ആ സിനിമ റി റിലീസ് ചെയ്താല്‍ പുതിയ ആള്‍ക്കാരുടെ തെറി കൂടി കേള്‍ക്കേണ്ടി വരും: ധ്യാന്‍ ശ്രീനിവാസന്‍

/

തിര എന്ന സിനിമ റി റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ഇപ്പോഴത്തെ തലമുറ ആ സിനിമയെ എങ്ങനെ എടുക്കുമെന്ന് അറിയില്ലെന്നും റി റിലീസ് ചെയ്താലും സിനിമ നേരിടാന്‍ പോകുന്ന ചില ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ധ്യാന്‍ പറഞ്ഞു.

‘ഇപ്പോഴത്തെ ജെന്‍സി കിഡ്‌സ് അല്ലെങ്കില്‍ പുതിയ ആള്‍ക്കാര്‍ക്കിടയില്‍ തിര സിനിമയ്ക്ക് പോപ്പുലാരിറ്റിയൊക്കെ വന്നിട്ടുണ്ടെന്ന് തോന്നുന്നു. അന്ന് കുറച്ച് എഹെഡ് ഓഫ് ടൈം ആയി തോന്നിയ സിനിമയാണ് തിര.

എന്റെ മച്ചാ എവിടുന്നാണ് നിനക്ക് മാത്രം ഇതുപോലുള്ള സിനിമ കിട്ടുന്നത്; ഡി.ക്യുവിനോട് റാണ ദഗുബാട്ടി

പൊട്ടി എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ അന്ന് വലിയൊരു ഓളമൊന്നും ആ സിനിമ ഉണ്ടാക്കിയിട്ടില്ല. ആവറേജ് ആണ്. വലിയൊരു ഹിറ്റിന് ശേഷം വിനീത് ശ്രീനിവാസന്‍ ചെയ്ത ആവറേജ് സിനിമ എന്നതിന് അപ്പുറം പോയില്ല.

അപ്പോള്‍ പുള്‌ളിക്ക് അത് സെലിബ്രേറ്റ് ചെയ്യാനുള്ള മൂഡ് പോയി. റി റിലീസിന് സാധ്യത ഇല്ലാതെയില്ല. റിലീസ് ചെയ്യുകയാണെങ്കില്‍ അതൊരു വേറൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആയിരിക്കും.

അപ്പോഴും ഒരു പ്രശ്‌നം അന്ന് ഈസി റിഗ് എന്ന് പറയുന്ന ഹാന്‍ഡ് ഹെല്‍ഡ് ആയിട്ടുള്ള ക്യാമറയാണ് സിനിമയില്‍ ഉപയോഗിച്ചത്. ജോമോന്‍ അമേരിക്കയില്‍ നിന്ന് കൊണ്ടുവന്നതാണ്.

തിര എനിക്ക് തോന്നുന്നു മലയാളത്തില്‍ അവസാനം ഫിലിമില്‍ ഇറങ്ങിയ കൂട്ടത്തിലുള്ളതാണ്. ഏറ്റവും ഒടുവില്‍ ഇറങ്ങിയത് പിക്കറ്റ് 43യും അതിന് മുന്‍പ് വന്നത് തിരയുമാണ്.

മമ്മൂക്കയുടെ വില്ലനായി ഞാന്‍ വരുന്ന പ്രൊജക്ട്, ഭയങ്കര ഇന്‍ട്രസ്റ്റിങ് ആയ സിനിമ, ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു: പൃഥ്വിരാജ്

അതുകൊണ്ട് തന്നെ വരുന്ന ഔട്ട് സ്‌പോര്‍ട്ടില്‍ കാണാന്‍ പറ്റാത്തതുകൊണ്ടുള്ള ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഈസി റിഗ് ആയതുകൊണ്ട് മൂവ്‌മെന്റിന്റെ ബ്രീത്തിങ് കൂടിയിട്ട് ഭയങ്കര പ്രശ്‌നമായിരുന്നു.

ചിലര്‍ക്ക്് തിയേറ്ററില്‍ സിനിമ കണ്ടിട്ട് തലവേദനയൊക്കെ എടുത്തു. അതുകൊണ്ട് തന്നെ ഇന്ന് റി റിലീസ് ചെയ്യുകയാണെങ്കില്‍ പുതിയ ജനറേഷനിലെ ആള്‍ക്കാരുടെ തെറി കൂടി കേള്‍ക്കേണ്ടി വരുമെന്ന സംശമുണ്ട്. ടിവിയില്‍ വലിയ കുഴപ്പമില്ല. ബിഗ് സ്‌ക്രീനില്‍ വരുമ്പോള്‍ ഇപ്പോഴും ആ ബ്രീത്തിങ് ഇഷ്യും കുഴപ്പമാണെന്ന് തോന്നും,’ ധ്യാന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan about Thira Movie Re Release

Exit mobile version