ദിവ്യക്കുട്ടീ, എന്താ ഷോളിടാതിരുന്നത് എന്ന് ചോദിക്കുന്ന ഷോവനിസ്റ്റായിരുന്നു വിനീത്: രാകേഷ് മണ്ടോടി

/

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെ കുറിച്ചുള്ള രസകരമായ കഥകള്‍ പങ്കുവെക്കുകയാണ് വിനീതിന്റെ ബന്ധുവും തിരക്കഥാകൃത്തുമായ രാകേഷ് മണ്ടോടി.

ഒരു ജാതി ജാതകം സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് വിനീതിന്റെ കുട്ടിക്കാലത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ രാകേഷ് സംസാരിച്ചത്.

വിനീതിന്റെ ആദ്യപ്രണയം 7ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നെന്നും പിന്നീട് വലിയ പയ്യനായ ശേഷം ദിവ്യയെ പ്രണയിക്കുന്ന സമയത്തൊക്കെ വിനീത് വലിയ ഷോവനിസ്റ്റ് ആയിരുന്നെന്നും രാകേഷ് പറയുന്നു.

എന്റെ ബോഡി ലാംഗ്വേജില്‍ നിന്ന് മനസിലായിട്ടും അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു, അതത്ര നിഷ്‌ക്കളങ്കമല്ല: ഐശ്വര്യ ലക്ഷ്മി

ദിവ്യ ഷോള്‍ ഇടാതെയാണ് വരുന്നതെങ്കില്‍ ദിവ്യക്കുട്ടീ എന്താ ഷോളിടാതിരുന്നത് മോളേ എന്ന് ചോദിക്കുന്ന ടൈപ്പായിരുന്നെന്നും രാകേഷ് പറയുന്നു.

‘ഇപ്പോഴത്തെ വിനീതിനെ നോക്കണ്ട. ഇവന്‍ പണ്ട് ഷോവനിസ്റ്റായിരുന്നു. ഞാന്‍ ചെന്നൈയില്‍ പോയ സമയത്ത് ഇവനും ദിവ്യയും പ്രണയത്തിലാണ്.

ദിവ്യ ഷോളിട്ട് വന്നിട്ടില്ലെങ്കില്‍ ദിവ്യക്കുട്ടീ ഷോളേവിടേ എന്നൊക്കെ ചോദിക്കുന്ന ആളായിരുന്നു. പക്ഷേ പിന്നീട് ഇവന്‍ ഭയങ്കര പ്രോഗ്രസീവ് ആയി. ഇപ്പോള്‍ അടിപൊളിയായി. ഈ പറയുന്ന ഞാനുള്‍പ്പെടെ അന്ന് ഒരുപക്ഷേ അങ്ങനെ ആയിരിക്കും.

ഒരൊറ്റ പടം മതി നിവിന്‍ ചേട്ടന് ; തിരിച്ചു വന്നാല്‍ പിന്നെ പൊളിയായിരിക്കും: ബേസില്‍

പിന്നെ വിനീത് പ്രണയ ഭിക്ഷുകനായിരുന്നു. ഇടയ്ക്കിടെ എന്റെ അടുത്ത് വരും. രാജേഷേട്ടാ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് പറയും. ഇവന്റെ ആദ്യത്തെപ്രണയം തുടങ്ങുന്നത് 7ാം ക്ലാസിലാണ്.

എനിക്ക് അവളുടെ പേര് വരെ ഓര്‍മയുണ്ട്. അത് ഞാന്‍ പറയുന്നില്ല. രാജേഷേട്ടാ ഇങ്ങനെ ഒരു പ്രണയമുണ്ട് എന്നൊക്കെ പറഞ്ഞ് തുടങ്ങും. വല്ലാത്തൊരു പ്രണയഭിക്ഷുകനായിരുന്നു ഇവന്‍,’ രാകേഷ് പറയുന്നു.

Content Highlight: Rakesh Mandoti about Vineeth Sreenivasan

Exit mobile version