ലാലേട്ടൻ കുസൃതി നിറഞ്ഞ ഒരാൾ, എന്നാൽ മമ്മൂക്ക ഒരു സഹോദരനെ പോലെ: റോണി ഡേവിഡ്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ തലപ്പത്ത് നിൽക്കുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. എൺപതുകൾ മുതൽ മലയാളികൾ കാണുന്ന ഈ മുഖങ്ങൾ മലയാള സിനിമയുടെ യശസ് മറ്റ് ഭാഷകൾക്ക് മുന്നിൽ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ആ സിനിമ റി റിലീസ് ചെയ്താല്‍ പുതിയ ആള്‍ക്കാരുടെ തെറി കൂടി കേള്‍ക്കേണ്ടി വരും: ധ്യാന്‍ ശ്രീനിവാസന്‍

സൂപ്പർ സ്റ്റാറുകൾ എന്നതിനുപരി മികച്ച നടന്മാരായും നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികളുടെ അഭിമാനമാണ്. ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ്.


മോഹൻലാൽ കുട്ടിത്തമുള്ള ഒരാളാണെന്നും എല്ലാ കാര്യത്തിലും കുസൃതി നിറഞ്ഞ ഒരാളാണെന്നും റോണി പറയുന്നു. എന്നാൽ മമ്മൂട്ടി തനിക്കൊരു വലിയ സഹോദരനെ പോലെയാണെന്നും എല്ലാ കാര്യത്തിലും അദ്ദേഹത്തിന് ശ്രദ്ധയുണ്ടെന്നും റോണി പറഞ്ഞു. ബിഹൈന്റ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു റോണി.

മമ്മൂക്കയുടെ വില്ലനായി ഞാന്‍ വരുന്ന പ്രൊജക്ട്, ഭയങ്കര ഇന്‍ട്രസ്റ്റിങ് ആയ സിനിമ, ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു: പൃഥ്വിരാജ്
‘ലാൽ സാറിന്റെ ക്യാരക്ടർ നമുക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ്. ഭയങ്കര കുട്ടിത്തം ഉള്ള ഒരാളാണ് അദ്ദേഹം. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ തന്നെ.. ആണല്ലേ, എന്തുണ്ട് സുഖമല്ലേ.. സുഖമായിട്ട് ഇരിക്കണം കേട്ടോ എന്നൊക്കെയാണ് പുള്ളി പറയുക.

അത് കേൾക്കുമ്പോൾ തന്നെ നല്ല രസമാണ്. കാരണം നമ്മൾ എത്രയോ വർഷമായിട്ട് കാണുന്ന ആളാണ്. നല്ല വൈബ്രന്റായിട്ടുള്ള ഒരാളാണ് അദ്ദേഹം. നല്ല കുസൃതി ഉള്ള ഒരാളാണ് ലാലേട്ടൻ. പക്ഷെ മമ്മൂക്ക ഒരു നല്ല ടീച്ചറെ പോലെയാണ്.

അല്ലെങ്കിൽ വലിയൊരു സഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ സ്പോട്ട് ഡെലിവറിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്യാരക്ടർ. സ്നേഹമാണെങ്കിലും അതുപോലെ പ്രകടിപ്പിക്കും. എല്ലാവരെയും അദ്ദേഹം ശ്രദ്ധിക്കും. ഇപ്പോൾ, ഉണ്ടയിലെ മണി സാർ എന്ന കഥാപാത്രം ചെയ്യുന്ന സമയം അതിലുള്ള എല്ലാവരെയും മമ്മൂക്ക ശ്രദ്ധിക്കുമായിരുന്നു.

എന്റെ മച്ചാ എവിടുന്നാണ് നിനക്ക് മാത്രം ഇതുപോലുള്ള സിനിമ കിട്ടുന്നത്; ഡി.ക്യുവിനോട് റാണ ദഗുബാട്ടി

അതിലൊരാൾ മിസ്സിങ് ആണെങ്കിൽ പോലും പുള്ളി അപ്പോൾ തന്നെ, മറ്റവൻ എവിടെ പോയി എന്ന് ചോദിക്കും. അങ്ങനെ എല്ലാവരെ കുറിച്ച് ചോദിച്ച് എല്ലാത്തിനും ഉത്തരമൊക്കെ പറയുന്ന ഒരാളാണ് മമ്മൂക്ക,’റോണി ഡേവിഡ് പറയുന്നു.

 

 

Content Highlight: Rony David About Mammootty And Mohanlal

Exit mobile version