഴുവന്‍ അറിയപ്പെടുന്ന പ്ലാറ്റ്‌ഫോം ആയതു കൊണ്ട് അവര്‍ക്ക് അവരുടേതായ പല പോളിസികളും ഉണ്ടാകുമെന്നും ഭാവിയില്‍ നിയമപ്രശ്‌നങ്ങളും മറ്റും ഉണ്ടാകാതിരിക്കാനാണ് അതെന്നും റിജില്‍ പറയുന്നു.

‘ജയ് മഹേന്ദ്രനി’ല്‍ തന്നെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും അടയാളങ്ങള്‍ അറിഞ്ഞും അറിയാതെയും കാണിക്കുന്നുണ്ട്, അത് ചിത്രത്തിന് അത്യാവശ്യം വേണ്ടതാണ്.

വേണുച്ചേട്ടന്‍ വെറും റിയാക്ഷന്‍ കൊണ്ട് അമ്പരപ്പിച്ച സീനാണ് അത്: ജഗദീഷ്

ഈ കാര്യം സോണിലിവ് അവരുടെ ലീഗല്‍ ടീമിനോട് സംസാരിച്ച് അപ്രൂവല്‍ കിട്ടിയിട്ടാണ് ചിത്രീകരിച്ചത്. നമ്മുടെ കയ്യിലുള്ള പ്രോജക്ട് എന്താണ്, എങ്ങനെയാണ് കഥ പുരോഗമിക്കുന്നത്, ഓരോ കഥാപാത്രങ്ങളും എങ്ങനെ, അതിന്റെ രാഷ്ട്രീയമെങ്ങനെ, അടുത്ത സീസണിന് സാധ്യതയുണ്ടെങ്കില്‍ അത് എങ്ങനെ… ഇതൊക്കെ പല തവണ ചര്‍ച്ച ചെയ്താണ് ചിത്രീകരണം ആരംഭിക്കുന്നത്.

ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത്, എന്താണ് അവരുടെ കാഴ്ച്ചപ്പാട് എന്നു പറഞ്ഞ് നമ്മളും അവരും ഓക്കേ ആയി അവര്‍ക്ക് നമ്മളോട് വിശ്വാസം ഉണ്ടായാല്‍ പിന്നെ വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറയാം. പിന്നെ അത് സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ഉത്തരവാദിത്തമാണ്.

‘ജയ് മഹേന്ദ്രനി’ലെ ഒരു സീന്‍ പോലും പോസ്റ്റ് പ്രൊഡക്ഷനില്‍ ഒഴിവാക്കാമോ മാറ്റിയെടുക്കാമോ എന്ന് ചോദിച്ച സാഹചര്യം ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റ് ചില പ്രോജക്ടുകളില്‍ എന്റെ വിയോജിപ്പ് അറിയിച്ച സാഹചര്യമുണ്ടായിട്ടുണ്ട്,’ റിജില്‍ പറയുന്നു.

Content Highlight: Actress Miya Character On Jai Mahendran Web Series

Exit mobile version