വിവാഹശേഷവും സ്ത്രീകള്‍ അഭിനയിക്കുന്നത് സിനിമയില്‍ സംഭവിച്ച നല്ലൊരു മാറ്റമായാണ് കാണുന്നതെന്ന് നടി ആത്മീയ രാജന്‍.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനും അവ പരിഗണിക്കപ്പെടാനും പറ്റുന്ന ഒരവസ്ഥ ഇന്ന് സിനിമയിലുണ്ട്. അതിന്റെ മാറ്റം സിനിമയിലെ എല്ലാ മേഖലയിലും കാണാന്‍ പറ്റുമെന്നും ആത്മീയ പറഞ്ഞു.
ഇന്ന് വിവാഹശേഷം ജോലി ചെയ്യണ്ട എന്ന് ഏതെങ്കിലും പെണ്‍കുട്ടിയോട് പറഞ്ഞാല്‍ അവളത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. വിവാഹം വേണ്ട എന്ന് തീരുമാനിച്ചാലും ജോലി ചെയ്യുന്നില്ല എന്ന് ആരും പറയില്ല.
ഞാനും സനൂപും തമ്മില്‍ പ്രണയം തുടങ്ങുന്ന കാലത്ത് തന്നെ ഞാന്‍ സിനിമാനടിയാണ്. ഇതുവരെ ഒരിക്കല്‍ പോലും സിനിമ വിടണമെന്ന് പറഞ്ഞിട്ടില്ല.
അങ്ങനെ അഭിനയിക്കുന്നത് എളുപ്പമല്ല സുരാജിനെ നമിക്കണം: വിനായകൻ
പുതിയകാലത്ത് നടിമാരൊന്നും അങ്ങനെ വിവാഹശേഷം അഭിനയം നിര്‍ത്തുന്നവരല്ല. കാലം മാറിക്കഴിഞ്ഞു. പണ്ട് ചിലരൊക്കെ അങ്ങനെ ചെയ്തത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.
ചില സിനിമകളിലെ കഥാപാത്രം സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും അതിന്റെ കഥാവഴിയിലെ പ്രാധാന്യം കൊണ്ട് ശ്രദ്ധനേടാറുണ്ട്. ജോസഫിലെ കഥാപാത്രം അത്തരത്തിലൊന്നായിരുന്നു.
തിരക്കഥ വായിക്കാതെ ചെയ്യാമെന്നേറ്റ സിനിമയാണ് ഗോളം: ചിന്നു ചാന്ദ്‌നി
കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റി. ഇതുവരെയുള്ള യാത്രയില്‍ കുറേ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇതുവരെയുള്ള കരിയര്‍ ഗ്രാഫ് എനിക്കിഷ്ടമാണ്.
മനംകൊത്തി പറവൈ, ജോസഫ്, കോള്‍ഡ് കേസ്, മാര്‍ക്കോണി മത്തായി, ജോണ്‍ ലൂഥര്‍ , ഷെഫീഖിന്റെ സന്തോഷം, അദൃശ്യം തുടങ്ങി ഒരു പിടി നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കൂട്ടിവെച്ചതാണ് എന്റെ ഇതുവരെയുള്ള സിനിമ കരിയര്‍,’ ആത്മീയ പറഞ്ഞു.
Content Highlight: Actresses Quit Films After Marriage because of Pressure says actress athmeeya