ഞാന്‍ എന്തോ വലിയ പെര്‍ഫോമന്‍സ് ചെയ്‌തെന്ന തരത്തില്‍ എവിടേയും പറഞ്ഞിട്ടില്ല, ഹൈപ്പ് എങ്ങനെ വന്നുവെന്ന് അറിയില്ല: ജഗദീഷ്

/

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാര്‍ക്കോ എന്ന സിനിമയില്‍ തന്റെ കഥാപാത്രം ഗംഭീര പെര്‍ഫോമന്‍സ് നടത്തിയെന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ജഗദീഷ്.

അങ്ങനെ താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും തന്റെ കഥാപാത്രത്തെ കൊണ്ട് പലതും ചെയ്യിപ്പിച്ചിട്ടുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു ജഗദീഷ് പറഞ്ഞത്.

‘ആ അഭിമുഖത്തില്‍ ഞാനും ഷറഫും സിനിമയുടെ പേര് പറഞ്ഞിട്ടില്ല. ഷറഫ് എന്റെ പേരും പറഞ്ഞിട്ടില്ല. ആ പറഞ്ഞതിന് എങ്ങനെ ഇത്രയും ഹൈപ്പ് വന്നു എന്നറിയില്ല.

ആസിഫിക്കയുടെ ആ സീന്‍ കണ്ട് ഞാന്‍ കരഞ്ഞുപോയി, അദ്ദേഹത്തിന്റെ ഈ യാത്രയില്‍ അഭിമാനം: അപര്‍ണ ബാലമുരളി

ഒന്നാമത്തെ കാര്യം വാഴയുടെ പ്രൊമോഷന്‍ സമയത്ത് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കുന്നു എന്നാണ്. ഞാന്‍ എന്തൊക്കെ ചെയ്തു എന്നല്ല.

കഥാപാത്രത്തിന്റെ കാര്യമാണ് പറഞ്ഞത്. അല്ലാതെ ഞാന്‍ തകര്‍ത്തിട്ടുണ്ട് കേട്ടോ എന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ പറഞ്ഞിട്ടില്ല. ഇനിയിട്ട് പറയുകയുമില്ല.

എന്നെ കൊണ്ട് ചെയ്യിച്ചിട്ടുണ്ട്, ഞാന്‍ അവിടെ നല്ല എഫേര്‍ട്‌സ് ഇട്ടിട്ടുണ്ട്. അത്ര മാത്രമേ എനിക്ക് പറയാന്‍ പറ്റുള്ളൂ. അല്ലാതെ ഞാന്‍ തകര്‍ത്തിട്ടുണ്ട് എന്ന് എന്തടിസ്ഥാനത്തില്‍ എനിക്ക് പറയാനാകും. പ്രേക്ഷകര്‍ കണ്ടിട്ട് പറയണം എത്ര നന്നായിട്ടുണ്ടെന്നും എത്രത്തോളം മെച്ചമായിട്ടുണ്ടെന്നും.

മഞ്ഞുമ്മലെ ചെക്കന്‍മാരും രംഗണ്ണനും തൂക്കിയ വര്‍ഷം; 2024 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സിനിമകള്‍

എന്റെ പെര്‍ഫോമന്‍സിനെ കുറിച്ചല്ല ഞാന്‍ ഒരിക്കലും പറഞ്ഞത്, ആ കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞത്. എന്റെ പ്രേക്ഷകരോട് ഞാന്‍ വിനയപൂര്‍വം പറയുകയാണ് ഞാന്‍ എന്റെ കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞത്. അതൊരു വില്ലനിയുള്ള കഥാപാത്രമാണ്,’ ജഗദീഷ് പറഞ്ഞു.

മാര്‍ക്കോയുടെ ഒരു ഹൈപ്പിന് കാരണം വയലന്‍സ് ആണോ എന്ന ചോദ്യത്തിന് ഷോലെയില്‍ വയലന്‍സ് ഇല്ലേ എന്നായിരുന്നു ജഗദീഷിന്റെ തിരിച്ചുള്ള ചോദ്യം. അവിടെ നമ്മള്‍ എന്താണ് ആഗ്രഹിക്കുന്നത് ഇത്രയും വയലന്‍സ് ചെയ്തയാള്‍ ശിക്ഷ ഏറ്റുവാങ്ങണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെയല്ലേ, ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish about Marco Movie and his Performance

Exit mobile version