ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ടൈറ്റില്‍ തന്നെ സംബന്ധിച്ച് ഒരു ബാധ്യതയാണെന്നും അത്തരത്തില്‍ അഭിസംബോധന ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി നയന്‍താര.
പ്രേക്ഷകരാണ് തനിക്ക് ആ പട്ടം ചാര്‍ത്തിത്തന്നതെന്നും തന്നെ അങ്ങനെ വിളിക്കുന്നതില്‍ സഹപ്രവര്‍ത്തകരായ ചില പുരുഷന്‍മാര്‍ക്ക് ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടുണ്ടെന്നും നയന്‍താര പറയുന്നു.
സ്ത്രീകള്‍ മുന്‍നിരയില്‍ വരുന്നത് ഭയപ്പെടുന്ന ചിലരുണ്ടെന്നും അവര്‍ക്ക് അത് ദഹിക്കില്ലെന്നും നയന്‍താര പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നയന്‍താര.
മമ്മൂക്കയെപ്പോലെ ഒരു വലിയ മനുഷ്യന്‍ പറഞ്ഞതല്ലേ, കുറച്ചെങ്കിലും അനുസരിക്കണ്ടേ: ബൈജു
‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ എനിക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ ഒരുപാടാണ്. കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ഞാന്‍ എന്റെ എല്ലാ നിര്‍മാതാക്കളോടും സംവിധായകരോടും ദയവു ചെയ്ത ആ ടൈറ്റില്‍ കാര്‍ഡ് ഇടരുതെന്ന് അപേക്ഷിച്ചിരുന്നു.
ഞാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടിയോ നര്‍ത്തകിയോ ഏറ്റവും മികച്ച വ്യക്തിയോ ഒന്നുമല്ല. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ ഇവിടെയുണ്ട്. എന്റെ കഠിനാധ്വാനം കൊണ്ടാണ് ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നത് എന്ന് നിങ്ങള്‍ക്കറിയാം.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ സത്യത്തില്‍ എനിക്ക് ഭയമാണ്. എന്നെ അത്തരത്തില്‍ ആരെങ്കിലും വിളിക്കുന്നത് കാണുമ്പോള്‍ പലര്‍ക്കും അസൂയ ഉണ്ടാകാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
വിജയിച്ച ഒരു സ്ത്രീയെ കാണുമ്പോള്‍ എന്താണ് ഇവര്‍ക്ക് പ്രശ്‌നം എന്ന് മനസിലാക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷേ, അതിനുത്തരം കിട്ടാറില്ല.
മമ്മൂക്കയെപ്പോലെ ഒരു വലിയ മനുഷ്യന്‍ പറഞ്ഞതല്ലേ, കുറച്ചെങ്കിലും അനുസരിക്കണ്ടേ: ബൈജു
പണ്ട് സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ അവഗണന നേരിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ പലര്‍ക്കും സ്ത്രീകളായ പുതുമുഖങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
ഞാന്‍ ഒരു നല്ല പൊസിഷനില്‍ എത്തിയപ്പോള്‍ അര്‍ഹിക്കുന്ന ബഹുമാനം നേടിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
എല്ലാ സ്ത്രീകളോടും എല്ലാ മനുഷ്യരോടും നമ്മള്‍ ബഹുമാനത്തോടെ പെരുമാറണമെന്നതാണ് എന്റെ തിയറി. ഞാന്‍ ഉള്ള സെറ്റില്‍ ആരോടും ആരും മോശമായി പെരുമാറുന്നത് ഞാന്‍ സഹിക്കില്ല,’ നയന്‍താര പറയുന്നു.
Content Highlight: Actress Nayanthara About Lady Superstar Title