അടുത്തടുത്തായി വന്ന മിക്കവാറും സിനിമകളില്‍ തന്റെ കഥാപാത്രം മരിക്കുന്നതായി കാണിക്കുന്നുണ്ടെന്നും അത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും നടന്‍ ദിലീഷ് പോത്തന്‍.
എണ്‍പതിലേറെ സിനിമകളില്‍ താന്‍ അഭിനയിച്ചു കഴിഞ്ഞെന്നും അതില്‍ ആകെ മൂന്നോ നാലോ സിനിമകളിലേ താന്‍ മരിക്കുന്നതായി കാണിക്കുന്നുള്ളൂവെന്നും ദിലീഷ് പറഞ്ഞു.
എന്നാല്‍ ഒരു മാസത്തില്‍ ഇറങ്ങിയ മൂന്ന് സിനിമകളില്‍ അത് ആവര്‍ത്തിച്ചെന്നും അങ്ങനെയാണ് ആ ട്രോഫി കിട്ടിയതെന്നും ദിലീഷ് പറയുന്നു.
താരങ്ങളുടെ മതം മുതല്‍ അവരുടെ രാഷ്ട്രീയം വരെ ഇന്ന് ചര്‍ച്ചയാകുന്നില്ലേ: ആസിഫ് അലി
സിനിമയുടെ അവസാനം ഒന്നുകില്‍ കഥാപാത്രം മരിക്കും. അല്ലെങ്കില്‍ കാടുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളായിരിക്കും അതെന്തുകൊണ്ടാണെന്ന ചോദ്യത്തിനായിരുന്നു ദിലീഷിന്റെ മറുപടി.
ഇതില്‍ ആകെ നാലോ അഞ്ചോ സിനിമയിലേ ഞാന്‍ മരിച്ചിട്ടുള്ളൂ. എന്നാല്‍ അടുത്തിടെ ഒരു മാസത്തില്‍ എന്റെ മൂന്ന് പടം വന്നു. മൂന്നിലും മരിച്ചു. അതില്‍ കിട്ടിയ ട്രോഫിയാണ്. അത്രയേ ഉള്ളൂ.
പിന്നെ കുറച്ച് നാടന്‍ ക്യാരക്ടേഴ്‌സിലേക്ക് എന്നെ റെഗുലറായി വിളിക്കാറുണ്ട്. എന്റെ ശരീരപ്രകൃതിയും സംസാര ശൈലിയും അത്തരം കഥാപാത്രങ്ങളോട് കൂടുതല്‍ യോജിക്കുന്നതുകൊണ്ടായിരിക്കാം അത്. വരുന്ന കഥാപാത്രങ്ങള്‍ സ്വീകരിക്കുക എന്നതേ നമുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
Content Highlight: Dileesh Pothan about His Roles