ആ കുഞ്ഞിനൊപ്പം, ആവശ്യമായതെല്ലാം ചെയ്തുകൊടുക്കും; വിമര്‍ശനത്തിന് പിന്നാലെ പോസ്റ്റുമായി അല്ലു അര്‍ജുന്‍

/

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയില്‍ തുടരുന്ന ഒമ്പത് വയസുകാരന്റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് ആവര്‍ത്തിച്ച് നടന്‍ അല്ലു അര്‍ജുന്‍. കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ എല്ലാം ചെയ്തുകൊടുക്കുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

കുട്ടിയേയും കുടുംബത്തേയും ഉടന്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അല്ലു പങ്കുവെച്ചു.

അപകടവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം അല്ലു അര്‍ജുനെ കാണാന്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തി്‌ന്റെ വസതിയില്‍ എത്തിയിരുന്നു.

അവര്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന അല്ലു അര്‍ജുന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അല്ലുവിനെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി.

പിന്നില്‍ നിന്ന് കുത്തിയവരുണ്ട്, ഒരു പ്രൊജക്ടിനോട് നോ പറഞ്ഞാല്‍ പിന്നെ നമ്മള്‍ ശത്രുക്കളായി: ലിസ്റ്റിന്‍ സ്റ്റീഫന്‍

ഗുരുതരാവസ്ഥയില്‍ ഒരു കുട്ടി ആശുപത്രിയില്‍ കഴിയുമ്പോള്‍ അതിന് നേരിട്ടല്ലെങ്കിലും കാരണക്കാരനായ ഒരു വ്യക്തി ആഘോഷങ്ങള്‍ നടത്തുകയാണെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. തുടര്‍ന്നായിരുന്നു അദ്ദേഹം ഇസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുട്ടിക്കുള്ള പിന്തുണ അറിയിച്ചത്.

‘ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായ ശ്രീതേജിന് ഒപ്പം ഞാനുണ്ട്. നിയമപരമായ നടപടിക്രമങ്ങളുള്ളതുകൊണ്ട് ആ കുട്ടിയേയോ കുടുംബത്തേയോ ഇപ്പോള്‍ സന്ദര്‍ശിക്കുന്നില്ല.

എങ്കിലും എന്റെ പ്രാര്‍ഥന എപ്പോഴും അവര്‍ക്കൊപ്പമുണ്ട്. അവരുടെ കുടുംബത്തിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായവും ചെയ്തുകൊടുക്കും.

ആ കുട്ടി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ആഗ്രഹിക്കുന്നു.’ അല്ലു അര്‍ജുന്‍ പറഞ്ഞു.

എനിക്ക് എന്റെ രാഷ്ട്രീയമുണ്ട്, ഏതെങ്കിലും പ്രസ്ഥാനത്തിനോടോ പ്രത്യയശാസ്ത്രത്തോടോ അനുകമ്പയോ വിധേയത്വമോ ഇല്ല: പൃഥ്വിരാജ്

ഡിസംബര്‍ നാലാം തീയതി സിനിമയുടെ പ്രീമിയര്‍ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ദില്‍സുഖ്നഗര്‍ സ്വദേശിനിയായ രേവതി(39) മരിച്ചിരുന്നു.

ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ടായിരുന്നു അപകടം.

സംഭവത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അല്ലു അര്‍ജുന്‍ അറസ്റ്റിലാകുന്നത്. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തെങ്കിലും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

Exit mobile version