ഒരു വര്‍ഷം രണ്ട് സിനിമയില്‍ കൂടുതല്‍ ലഭിക്കുന്ന നടിമാര്‍ ഇന്ന് മലയാളം ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്ന് നടി സുരഭി ലക്ഷ്മി. അങ്ങനെ വരുമ്പോള്‍ വരുന്ന കഥാപാത്രങ്ങള്‍ ചെയ്യുകയല്ലാതെ മറ്റ് വഴികളില്ലെന്നും സുരഭി പറയുന്നു.
കരിയറിന്റെ തുടക്കത്തിലൊന്നും കഥാപാത്രം തിരഞ്ഞെടുത്ത് അഭിനയിക്കലൊന്നും സാധ്യമായിരുന്നില്ലെന്നും അന്ന് തന്നിലേക്ക് വരുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യുക എന്നതായിരുന്നു രീതിയെന്നും സുരഭി പറയുന്നു.
‘ഒരു വര്‍ഷം രണ്ട് സിനിമയില്‍ കൂടുതല്‍ ലഭിക്കുന്ന നടിമാര്‍ നമ്മുടെ ഇഡസ്ട്രിയില്‍ ഇല്ലെന്നിരിക്കെ കഥാപാത്രം തിരഞ്ഞെടുത്ത് അഭിനയിക്കലൊന്നും തുടക്കത്തില്‍ സാധ്യമായിരുന്നില്ല. കിട്ടിയവയെല്ലാം ചെയ്തു.
വിദ്യാഭ്യാസവായ്പ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച പെണ്‍കുട്ടിയായിരുന്നു വെള്ളിത്തിരയിലെ എന്റെ ആദ്യ കഥാപാത്രം. ദരിദ്രരായതിനാല്‍ തിരിച്ചടവ് ശേഷിയില്ലെന്ന് വിധിയെഴുതിയാണ് വായ്പ നിഷേധിക്കപ്പെട്ടത്.
ഇത്തരം ‘ഡള്‍’ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അതുപോലുള്ളവ തന്നെയാണു വീണ്ടും വരിക. ഇപ്പോഴും കൈ നിറയെ അവസരങ്ങളുണ്ടായിട്ടല്ല. എങ്കിലും ഒരു കാര്യം തീരുമാനിച്ചു.
എന്റെ ഒരു സിനിമയിലും ഞാന്‍ പൂര്‍ണ സന്തുഷ്ടനല്ല: മണിരത്‌നം
ചെയ്ത അതേ രീതിയിലുള്ള കഥാപാത്രങ്ങള്‍ ഒഴിവാക്കും മാണിക്യം പോലെയൊരു ശക്തമായ കഥാപാത്രം കിട്ടുന്നത് ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്.
പദ്മ, കള്ളന്‍ ഡിസൂസ തുടങ്ങിയ സിനിമകളിലേതു നല്ല കഥാപാത്രങ്ങളായിരുന്നു. എന്നിരുന്നാലും നന്നായി വിജയം നേടുന്ന കമേഴ്സ്യല്‍ സിനിമയില്‍ എത്തിപ്പെട്ടാല്‍ മാത്രമേ നമുക്ക് ലഭിച്ച അംഗീകാരങ്ങള്‍ പോലും സാധാരണക്കാര്‍ തിരിച്ചറിയുകയുള്ളൂ. ആ അവസരമാണ് മാണിക്യം കൊണ്ടു തന്നത്,’ സുരഭി പറഞ്ഞു.
Content Highlight: Surabhi Lekshmi About Opportunities in Malayalam Movie