ആവേശം സിനിമയില്‍ ചെറിയ ഒരു കഥാപാത്രമാണെങ്കിലും അതിനെ ഏറെ മികച്ച രീതിയില്‍ അവതരിപ്പിച്ച നടിയാണ് പൂജ മോഹന്‍രാജ്.
രംഗണ്ണനും പിള്ളേരും തമ്മിലുള്ള ഡംബ് ഷരാഡ്‌സ് കളിയും അതിലെ പൂജയുടെ പെര്‍ഫോമന്‍സുമൊക്കെ വലിയ രീതിയില്‍ കയ്യടി നേടിയിരുന്നു.
ആവേശത്തിലെ ഡം ഷരാഡ്‌സ് സീനിന് റിഹേഴ്‌സല്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഓണ്‍ സ്‌പോര്‍ട്ടില്‍ ചെയ്ത സീനാണെന്നും പൂജ മോഹന്‍രാജ് പറയുന്നു.
ആവേശത്തിന്റെ സ്‌ക്രിപ്‌റ്റൊന്നും താന്‍ കണ്ടിട്ടു പോലുമില്ലെന്നും പൂജ ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ജിത്തുവിന്റെ പടത്തില്‍ ഞാന്‍ ഇതുവരെ സ്‌ക്രിപ്റ്റ് വായിച്ചിട്ടില്ല. ആവേശത്തിന്റെ സ്‌ക്രിപ്റ്റ് ബാക്കിയെല്ലാവരും വായിച്ചിട്ടുണ്ട്. എനിക്ക് അതിന്റെ ആവശ്യം ഇല്ലല്ലോ.
നടനെന്ന നിലയില്‍ പുഷ്പ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായിട്ടില്ല: ഫഹദ് ഫാസില്‍
ഞാന്‍ ഇടയ്ക്ക് വരുന്നു ചെയ്യുന്നു അത്രയേ ഉണ്ടായിരുന്നുള്ളൂ. ജിത്തു പക്ഷേ കൃത്യമായിട്ട് തന്നെ ഈ സിനിനെ കുറിച്ച് എന്നോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു
ഇത് കേള്‍ക്കാന്‍ ഭയങ്കര രസമുണ്ട്. ഇത് എങ്ങനെയാണ് ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ അവിടെ വന്നിട്ട് നോക്കാമെന്നാണ് പറഞ്ഞത്.
അതിലെ ഓരോ ലൈന്‍സും ജിത്തുവാണ് പറഞ്ഞു തന്നത്. ഇത് പറ, ഇതാണ് ഡയലോഗ് എന്നൊക്കെ എനിക്ക് പറഞ്ഞു തരും. ജിത്തുവിന്റെ മനസില്‍ ഡയലോഗൊക്കെ പൂര്‍ണമായും ഉണ്ട്. എല്ലാവരുടേയും ഡയലോഗ് റിപ്പീറ്റഡ്‌ലി അദ്ദേഹം വന്ന് പറഞ്ഞുകൊടുക്കുന്നുണ്ട്.
ജിത്തു പറയുന്നത് മാത്രമാണ് ഞാന്‍ ആവേശത്തില്‍ ചെയ്തിട്ടുള്ളത്. രോമാഞ്ചം പോലെയല്ല. ഡംഷരാഡ്‌സ് കളിക്കുന്ന സീക്വന്‍സ് ആണ് ആദ്യം എടുക്കുന്നത്. അതിന് മുന്‍പുള്ള സീനും അതിന് ശേഷമുള്ള സീനും രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ഷൂട്ട് ചെയ്യുന്നത്.
ആ സമയത്ത് എനിക്ക് ഒരു ജഡ്ജ്‌മെന്റും ഉണ്ടായിരുന്നില്ല. പിന്നെ ഞാന്‍ ആ സിനിമയിലേക്ക് പോകുന്നതിന്റെ മുന്‍പ് 80 ദിവസത്തെ ഷൂട്ട് കഴിഞ്ഞിട്ടുണ്ട്.
അവിടെയുള്ള ബാക്കിയെല്ലാവര്‍ക്കും സിനിമയെ കുറിച്ചും മീറ്ററിനെ കുറിച്ചും അറിയാം. നമ്മളാണ് പുറത്തുനിന്ന് വന്നിട്ട് ഇതെന്താണ് പരിപാടി എന്നുള്ള സ്‌പേസില്‍ നില്‍ക്കുന്നത്. അവര്‍ എല്ലാവരും കൂള്‍ ആയിരുന്നു.
ഞാന്‍ ചെന്നപ്പോള്‍ തന്നെ അമ്പാനെയൊക്കെ കണ്ടിട്ട് എനിക്ക് ചിരി വന്നിട്ട് വയ്യ. ഞാന്‍ കണ്ട ആദ്യത്തെ സീന്‍ ആ വെടിവെക്കുന്ന സീനായിരുന്നു.
മ്യൂസിക്കൊന്നും ഇല്ലാതെയാണ് കണ്ടത്. എന്നിട്ട് പോലും എനിക്ക് ആ മീറ്റര്‍ കിട്ടി. ഡംബ് ഷരാഡ്‌സ് സീക്വന്‍സ് നാല് ദിവസം കൊണ്ടാണ് ചെയ്തത്. മൊത്തത്തില്‍ എനിക്ക് ഏഴ് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നു,’ പൂജ പറയുന്നു.
Content Highlight: Actress Pooja Mohanraj about Dumb Charades Scene in Aavesham