മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. റഹ്‌മാന്‍ നായകനായ സിനിമയില്‍ വില്ലനായിട്ടാണ് ബാബു ആന്റണി എത്തിയത്.
ചിലമ്പില്‍ നായികയായത് ശോഭനയായിരുന്നു. ഇപ്പോള്‍ റഹ്‌മാനെ കുറിച്ചും ചിലമ്പ് സിനിമയെ കുറിച്ചും പറയുകയാണ് ബാബു ആന്റണി. വണ്‍ റ്റു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
Also Read: മമ്മൂട്ടിയുമൊത്തൊരു സിനിമ ചെയ്തിട്ട് മുപ്പത് വർഷമായി, അതിന് കാരണമുണ്ട്: സിബി മലയിൽ
‘ആ സിനിമ സത്യത്തില്‍ എനിക്ക് വലിയൊരു സര്‍പ്രൈസായിരുന്നു. എന്റെ ആദ്യ സിനിമയായിരുന്നു ചിലമ്പ്. അന്ന് സിനിമയില്‍ അവസരം ചോദിച്ച് ഞാന്‍ ഭരതേട്ടന്റെ അടുത്തേക്ക് ചെല്ലുകയായിരുന്നു. അദ്ദേഹം ചിലമ്പെന്ന സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.
ഹീറോ റഹ്‌മാനാണെന്ന് പറഞ്ഞതും സന്തോഷം തോന്നി. ഞാന്‍ സത്യത്തില്‍ റഹ്‌മാന്റെ വലിയ ഒരു ഫാനായിരുന്നു. ഇപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ ഫാന്‍ തന്നെയാണ് കേട്ടോ. അന്ന് ആ സിനിമയില്‍ എന്ത് വേഷമായിരിക്കും എനിക്ക് ലഭിക്കുകയെന്ന് ഞാന്‍ ഒരുപാട് ചിന്തിച്ചിരുന്നു.
ചെറിയ എന്തെങ്കിലും വേഷമാകും കിട്ടുന്നതെങ്കില്‍ കൂടെ അതില്‍ അഭിനയിക്കാമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പിന്നീടാണ് വില്ലന്റെ വേഷമാണ് എനിക്ക് ചെയ്യാനുള്ളതെന്ന് ഞാന്‍ അറിയുന്നത്. സിനിമയില്‍ ഞാന്‍ കരാട്ടെയും റഹ്‌മാന്‍ കളരിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ആ രഹസ്യം മമ്മൂക്കയോട് പറഞ്ഞിട്ടില്ല, അതിന് മുന്‍പ് സച്ചി പോയി: പൃഥ്വിരാജ്
പിന്നെ സിനിമയുടെ കഥയൊക്കെ പറഞ്ഞു തന്നതോടെ ഞാന്‍ വളരെ എക്‌സൈറ്റഡായി. റഹ്‌മാന്‍ ആണെങ്കില്‍ അന്നും ഇന്നും സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. അദ്ദേഹം അന്ന് വലിയ നിലയിലുള്ള ഒരു സ്റ്റാറായിരുന്നു. കൂടെ അഭിനയിച്ച ശോഭനയാണെങ്കിലും ഒരു സൂപ്പര്‍ സ്റ്റാറാണ്.
പക്ഷെ ഞാന്‍ ഒരു വില്ലനാണെന്നോ തുടക്കകാരനാണെന്നോയുള്ള ചിന്ത റഹ്‌മാന് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്നോട് അദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു. വണ്ടിയില്‍ പോകുമ്പോള്‍ എന്നെയും കയറ്റി ഇരുത്തുമായിരുന്നു. ഹീറോയുടെ വണ്ടിയില്‍ പോകുന്നത് വലിയ സംഭവമായിരുന്നു അന്നൊക്കെ,’ ബാബു ആന്റണി പറയുന്നു.
Content Highlight: Babu Antony Talks About Rahman