വിഘ്‌നേഷ് എഴുതിയ ആ നാല് വരികള്‍ ഉപയോഗിക്കാന്‍ പോലും സമ്മതിച്ചില്ല; ധനുഷിന്റെ വിരോധത്തിന് കാരണം..: നയന്‍താര

/

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടന്‍ ധനുഷ് നല്‍കിയ കേസില്‍ പ്രതികരണവുമായി നടി നയന്‍താര.

ധനുഷുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ ഒരു രീതിയിലും അദ്ദേഹം സഹകരിച്ചില്ലെന്നും നയന്‍താര വെളിപ്പെടുത്തി. ‘ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നയന്‍താര.

ഡോക്യുമെന്ററിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഈ സ്വീകാര്യതയില്‍ എനിക്ക് സന്തോഷമുണ്ട്. ഡോക്യുമെന്ററി ചെയ്യാമെന്ന് ഉദ്ദേശിച്ച ഒരു ഘട്ടത്തിലും ഒരു വിവാദം ഞാന്‍ മുന്നില്‍ കണ്ടിരുന്നില്ല.

വെറും രണ്ടാഴ്ച കൊണ്ട് 50 ലക്ഷം ആളുകള്‍ ആ ഡോക്യുമെന്ററി കണ്ടു. പൊതുവെ ഡോക്യുമെന്ററികള്‍ക്ക് ഇത്രയേറെ കാഴ്ചക്കാരെ ലഭിക്കാറില്ല.

വിവാദങ്ങളെ കുറിച്ച് എവിടേയും സംസാരിക്കേണ്ടതില്ലെന്നായിരുന്നു കരുതിയത്. പക്ഷേ ഞാന്‍ പറയാം. പബ്ലിസിറ്റിക്കു വേണ്ടി ആരുടെയും ഇമേജിനെ കരിവാരിത്തേക്കേണ്ട ആവശ്യം എനിക്കില്ല.

ഡോക്യുമെന്ററിയുടെ റിലീസ് അടുത്തിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു പ്രസ്താവന ഇറക്കണമെന്നും കരുതിയിരുന്നില്ല. പക്ഷേ അത് വേണ്ടിവന്നു. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യാന്‍ ഞാന്‍ ആരെയും ഭയക്കേണ്ടതില്ലല്ലോ.

ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള പി.ആര്‍ ആയിരുന്നു വിവാദമെന്ന് ചിലരൊക്കെ പറയുന്നത് കേട്ടു. അതിന് ഇത് സിനിമയൊന്നുമല്ലല്ലോ ഒരു ഡോക്യുമെന്ററി അല്ലേ.

മുകേഷിന്റെ ഡിമാന്റ് അംഗീകരിക്കാനാകാതെ അദ്ദേഹത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി; പടം 101 ദിവസം ഓടി

ധനുഷുമായി സംസാരിക്കാന്‍ പലതവണ പല രീതിയില്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്താണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് പോലും ഞങ്ങള്‍ക്ക് മനസിലായിട്ടില്ല.

പിന്നീട് ആ ക്ലിപ്പുകള്‍ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തില്‍ ഞങ്ങളെത്തി. അദ്ദേഹത്തിന് ഞങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കേണ്ട കാര്യമില്ല. കാരണം അദ്ദേഹം ആ സിനിമയുടെ നിര്‍മാതാവാണ്.

എന്‍.ഒ.സി ലഭിക്കാത്തതില്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. പക്ഷേ, ആ സിനിമയിലെ ക്ലിപ്പിനേക്കാള്‍ സിനിമയില്‍ വിഘ്‌നേഷ് എഴുതിയ നാല് വരികളുണ്ടായിരുന്നു.

അത് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനുള്ള അനുവാദം കിട്ടാന്‍ വേണ്ടിയാണ് ഞങ്ങള്‍ ആവും വിധം ശ്രമിച്ചത്. കാരണം ആ നാല് വരികള്‍ ഞങ്ങളുടെ ജീവിതവുമായും കുഞ്ഞുങ്ങളുമായും എല്ലാം വളരെ അധികം ബന്ധപ്പെട്ടു കിടക്കുന്നതായിരുന്നു.

ഇങ്ങനെ ഒരു ആവശ്യം പറയുമ്പോള്‍ അദ്ദേഹം ആദ്യമേ തന്നെ ഓക്കെ പറയും എന്നാണ് സത്യമായും ഞാന്‍ വിചാരിച്ചത്. കാരണം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.

ശത്രുക്കളായി ജനിച്ചവരൊന്നുമല്ല. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. അദ്ദേഹത്തിന് അതിന് എന്തെങ്കിലും കാരണമുണ്ടാകും.

അപ്പോള്‍ തന്നെ ഞാന്‍ അയാളെ ബ്ലോക്ക് ചെയ്തു, അവനൊന്നും ഇനിയെന്നെ വിളിക്കണ്ട: ബേസില്‍

എന്‍.ഒ.സി ഞങ്ങള്‍ക്കു വേണ്ട, ആ ക്ലിപ്പുകളും ഉപയോഗിക്കുന്നില്ലെന്ന് തീരുമാനിച്ചു. കാരണം ഡോക്യുമെന്ററി ആ സമയത്ത് റീ എഡിറ്റ് ചെയ്ത് നെറ്റ്ഫ്‌ളിക്‌സ് അപ്‌ലോഡ് ചെയ്ത് കഴിഞ്ഞിരുന്നു.

പക്ഷേ ധനുഷിനോടു നേരിട്ട് സംസാരിച്ച്, എന്താണ് പ്രശ്‌നമെന്നും എന്തിനാണ് ഞങ്ങളോട് ഇത്രയും ദേഷ്യമെന്നും അറിയണമെന്നുണ്ടായിരുന്നു. തെറ്റിദ്ധാരണയാണെങ്കില്‍ മാറ്റാമല്ലോ.

എവിടെയെങ്കിലും വെച്ച് കണ്ടാല്‍ ഒരു ഹായ് പറയുന്ന രീതിയിലെങ്കിലും ആ ബന്ധം നിലനില്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.പക്ഷേ അതിനും സാധിച്ചില്ല.

ഒടുവില്‍ വിഘ്‌നേഷ് മറ്റൊരു ഗാനം എഴുതി. അങ്ങനെ അത് ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഡോക്യുമെന്ററിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. അതില്‍ ഞങ്ങളുടെ ഫോണുകളില്‍ ചിത്രീകരിച്ച സിനിമയിലെ ബി.ടി.എസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചിരുന്നു.

എന്നാല്‍ അതോടെ വിവാദം ആരംഭിച്ചു. അത് അദ്ദേഹത്തിന്റെ ഫൂട്ടേജാണ്, അദ്ദേഹത്തിന് ആണ് അവകാശമെന്ന് പറഞ്ഞു. പക്ഷേ ബി.ടി.എസ് ഫുട്ടേജുകള്‍ കരാറിന്റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വര്‍ഷം മുമ്പ് അങ്ങനെ ഇല്ലായിരുന്നു, ഇത്തരത്തില്‍ ഒരു കരാറും ഇല്ലായിരുന്നു.

അന്നൊക്കെ ഷൂട്ടിങ് സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ ആളുകള്‍ മൊബൈല്‍ ഫോണിലൊക്കെ ഷൂട്ട് ചെയ്ത് വച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ ഫോണില്‍ കിടന്ന ക്ലിപ്പുകളാണ് ആ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത്.

എന്നാല്‍ അദ്ദേഹത്തെപ്പോലൊരു വ്യക്തിത്വം, ഒരുപാട് ആളുകള്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നടന്‍ പക്ഷേ പ്രതികരിച്ചത് മറ്റൊരു രീതിയിലാണ്. സ്വാഭാവികമായും എനിക്കും അതിനെതിരെ നിലപാടെടുക്കേണ്ടി വന്നു.

ചില പ്രത്യേക തരത്തിലുള്ള ഇന്റര്‍വ്യൂകളുണ്ട്, സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെന്‍ഷനാണ്: ഷറഫുദ്ദീന്‍

ഇത് വലിയ വിവാദമായി മാറാനുള്ള ഒരു കാരണം ഒരുപക്ഷേ ഒരു സ്ത്രീയാണ് ഇത്തരത്തില്‍ രംഗത്തെത്തിയത് എന്നതുകൊണ്ട് കൂടിയാകാം.

ഒരു വിഷയം വരുമ്പോള്‍ പലപ്പോഴും സ്ത്രീകള്‍ മൗനം പാലിക്കുകയാണ്. അവരോട് നിശബ്ദത പാലിക്കാന്‍ പലരും ആവശ്യപ്പെടുകയാണ്. എന്നാല്‍ നമ്മള്‍ ശബ്ദമുയര്‍ത്തണം. നിങ്ങളുടെ ഭാഗത്ത് സത്യമുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നീതി ലഭിക്കും,’ നയന്‍താര പറഞ്ഞു.

Content Highlight: Nayanthara about Dhanush and NETFLIX Documentry

Exit mobile version