എന്റെ കരിയര്‍ ബെസ്‌റ്റെന്ന് അച്ഛന്‍ പറഞ്ഞത് ആ സിനിമയെ കുറിച്ച്; പിന്നെ അഭിപ്രായം മാറ്റി: അര്‍ജുന്‍ അശോകന്‍

/

ഓസ്ലര്‍, ഭ്രമയുഗം പോലെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു കടന്നുപോയതെന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. തന്റെ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞ അഭിപ്രായത്തെ കുറിച്ചും അര്‍ജുന്‍ സംസാരിക്കുന്നുണ്ട്.

തന്റെ കരിയര്‍ ബെസ്റ്റായി അച്ഛന്‍ പറഞ്ഞ ഒരു സിനിമ ഉണ്ടായിരുന്നെന്നും എന്നാല്‍ ഭ്രമയുഗം കണ്ട ശേഷം ആ അഭിപ്രായം മാറിയെന്നും അര്‍ജുന്‍ പറയുന്നു.

ഏത് ജോണറില്‍ വന്നാലും മികച്ച സിനിമകളാണെങ്കില്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തെളിഞ്ഞ വര്‍ഷം കൂടിയായിരുന്നു 2024 എന്നും അത് ഉയര്‍ന്നു വരുന്ന പുതിയ സംവിധായകര്‍ക്ക് പ്രചോദനമാണെന്നും അര്‍ജുന്‍ പറഞ്ഞു.

‘2024 നെ കുറിച്ച് പറഞ്ഞാല്‍ ഓസ്‌ലറില്‍ നിന്നാണ് ശരിക്കും എനിക്ക് ഒരു തുടക്കം കിട്ടിയത്. ഓസ്‌ലറിലെ ആ ലാസ്റ്റിലെ പരിപാടി. ഒരു ഹാഫ് ഡേ പോയി ഷൂട്ട് ചെയ്ത് വന്നതാണ്.

എനിക്ക് പറ്റുന്നില്ലെടാ! തമിഴ്‌നാട്ടിലെ തിയേറ്ററില്‍ ഇരുന്ന് ഭാസി കരച്ചിലോട് കരച്ചില്‍: ബാലു വര്‍ഗീസ്

അവിടുന്ന് തുടങ്ങി ഭ്രമയുഗം വരെ പോയ വര്‍ഷം വന്‍ ഹാപ്പിയായിരുന്നു. ഭ്രമയുഗം ഇറങ്ങുന്നതിന്റെ ടെന്‍ഷന്‍ തീര്‍ത്തത് പ്രേമലു കണ്ടാണ്.

എല്ലാ ജോണറിലുള്ള പടങ്ങളും മലയാളികള്‍ സ്വീകരിച്ചു എന്നത് സംവിധായകര്‍ക്ക് പ്രചോദനമാണ്. പിന്നെ നമുക്കും കഥ കേള്‍ക്കുമ്പോള്‍ പുതിയ ടൈപ്പ് പരിരാടി പിടിക്കാനുള്ള ഒരു ധൈര്യവും ലഭിച്ചു.

ഭ്രമയുഗം ഇറങ്ങിയ ശേഷമാണ് ഒരു നടനെന്ന നിലയില്‍ ഞാന്‍ ബെറ്റര്‍ ആകുന്നുണ്ടെന്ന് സ്വയം തോന്നിയത്. പിന്നെ അച്ഛന്‍ എന്റെ സിനിമകള്‍ എല്ലാം കണ്ടിരുന്നു.

ഇത്രയും നാളും പടം ചെയ്തതില്‍ വെച്ചിട്ട് നിന്റെ കരിയര്‍ ബെസ്റ്റ് പടമാണെന്ന് പറഞ്ഞത് രോമാഞ്ചം കണ്ട ശേഷമാണ്.

മലയാളത്തിന്റെ വിജയട്രാക്കില്‍നിന്ന് മാറിപ്പോകുന്ന ഒരു സിനിമ ഒരിക്കലും എന്റേത് ആകരുതേ എന്ന് പ്രാര്‍ത്ഥിച്ചു: ആസിഫ് അലി

പിന്നീട് ഭ്രമയുഗം ഇറങ്ങിയപ്പോള്‍ ഈ പടത്തില്‍ നീ വൃത്തിക്ക് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. സാധാരണ ഓരോ സിനിമ കണ്ടാലും കുഴപ്പമില്ല എന്നേ പറയാറുള്ളൂ.

ഈ രണ്ട് പടങ്ങളും ഭയങ്കരമായി അച്ഛന്‍ സംസാരിച്ച പടങ്ങളാണ്. കുഴപ്പമില്ല എന്നാണ് പലപ്പോഴും പറയുക. അത് കേട്ടപ്പോള്‍ എനിക്കും വലിയ സന്തോഷമായി. പ്രൗഡ് മൊമന്റ് എന്നൊക്കെ പറയാം,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.

Content Highlight: Arjun Ashokan about His Career Best Movie

Exit mobile version