മഞ്ഞുമ്മലെ ചെക്കന്‍മാരും രംഗണ്ണനും തൂക്കിയ വര്‍ഷം; 2024 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സിനിമകള്‍

/

ഒട്ടെറെ മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ച വര്‍ഷമായിരുന്നു 2024. അതില്‍ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ വന്ന ഇന്‍ഡസ്ട്രിയായി മാറാന്‍ മലയാളത്തിന് സാധിച്ചു.

വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ ഹിറ്റുകളുടെ നിര മലയാളത്തിലുണ്ടായി. ഒരേ സമയം ബ്രഹ്‌മാണ്ഡ സിനിമകളും ചെറിയ സിനിമകളും ഏറ്റുമുട്ടിയപ്പോള്‍ ചിലര്‍ക്ക് കാലിടറി. പ്രതീക്ഷിക്കാത്ത പല ചിത്രങ്ങളും മുന്നോട്ടുകയറി വരികയും ചെയ്തു.

2024 അതിന്റെ ഏറ്റവും ഒടുവിലത്തെ മാസത്തില്‍ നില്‍ക്കുമ്പോള്‍ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത സിനിമകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്.

ആദ്യ പത്തില്‍ മലയാള സിനിമകളും കയറിവന്നു എന്നത് മലയാളി പ്രേക്ഷകരെ സംബന്ധിച്ചും സന്തോഷകരമായ വാര്‍ത്തയാണ്.

പുഷ്പ 2 വ്യാജപതിപ്പ് യൂട്യൂബില്‍; ചിത്രം കണ്ടത് 26 ലക്ഷം പേര്‍

ശ്രദ്ധ കപൂര്‍, രാജ്കുമാര്‍ റാവു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സ്ത്രീ 2 ആണ് ഇത്തവണ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ സിനിമ.

2018ല്‍ എത്തിയ ഹൊറര്‍ ചിത്രം സ്ത്രീയുടെ തുടര്‍ച്ചയായാണ് ‘സ്ത്രീ 2’ ഒരുക്കിയിരിക്കുന്നത്. മഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് ‘സ്ത്രീ 2’. സ്ത്രീ, ഭേഡിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകള്‍.

പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എ.ഡി യാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ രണ്ടാമത്തെ ചിത്രം.

ബോക്‌സ് ഓഫീസില്‍ 1000 കോടിക്ക് മുകളില്‍ നേടിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പട്ടാണി, ശോഭന, പശുപതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.

ആറാം തമ്പുരാനില്‍ എനിക്ക് വെച്ചിരുന്ന വേഷം മണി ചെയ്തു: മണി ചെയ്യേണ്ടിയിരുന്ന രാവണപ്രഭുവിലെ കഥാപാത്രം എനിക്കും ലഭിച്ചു: ജഗദീഷ്

മൂന്നാം സ്ഥാനത്തുള്ളത് ബോളിവുഡ് ചിത്രം 12th ഫെയില്‍ ആണ്. വിക്രാന്ത് മാസിയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. കിരണ്‍റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസാണ് നാലാം സ്ഥാനത്തുള്ളത്.

ആഗോള തലത്തില്‍ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയ സിനിമയാണ് ‘ലാപതാ ലേഡീസ്’. വടക്കേ ഇന്ത്യയിലെ സാങ്കല്‍പിക ഗ്രാമമായ നിര്‍മല്‍ പ്രദേശില്‍ 2001ല്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ആമിര്‍ ഖാന്‍, ജ്യോതി ദേശ്പാന്‍ഡെ കിരണ്‍ റാവു തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ നിതാന്‍ഷി ഖോയാല്‍, രവികൃഷന്‍ പ്രതിഭാരത്‌ന തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.

അഞ്ചും ആറും സ്ഥാനങ്ങളില്‍ ഹനുമാന്‍, മഹാരാജ എന്നീ ചിത്രങ്ങള്‍ ഇടംപിടിച്ചപ്പോള്‍ ഏഴാം സ്ഥാനത്തുള്ളത് മലയാളത്തിന്റെ സ്വന്തം മഞ്ഞുമ്മല്‍ ബോയ്‌സ് ആണ്.

മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്.

ചിദംബരം സംവിധാനം ചെയ്ത ചിത്രം 2006 ല്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര തിരിച്ച സുഹൃത്തുക്കളുടെ കഥയായിരുന്നു പറഞ്ഞത്.

പുഷ്പ 2 വിനായി 300 കോടിയല്ല അല്ലു വാങ്ങിയത്; പ്രതിഫലത്തെ കുറിച്ച് ജിസ് ജോയ്

എട്ടാം സ്ഥാനത്തുള്ളത് വിജയ് ചിത്രം ദി ഗോട്ട് ആണ്. ബോക്സ് ഓഫീസില്‍ വന്‍ മുന്നേറ്റം നടത്തിയ ചിത്രം 400 കോടി രൂപയാണ് ആഗോള തലത്തില്‍ നേടിയത്.

കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറാണ് ഒമ്പതാം സ്ഥാനത്തുള്ളത്. ജീത്തുമാധവ് സംവിധാനം ചെയ്ത ആവേശമാണ് പത്താം സ്ഥാനത്തുള്ളത്. ഫഹദ് ഫാസില്‍ രംഗണ്ണനായി തകര്‍ത്താടിയ ചിത്രം മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.

Content Highlight: Most Searched Movies in 2024

 

 

 

Exit mobile version