കൊത്ത് എന്ന സിനിമയെ കുറിച്ചും സെറ്റിലെ രസകരമായ ചില സംഭവങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.
കൊവിഡ് സമയമായിരുന്നു കൊത്തിന്റെ ഷൂട്ട് നടന്നതെന്നും ആ സമയത്ത് ആര്‍ക്കെങ്കിലും കൊവിഡ് ഉണ്ടെന്ന് അറിഞ്ഞാല്‍ ആ വഴിക്ക് പിന്നെ നമ്മള്‍ പോവില്ലെന്നും ആസിഫ് പറഞ്ഞു.
കൊവിഡ് ഭേദമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ആ ദിവസമാണ് നിഖില കൊത്തില്‍ ജോയിന്‍ ചെയ്തതെന്നും ബിരിയാണി ചെമ്പ് പൊട്ടിച്ചിട്ട് പോലും നിഖിലയ്ക്ക് മണം അറിയാന്‍ പറ്റിയില്ലെന്നും ആസിഫ് പറയുന്നു.
ലാലേട്ടൻ കുസൃതി നിറഞ്ഞ ഒരാൾ, എന്നാൽ മമ്മൂക്ക ഒരു സഹോദരനെ പോലെ: റോണി ഡേവിഡ്
‘നിഖില ജോയ്ന്‍ ചെയ്യുന്നത് ഒരു ഞായറാഴ്ച ആണ്. അന്ന് ലൊക്കേഷനില്‍ ബിരിയാണി ഉണ്ട്. നിഖിലയ്ക്ക് നെഗറ്റീവ് ആയി എന്ന് എല്ലാവരും പറയുന്നുണ്ട്.
ഫസ്റ്റ് ഞങ്ങള്‍ എടുക്കുന്ന സീക്വന്‍സ് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യരാത്രിയാണ്.
മുറിക്കകത്താണ് ഷൂട്ട് ചെയ്യുന്നത്. അപ്പോള്‍ ഒരു ക്ലോസ് കോണ്‍ടാക്ട് എന്തായാലും വരും. അപ്പോള്‍ ഈ കോവിഡിനോടുള്ള പേടി ഭയങ്കരമായുണ്ട്.
ആ സിനിമ റി റിലീസ് ചെയ്താല്‍ പുതിയ ആള്‍ക്കാരുടെ തെറി കൂടി കേള്‍ക്കേണ്ടി വരും: ധ്യാന്‍ ശ്രീനിവാസന്‍
നിഖില ലൊക്കേഷനിലേക്ക് വന്നു. ഞാന്‍ ഇങ്ങനെ മാറി നില്‍ക്കുമ്പോള്‍ ബിരിയാണി ചെമ്പാണ് ഞങ്ങളുടെ നടുക്ക് നില്‍ക്കുന്നത്.
ഇതിന്റെ ദം ഇങ്ങനെ പൊട്ടിക്കുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഇങ്ങനെ ഹാ… എന്ന് പറഞ്ഞ് ഇങ്ങനെ ആ സ്‌മെല്‍ പിടിച്ചെടുക്കുമ്പോള്‍ നിഖില ഇങ്ങനെ ഒരു വികാരവും ഇല്ലാതെ നില്‍ക്കുകയാണ്.
മണം കിട്ടുന്നില്ലേയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു, ആസിഫ് പറയുന്നു.
റോഷന്‍ സംസാരിച്ചു. ഒടുവില്‍ ദം പൊട്ടിച്ചപ്പോള്‍ ആസിഫിക്ക ‘എന്താ മണം അല്ലേ’ എന്ന് ചോദിച്ചപ്പോള്‍ മണം ഇല്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. അപ്പോഴത്തേക്ക് തന്നെ എല്ലാവരും ഒരടി മാറി നിന്നു(ചിരി),’ നിഖില പറഞ്ഞു.
Content Highlight: Asif Ali About Kothu Movie and First night shoot and covid