മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഭദ്രന്‍. ഒരുപിടി മികച്ച ചിത്രങ്ങള്‍ ഭദ്രന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ കരിയര്‍ പരിശോധിക്കുമ്പോള്‍ ഭദ്രന്‍ സംവിധാനം ചെയ്ത നിരവധി ഹിറ്റ് ചിത്രങ്ങള്‍ കാണാം.
മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും ഓരോരുത്തരും ചെയ്തുവെച്ചിരിക്കുന്ന സിനിമകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഭദ്രന്‍. മമ്മൂട്ടി ചെയ്തുവെച്ചിരിക്കുന്ന ചില കഥാപാത്രങ്ങള്‍ ഒരിക്കലും മറ്റൊരാള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്താല്‍ തന്നെ അതിന് പൂര്‍ണതയുണ്ടാകില്ലെന്നുമാണ് ഭദ്രന്‍ പറയുന്നത്. ഭദ്രന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു അയ്യര്‍ ദി ഗ്രേറ്റ്.
അങ്ങനെ ഒന്ന് സംഭവിച്ചിരുന്നെങ്കില്‍ കിഷ്‌കിന്ധാകാണ്ഡം പൊളിഞ്ഞേനെ: കലാസംവിധായകന്‍ സജീഷ് താമരശേരി
എന്നാല്‍ അയ്യര്‍ ദി ഗ്രേറ്റിലെ വേഷം മമ്മൂട്ടിക്ക് മാത്രമേ ചെയ്യാന്‍ കഴിയുള്ളുവെന്നും മോഹന്‍ലാലിന് സാധിക്കില്ലെന്നും ഭദ്രന്‍ പറയുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത വടക്കന്‍ വീരഗാഥയിലെ വേഷത്തിലേക്കൊന്നും മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ഭദ്രന്‍ കാന്‍ ചാനല്‍ മീഡിയയോട് പറഞ്ഞു.
‘ചിലര്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട് അയ്യര്‍ ദി ഗ്രേറ്റിലെ സൂര്യ നാരായണന്റെ വേഷമൊക്കെ മോഹന്‍ലാലിന് അഭിനയിച്ചൂടെ, നെടുമുടി വേണുവിന് അഭിനയിച്ചൂടെ എന്നൊക്കെ. അവരോട് എനിക്ക് പറയാനുള്ളത് കഴിയില്ല എന്ന് തന്നെയാണ്.
ലാല്‍ സാറിനെ വെച്ചെടുക്കുന്ന സിനിമ പരാജയപ്പെട്ടാല്‍ എന്നെ കാത്തിരിക്കുന്നത് ഇതാണ്: തരുണ്‍ മൂര്‍ത്തി
ചില വേഷങ്ങള്‍ മമ്മൂട്ടി അഭിനയിച്ചാല്‍ മാത്രമേ അതിന് വെടിപ്പുണ്ടാവുകയുള്ളൂ. ഹരിഹരന്‍ സാറിന്റെ വടക്കന്‍ വീരഗാഥയിലെ വേഷം വേറേ ആരാണ് അത്ര ഭംഗിയായി ചെയ്യുക.
വടക്കന്‍ വീരഗാഥയിലെ ചന്തുവായി മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഇത് മമ്മൂട്ടിക്ക് ഞാന്‍ കൊടുക്കുന്ന കോംപ്ലിമെന്റ് ഒന്നുമല്ല. അതാണ് സത്യം,’ഭദ്രന്‍ പറയുന്നു.
Content Highlight: Director Bhadran about Mammootty performance and Mohanlal